ചണ്ഡിഗഡ്: ഒരു ഇന്ത്യന്‍ താരത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വേഗമേറിയ മൂന്നാമത് ഡബിള്‍ സെഞ്ചുറി എന്ന നേട്ടത്തില്‍ പൃഥ്വി ഷാ.
രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിന് എതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലാണ് മഹാരാഷ് ട്രയുടെ പൃഥ്വി ഷാ (156 പന്തില്‍ 222) ഡബിള്‍ സെഞ്ചുറി കുറിച്ചത്.
141 പന്തില്‍ ഷാ ഡബിള്‍ തികച്ചു. രവി ശാസ്ത്രി (1985ല്‍ 123 പന്തില്‍), തന്മയ് അഗര്‍വാള്‍ (2024ല്‍ 119 പന്തില്‍) എന്നിവരാണ് റിക്കാര്‍ഡ് ബുക്കില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍.
സ്കോര്‍: മഹാരാഷ്ട്ര 313, 359/3 ഡിക്ലയേര്‍ഡ്. ചണ്ഡിഗഡ് 209, 129/1.