Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Died

തായ്‌ലൻഡിലെ സിരികിത് രാജ്ഞി അന്തരിച്ചു

ബാ​​​ങ്കോ​​​ക്ക്: ​​​താ​​​യ്‌​​​ല​​​ൻ​​​ഡി​​​ലെ രാ​​​ജ​​​മാ​​​താ​​​വ് സി​​​രി​​​കി​​​ത് (93) വാ​​​ർ​​​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളാ​​​ൽ അ​​​ന്ത​​​രി​​​ച്ചു. ചെ​​​റു​​​പ്പ​​​കാ​​​ല​​​ത്ത് ഫാ​​​ഷ​​​ൻ സ്റ്റൈ​​​ലു​​​ക​​​ളാ​​​ൽ ലോ​​​ക​​​ശ്ര​​​ദ്ധ ആ​​​ക​​​ർ​​​ഷി​​​ച്ച രാ​​​ജ്ഞി​​​യു​​​ടെ മ​​​ര​​​ണം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ബാ​​​ങ്കോ​​​ക്കി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ വ​​​ച്ചാ​​​യി​​​രു​​​ന്നു.

താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം രാ​​​ജാ​​​വാ​​​യി​​​രു​​​ന്ന ഭൂ​​​മി​​​ബോ​​​ൽ അ​​​തുല്യ​​​തേജി​​​ന്‍റെ പ​​​ത്നി​​​യും ഇ​​​പ്പോ​​​ഴ​​​ത്തെ രാ​​​ജാ​​​വ് വാ​​​ജി​​​റ​​​ലോം​​​ഗ്കോ​​​ണി​​​ന്‍റെ മാതാവുമാ​​​ണ്. ‌രാ​​​ജ​​​കു​​​ടും​​​ബം രാ​​​ജ്യ​​​ത്ത് ഒ​​​രു വ​​​ർ​​​ഷ​​​ത്തെ ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഫ്രാ​​​ൻ​​​സി​​​ലെ താ​​​യ് അം​​​ബാ​​​സ​​​ഡ​​​റു​​​ടെ മ​​​ക​​​ളാ​​​യി​​​രു​​​ന്ന സി​​​രി​​​കി​​​ത് കി​​​തി​​​യ​​​കാ​​​ര 1950ലാ​​​ണ് ഭൂ​​​മി​​​ബോ​​​ൽ അ​​​തുല്യ​​​തേജി​​​നെ വി​​​വാ​​​ഹം ചെ​​​യ്ത​​​ത്. 2016ൽ ​​​ഭൂ​​​മി​​​ബോ​​​ൽ വി​​​ട​​​വാ​​​ങ്ങും​​​വ​​​രെ രാ​​​ജ്ഞി​​​പ​​​ദ​​​വി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.

സി​​​രി​​​കി​​​ത് രാ​​​ജ്ഞി​​​യു​​​ടെ ജ​​​ന്മ​​​ദി​​​ന​​​മാ​​​യ ഓ​​​ഗ​​​സ്റ്റ് 12 ആ​​​ണ് താ​​​യ്‌​​​ല​​​ൻ​​​ഡി​​​ൽ മാ​​​തൃ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്ഞി​​​യു​​​ടെ വി​​​യോ​​​ഗ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഇ​​​ന്ന് ക്വാ​​​ലാ​​​ലം​​​പുരി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് താ​​​യ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​നു​​​തി​​​ൻ ചാ​​​ൺ​​​വി​​​ര​​​ക്കു​​​ൾ അ​​​റി​​​യി​​​ച്ചു.

Kerala

ഹൃ​ദ്രോ​ഗ​ബാ​ധി​ത​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു; പാ​ല​ക്കാ​ട്ട് ജി​ല്ലാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പ്പി​ഴവെ​ന്ന് പ​രാ​തി

പാ​ല​ക്കാ​ട്: ഹൃ​ദ്രോ​ഗ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രേ ബ​ന്ധു​ക്ക​ൾ. മ​ല​മ്പു​ഴ ആ​ന​ക്ക​ല്ല് സ്വ​ദേ​ശി സ​നി​ൽ നാ​രാ​യ​ണ​ൻ(47)​ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം 24നാ​ണ് സ​നി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​ത്. മൂ​ന്നു ദി​വ​സം ഐ​സി​യു​വി​ലാ​യി​രു​ന്നു ചി​കി​ത്സ.

വെ​ള്ളി​യാ​ഴ്ച ആ​ൻ​ജി​യോ​ഗ്രാ​മി​ന് നി​ർ​ദേ​ശം ന​ൽ​കി​യ ശേ​ഷം ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ട്ട​യ​ച്ചെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലെ​ത്തി​യ ഉ​ട​ൻ സ​നി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ചി​കി​ത്സാ​പ്പി​ഴ​വ് ആ​രോ​പി​ച്ചാ​ണ് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

പ​രി​ശോ​ധ​ന​ക​ളി​ൽ ഗു​രു​ത​ര പ്ര​ശ്ന​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ൻ​ജി​യോ​ഗ്രാ​മി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി രോ​ഗി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്ത​തെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Latest News

Up