National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 71 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. സാമ്രാട്ട് ചൗധരി താരാപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ ലഖിസാരായ് മണ്ഡലത്തിൽ മത്സരിക്കും.
മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് കാട്ടിഹാർ മണ്ഡലത്തിൽ നിന്നും മന്ത്രി രേണു ദേവി ബെട്ടിയ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മുതിർന്ന നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ നിതീഷ് മിസ്ര, മംഗൽ പാണ്ഡെ എന്നിവരും ഇന്നത്തെ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. നിതീഷ് മിസ്ര ജൻജർപുർ മണ്ഡലത്തിലും മംഗൽ പാണ്ഡെ സിവാൻ മണ്ഡലത്തിലും മത്സരിക്കും.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റ് വിഭജനത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രിയും എൻജെപി -രാംവിലാസ് പാർട്ടിയുടെ നേതാവുമായ ചിരാഗ് പാസ്വാൻ. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുമെന്നാണ് ചിരാഗ് പറഞ്ഞത്.
സഖ്യത്തിലെ സീറ്റ് വിഭജന ചർച്ച ചർച്ച നല്ല രീതിലാണ് നടക്കുന്നതെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചിരാഗ് പറഞ്ഞു. അന്തിമ തീരുമാനം ആയാൽ അറിയിക്കാമെന്നും ചിരാഗ് പറഞ്ഞു.
ചിരാഗ് എൻഡിഎയുമായി ഇടഞ്ഞിരിക്കുകയാണെന്നും സഖ്യം വിടാനുള്ള സാധ്യത ഉണ്ടെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ചിരാഗ് പ്രതികരണവുമായി രംഗത്തെത്തിയത്. ചിരാഗുമായി മുതിർന്ന ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.