തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഫെന്‍സിംഗ് ടീം ഇനത്തില്‍ തിരുവനന്തപുരത്തിനു സ്വര്‍ണം.
കലാശപ്പോരാട്ടത്തില്‍ കണ്ണൂരിനെ 15-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം ജേതാക്കളായത്.
തിരുവനന്തപുരം സായി അക്കാദമിയിലെ നിവേദ്യ എല്‍. നായര്‍, ഛത്തീസ്ഗഡ് സ്വദേശിനി റീബ ബെന്നി, പോലീസ് അക്കാദമിയിലെ മിതുല, സെനിത് അക്കാദമിയിലെ ദിയ എന്നിവരാണ് ടീം അംഗങ്ങള്‍.