പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ് (ലലൻ സിംഗ്). മികച്ച ഭൂരിപക്ഷത്തോടെ എൻഡിഎ ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയുടെ വിജയം സുനിശ്ചിതമാണ്. ഞങ്ങളെ നയിക്കുന്നത് മുഖ്യമന്ത്രി നിതീഷ് കുമാർ ആണ്. അക്കാര്യത്തിൽ ഒരു സംശയവും തർക്കവും ഇല്ല. പ്രധാമന്ത്രി തന്നെ നിതീഷ് നയിക്കുമെന്ന കാര്യം വ്യക്തമാക്കിയതാണ്.'-ലലൻ സിംഗ് അവകാശപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.