Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : England

Europe

ഇംഗ്ലണ്ടിൽ ഇന്ത്യൻ വംശജ മാനഭംഗത്തിനിരയായി

ല​​​ണ്ട​​​ൻ: ഇം​​​ഗ്ല​​​ണ്ടി​​​ൽ ഇ​​​രു​​​പ​​​തു വ​​​യ​​​സു​​​ള്ള ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. വെ​​​സ്റ്റ് മി​​​ഡ്‌​​​ലാ​​​ൻ​​​ഡി​​​ൽ ശ​​​നി​​​യാ​​​ഴ്ച ന​​​ട​​​ന്ന സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നി​​​ൽ വം​​​ശീ​​​യ വി​​​ദ്വേ​​​ഷം ആ​​​യി​​​രി​​​ക്കാ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം സൂ​​​ചി​​​പ്പി​​​ച്ചു.

മാ​​​ന​​​ഭം​​​ഗ​​​ത്തി​​​നി​​​ര​​​യാ​​​യ യു​​വ​​തി​​യെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല. അ​​​ക്ര​​​മി വാ​​​തി​​​ൽ​​​ ത​​​ക​​​ർ​​​ത്ത് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ ക​​​ട​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ സി​​​സി​​​ടി​​​വി ചി​​​ത്രം പോ​​​ലീ​​​സ് ഞാ​​​യ​​​റാ​​​ഴ്ച പു​​​റ​​​ത്തു​​​ വി​​​ട്ടി​​​രു​​​ന്നു.

മു​​​പ്പ​​​തി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള ഇ​​​യാ​​​ൾ വെ​​​ള്ള​​​ക്കാ​​​ര​​​നാ​​​ണ്. മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ട പെ​​​ൺ​​​കു​​​ട്ടി പ​​​ഞ്ചാ​​​ബി വം​​​ശ​​​ജ​​​യാ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ​​​മൂ​​​ഹം അ​​റി​​യി​​ച്ചു. ഏ​​​താ​​​നും ആ​​​ഴ്ച​ മു​​​ന്പ് ഒ​​​രു സി​​ക്ക് വം​​​ശ​​​ജ​​​യും ഇ​​​തേ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ന​​​ഭം​​​ഗം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Sports

പി​​ച്ച് സ്പി​​ന്നി​​ന് അ​​നു​​കൂ​​ലം: കു​​ല്‍​ദീ​​പ്

 

ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​ലെ പി​ച്ച് സ്പി​ന്നി​നെ തു​ണ​യ്ക്കു​മെ​ന്ന വി​ശ്വാ​സം പ​ങ്കു​വ​ച്ച് ഇ​ന്ത്യ​ന്‍ ബൗ​ള​ര്‍ കു​ല്‍​ദീ​പ് യാ​ദ​വ്. ഇം​ഗ്ല​ണ്ടി​ന് എ​തി​രേ 20ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന അ​ഞ്ച് മ​ത്സ​ര ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ഇ​ന്‍​ട്രാ സ്‌​ക്വാ​ഡ് പോ​രാ​ട്ട​ത്തി​നു​ശേ​ഷ​മാ​ണ് കു​ല്‍​ദീ​പി​ന്‍റെ പ്ര​തി​ക​ര​ണം.

“സ്പി​ന്നേ​ഴ്‌​സി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചാ​ണെ​ന്നു തോ​ന്നു​ന്നു. അ​തു​പോ​ലെ ബാ​റ്റിം​ഗി​നും അ​നു​കൂ​ല​മാ​ണ്. ആ​ദ്യ​ദി​നം ഈ​ര്‍​പ്പം ഉ​ണ്ടാ​കും. അ​ത് പേ​സ​ര്‍​മാ​ര്‍​ക്കു ഗു​ണ​മാ​ണ്. എ​ന്നാ​ല്‍, മ​ത്സ​രം പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ സ്പി​ന്നേ​ഴ്‌​സി​നും അ​നു​കൂ​ല​മാ​യി മാ​റും’’- കു​ല്‍​ദീ​പ് യാ​ദ​വ് പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഏ​ക സ്‌​പെ​ഷ​ലി​സ്റ്റ് സ്പി​ന്ന​റാ​ണ് കു​ല്‍​ദീ​പ് യാ​ദ​വ്. കു​ല്‍​ദീ​പും സ്പി​ന്‍ ഓ​ള്‍ റൗ​ണ്ട​ര്‍ ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​യി​രി​ക്കും ഇ​ന്ത്യ​യു​ടെ സ്പി​ന്‍ ആ​ക്ര​മ​ണം ന​യി​ക്കു​ക.

Latest News

Up