പനാജി: എഐഎഫ്എഫ് സൂപ്പർ കപ്പ് ഫുട്ബോളിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഈസ്റ്റ് ബംഗാളിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാൾ വിജയിച്ചത്.
ഈസ്റ്റ് ബംഗാളിന് വേണ്ടി ബിപിൻ സിംഗ് രണ്ട് ഗോളുകളും, കെവിൻ സിബില്ലെ, ബിപിൻ സിംഗ്, ഹിരോഷി എൽബുസുകി എന്നിവർ ഓരോ ഗോൾ വീതവും നേടി. ബിപിൻ 39,45+1 എന്നീ മിനിറ്റുകളിലും കെവിൻ 35-ാം മിനിറ്റിലും ഹിരോഷി 90+4ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ നാല് പോയിന്റായ ഈസ്റ്റ് ബംഗാൾ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. മൂന്ന് പോയിന്റുള്ള മോഹൻബഗാനാണ് രണ്ടാമതുള്ളത്.