Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Demolition

വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വൈ​റ്റ് ഹൗ​സി​ന്‍റെ പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യി വൈ​റ്റ് ഹൗ​സി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ ഭാ​ര്യ​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​മാ​ണ് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ത്ത​ത്.

ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽ ഇ​വി​ടെ ഇ​പ്പോ​ൾ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍ കു​ന്നു​കൂ​ടി കി​ട​ക്കു​ക​യാ​ണ്. പു​തി​യ നൃ​ത്ത​ശാ​ല പ​ണി​യു​ന്ന​തി​നാ​യാ​ണ് കെ​ട്ടി​ടം ത​ക​ർ​ത്ത​ത്.

വൈ​റ്റ് ഹൗ​സി​ന്‍റെ നി​ര്‍​ണാ​യ​ക​ഭാ​ഗം ത​ക​ര്‍​ക്കു​ന്ന​തി​ല്‍ ഒ​രു വി​ഭാ​ഗം ക​ടു​ത്ത പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. കെ​ട്ടി​ടം പൊ​ളി​ക്കു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നി​കു​തി​ദാ​യ​ക​ര്‍​ക്ക് യാ​തൊ​രു ചെ​ല​വു​മി​ല്ലാ​തെ താ​നും ത​ന്‍റെ ചി​ല സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് നൃ​ത്ത​ശാ​ല​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും ട്രം​പ് പ​റ​യു​ന്നു.

 

Latest News

Up