NRI
ആലപ്പുഴ: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരായ സമൂഹ നടത്തത്തിൽ പങ്കാളികളായി ഐഒസി യുകെ പ്രവർത്തകരും.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാർക്കിൽ അവസാനിച്ച സമൂഹ നടത്തത്തിൽ നിരവധി പേർ പങ്കെടുത്തു.
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ലഹരി വിരുദ്ധ സന്ദേശം നൽകി.
ജാഥ ക്യാപ്റ്റൻ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലപ്പുഴ രൂപതാധ്യക്ഷൻ ജെയിംസ് റാഫേൽ ആനപ്പറമ്പിൽ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - മാധ്യമ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടു "ഓർമയിൽ ഉമ്മൻചാണ്ടി' എന്ന തലക്കെട്ടിൽ ഓൺലൈനായി സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.
ഉമ്മൻ ചാണ്ടിയുടെ വിടവ് കേരള രാഷ്ട്രീയത്തിൽ നികത്താനാവാത്തതാണെന്നും താനുൾപ്പടെയുള്ളവർക്ക് വഴികാട്ടിയായി മുൻപേ നടന്നു നീങ്ങിയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.
ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ ജനപ്രീയ നേതാവാക്കിയതെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിറോഷ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റ് സണ്ണി ജോസഫ് സ്വാഗതം ആശംസിച്ചു.
എംഎൽഎമാരായ റോജി എം. ജോൺ, രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് റിസർച്ച് ആൻഡ് പോളിസി വിഭാഗം ചെയർമാനുമായ ജെ. എസ്. അടൂർ, പൊതുപ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ,
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ്, സാംസ്കാരിക പ്രവർത്തകനും നടൻ മമ്മൂട്ടിയുടെ പിആർഒയുമായ റോബർട്ട് കുര്യാക്കോസ്, ഐഒസി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി എന്നിവർ അനുസ്മരണ സന്ദേശങ്ങൾ നൽകി.
NRI
ലണ്ടൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി, യുകെ, അയർലൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിക്കുന്നു.
"ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന തലക്കെട്ടിൽ ശനിയാഴ്ച യൂറോപ്പ് സമയം വൈകുന്നേരം 6.30ന് (യു കെ, അയർലൻഡ് സമയം വൈകുന്നേരം 5.30, ഇന്ത്യൻ സമയം രാത്രി 10.00) ഓൺലൈനായി (സൂം) സംഘടിപ്പിക്കുന്ന അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബെഹനാൻ എംപി, റോജി എം. ജോൺ എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, വീക്ഷണം എംഡി അഡ്വ. ജെയ്സൺ ജോസഫ്, മനുഷ്യാവകാശ പ്രവർത്തകനും കെപിസിസി പബ്ലിക് പോളിസി വിഭാഗം തലവനുനായ ജെ.എസ്. അടൂർ,
ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ, മലപ്പുറം ഡിസിസി അധ്യക്ഷൻ വി.എസ്. ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡോ. ജിന്റോ ജോൺ, ഡോ. സോയ ജോസഫ്, ഐഒവി ഗ്ലോബൽ കോഓർഡിനേറ്റർ അനുരാ മത്തായി, ഐഒസി യൂറോപ്പ് വൈസ് ചെയർമാൻ സിരോഷ് ജോർജ് തുടങ്ങിയവർ അനുസ്മരണ പരിപാടിയുടെ ഭാഗമാകും.
കക്ഷി രാഷ്ട്രീയ ഭേദമന്യേ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർ പങ്കെടുക്കുന്ന ഓൺലൈൻ അനുസ്മരണ പരിപാടിയിൽ ജർമനി, യുകെ, അയർലാൻഡ്, ഓസ്ട്രിയ, സ്വിറ്റ്സർലാൻഡ്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ഐഒസി നേതാക്കളും പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ സ്നേഹിക്കുന്ന സുമനസുകളും പങ്കെടുക്കും.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ഐഒസി - യൂറോപ്പിന്റെ നേതൃത്വത്തിൽ വലിയ ജനപങ്കാളിത്തത്തോടെ അനുസ്മരണ ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഏവരെയും ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കൺവീനറും ഐഒസി ജർമനി കേരള ചാപ്റ്റർ പ്രസിഡന്റുമായ സണ്ണി ജോസഫ്, പ്രോഗ്രാം കോഓർഡിനേറ്റർ റോമി കുര്യാക്കോസ് എന്നിവർ അറിയിച്ചു.
സൂം: https://uni-bonn.zoom-x.de/j/61064676500?pwd=Z57iKBF8nE5OQvz7rIs9KNO5xqCz1a.1
മീറ്റിംഗ് ഐഡി: 610 6467 6500, പാസ്കോഡ്: INCIOC.
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി ജോസഫ്: +49 1523 6924999, റോമി കുര്യാക്കോസ്: +44 7776646163.
NRI
ബോൾട്ടൻ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുസ്മരണവും രണ്ടാം ചരമ വാർഷികവും ഐഒസി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ മിഡ്ലാൻഡ്സ് റീജണിൽ ആരംഭിച്ചു.
പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചും പ്രാർഥനകൾ നേർന്നും ഐഒസി കേരള ചാപ്റ്റർ യൂണിറ്റുകളുടെ നേതൃത്വത്തിൽ മിഡ്ലാൻഡ്സ് റീജണിൽ അനുസ്മരണ ചടങ്ങുകൾക്ക് ആരംഭമായി.
ബ്ലാക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിന് ജിബീഷ് തങ്കച്ചൻ, ജെറി കടമല, മോൺസൺ പടിയറ തുടങ്ങിയവർ നേതൃത്വം നൽകി.
ഐഒസി കേരള ചാപ്റ്റർ പ്രസിഡന്റും മിഡാലാൻഡ്സിന്റെ ചുമതലയുമുള്ള ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട്, നിർവാഹക സമിതി അംഗം ഷോബിൻ സാം തുടങ്ങിയവർ മിഡ്ലാൻഡ്സിലെ വിവിധ യൂണിറ്റുകളിലെ അനുസ്മരണ പരിപാടികളിൽ സംബന്ധിക്കും.
ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്ടൺ തുടങ്ങിയ ഐഒസി യൂണിറ്റുകളിൽ വെള്ളിയാഴ്ചയും സ്കോട്ട്ലൻഡ്, കവൻട്രി, ലെസ്റ്റർ യൂണിറ്റുകളിൽ ശനിയാഴ്ചയും അക്റിംഗ്ടൺ, ബോൾട്ടൺ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ചയും പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിക്കും.
വിവിധ ഇടങ്ങളിലെ ചടങ്ങുകൾക്ക് ഡോ. ജോബിൻ മാത്യു, ജിബ്സൺ ജോർജ്, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ജോർജ് ജോൺ, വി. പുഷ്പരാജൻ, ഐബി കെ. ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.
ഒഐസിസി സംഘടന ഐഒസി സംഘടനയുമായി ലയിക്കുകയും അതിന്റെ ഭാഗമായി ഐഒസി കേരള ഘടകം യൂണിറ്റായി മാറിയശേഷം നടക്കുന്ന പൊതുപരിപാടിയായ ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങുകളോടനുബന്ധിച്ച് യൂണിറ്റിന് ഔദ്യോഗിക ചുമതലാപത്രം തദവസരത്തിൽ കേരള ചാപ്റ്റർ ഭാരവാഹികൾ കൈമാറുന്നതുമാണ്.
NRI
പ്രസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സിൽ പ്രസ്റ്റണിൽ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേരള ചാപ്റ്ററിന്റെ മിഡ്ലാൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും യൂണിറ്റിന്റെ പ്രവർത്തനം.
ഞായറാഴ്ച ചേർന്ന യൂണിറ്റ് രൂപീകരണ മീറ്റിംഗിൽ ബിബിൻ കാലായിൽ അധ്യക്ഷത വഹിച്ചു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.
ഷിനാസ് ഷാജു, ബേസിൽ കുര്യാക്കോസ്, അബിൻ മാത്യു, ബിജോ, ബേസിൽ എൽദോ, ലിന്റോ സെബാസ്റ്റ്യൻ, റൗഫ് കണ്ണംപറമ്പിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എഐസിസിയുടെ നിർദേശപ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ അടുത്തിടെ നടന്ന ഐഒസി - ഒഐസിസി സംഘടനകളുടെ ലയനശേഷം യുകെയിൽ പുതിയതായി രൂപീകൃതമാകുന്ന ദ്വിതീയ യൂണിറ്റും ഭാരവാഹികൾ ഔദ്യോഗികമായി ചുമതലയേൽക്കുന്ന അഞ്ചാമത്തെ യൂണിറ്റുമാണ് പ്രസ്റ്റൺ യൂണിറ്റ്.
പ്രസ്റ്റണിലെ കോൺഗ്രസ് അനുഭാവികളുടെ ദീർഘകാലമായുള്ള ആഗ്രഹ പൂർത്തീകരണം കൂടിയാണ് യൂണിറ്റ് രൂപീകരണത്തോടെ സാധ്യമായത്. പരിചയസമ്പന്നരും പുതുമുഖങ്ങളും അണിനിരക്കുന്നതാണ് ഭാരവാഹി പട്ടിക.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫെബ്രുവരിയിൽ യുകെ സന്ദർശിച്ച വേളയിൽ പ്രസ്റ്റണിൽ നിന്നുമെത്തിച്ചേർന്ന കോൺഗ്രസ് അനുഭാവികൾ ഈ കാര്യം അദ്ദേഹത്തോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
മിഡ്ലാൻഡ്സ് ഏരിയ കേന്ദ്രീകൃതമായി കൂടുതൽ യൂണിറ്റുകൾ വരും ദിവസങ്ങളിൽ രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി ഭാരവാഹികൾ അറിയിച്ചു.
യൂണിറ്റ് ഭാരവാഹികൾ: പ്രസിഡന്റ് - ബിബിൻ കാലായിൽ, വൈസ് പ്രസിഡന്റ് - ബേസിൽ കുര്യാക്കോസ്, ജനറൽ സെക്രട്ടറി - ഷിനാസ് ഷാജു, ട്രഷറർ - അബിൻ മാത്യു.