തൃശൂര്‍: ചാലക്കുടി തവളക്കുഴിപ്പാറയിലെ ആദിവാസി ഊരുകളില്‍ താമസിക്കുന്ന നിര്‍ധനരായ 44 കുടുംബങ്ങള്‍ക്ക് സഹായവുമായി ഐസിഎല്‍ ഫിന്‍കോര്‍പ്.
വീടുകളുടെ അറ്റകുറ്റപ്പണികള്‍, വെള്ളം, വെളിച്ചം, വഴി, കുട്ടികളുടെ വിദ്യാഭാസം എന്നിവ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ഐസിഎല്‍ ഫിന്‍കോര്‍പ് ഏറ്റെടുക്കുന്നതായി ചെയര്മാന് അഡ്വ. കെ.ജി. അനില്‍കുമാര്‍ പറഞ്ഞു.
മകന് അമല്‍ജിത്തിന്റെ വിവാഹത്തോടനുബന്ധിച്ച് പദ്ധതി ആരംഭിക്കും. സ്ഥലം എംഎല്‍എ സനീഷ്കുമാര് ഇവരുടെ ദുരിതപൂര്‍ണമായ ജീവിതം ശ്രദ്ധയില്‍പ്പെടുത്തുകയും സഹായം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.