കൊല്ലങ്കോട്: ഊട്ടറയിൽ റയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് വയോധിക മരിച്ചു. പനങ്ങാട്ടിരി കോഴികൊത്തിയിൽ വീട്ടിൽ കൃഷ്ണന്റെ ഭാര്യ പാർവതി (65) യാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് നാലിന് ഊട്ടറ കാരപ്പറമ്പിൽവച്ചാണ് അപകടം. കൊല്ലങ്കോട് പോലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തും.