Mon, 27 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Elderly Man

കാ​ലി​ൽ ച​വി​ട്ട​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​യോ​ധി​ക​നെ മ​ർ​ദി​ച്ച സം​ഭ​വം; പ്ര​തി​യെ ക​മ്പ​ത്ത് നി​ന്നും പി​ടി​കൂ​ടി

മ​ല​പ്പു​റം: ബ​സ് യാ​ത്ര​ക്കി​ടെ കാ​ലി​ൽ ച​വി​ട്ട​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ന് വ​യോ​ധി​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. കേ​സി​ലെ പ്ര​തി ഷ​ഹീ​ർ ബാ​വ​യെ ത​മി​ഴ്നാ​ട്ടി​ലെ ക​മ്പ​ത്ത് നി​ന്നു​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ അ​ര​ക്കു​പ​റ​മ്പ് റൂ​ട്ടി​ലെ സ്വ​കാ​ര്യ​ബ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. താ​ഴേ​ക്കോ​ട് സ്വ​ദേ​ശി ഹം​സ (65)യ്ക്ക് ​ആ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​ലി​ൽ ച​വി​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് യു​വാ​വ് പ്ര​കോ​പി​ത​നാ​കു​ക​യാ​യി​രു​ന്നു.

യു​വാ​വ് വ​യോ​ധി​ക​നെ ബ​സി​നു​ള്ളി​ൽ വ​ച്ചും പി​ന്നീ​ട് ക​ഴു​ത്തി​ന് പി​ടി​ച്ച് ബ​സി​ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കി വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. മ​ർ​ദ​ന​ത്തി​ൽ ഹം​സ​യു​ടെ മൂ​ക്കി​ന്‍റെ എ​ല്ല് പൊ​ട്ടു​ക​യും ത​ല​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ അ​ദ്ദേ​ഹം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ൽ ഹം​സ​യു​ടെ കു​ടും​ബം ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Latest News

Up