Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : CommonPeople

ഭൂപതിവ് ചട്ടഭേദഗതി ജനങ്ങളെ വട്ടം കറക്കരുത

ഭൂ​​​​നി​​​​യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ അ​​​​ഴി​​​​യാ​​​​ക്കു​​​​രു​​​​ക്കി​​​​ൽ പെ​​​​ട്ടു​​​​ഴ​​​​ലു​​​​ന്ന മ​​​​​ല​​​​​യോ​​​​​ര​​​​​ജ​​​​​ന​​​​​ങ്ങ​​​​​ൾ പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​ത് 2023ലെ ​​​​​ഭൂ​​​​​പ​​​​​തി​​​​​വ് ച​​​​ട്ട ഭേ​​​​ദ​​​​ഗ​​​​തി ത​​​​ങ്ങ​​​​ളെ സ്വ​​​​ത​​​​ന്ത്ര​​​​രാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ്. എ​​​​ന്നാ​​​​ൽ, ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ണ്ടാ​​​​യ ച​​​​​ട്ട​​​​​ങ്ങ​​​​​ൾ അ​​​​വ​​​​രെ വീ​​​​ണ്ടും ചു​​​​​വ​​​​​പ്പു​​​​​നാ​​​​​ട​​​​​യി​​​​​ൽ വ​​​​രി​​​​ഞ്ഞു​​​​മു​​​​റു​​​​ക്കു​​​​ന്നു, അ​​​​വ​​​​ർ തെ​​​​​റ്റു​​​​കാ​​​​രാ​​​​ണെ​​​​​ന്ന് ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​ത്ത​​​​രം ജ​​​​ന​​​​ദ്രോ​​​​ഹ​​​​ത്തി​​​​ന് പ​​​​ച്ച​​​​ക്കൊ​​​​ടി കാ​​​​ണി​​​​ച്ച സ​​​​​ബ്ജ​​​​​ക്ട് ക​​​​​മ്മി​​​​​റ്റി​​​​​യോ​​​​​ട് പ​​​​​റ​​​​​യാ​​​​​നു​​​​​ള്ള​​​​​ത്, ഇ​​​​​ത് ജ​​​​​നാ​​​​​ധി​​​​​പ​​​​​ത്യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വേ​​​​​ര​​​​​റ​​​​​ക്കു​​​​​ന്ന നെ​​​​​റി​​​​​കെ​​​​​ട്ട ന​​​​​ട​​​​​പ​​​​​ടി​​​​​യാ​​​​​ണ് എ​​​​​ന്നു മാ​​​​​ത്ര​​​​​മാ​​​​​ണ്. 1964ൽ ​​​​​ച​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കി ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യ​​​​​വ​​​​​ർ ച​​​​ട്ട​​​​ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് യ​​​​ഥാ​​​​സ​​​​മ​​​​യം ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​ടു​​​​​ക്കാ​​​​​തെ അ​​​​​ന​​​​​ങ്ങാ​​​​​തെ​​​​​യി​​​​​രു​​​​​ന്ന് 61-ാം കൊ​​​​​ല്ലം ച​​​​​ട്ട​​​​​ങ്ങ​​​​​ൾ ലം​​​​​ഘി​​​​​ച്ച​​​​​താ​​​​​യി ക​​​​​ണ്ടു​​​​​പി​​​​​ടി​​​​​ച്ച് നാ​​​​​ട്ടി​​​​​ലാ​​​​​ക​​​​​മാ​​​​​ന​​​​​മു​​​​​ള്ള കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളെ അ​​​​​ശാ​​​​​ന്തി​​​​​യി​​​​​ൽ കു​​​​​രു​​​​​ക്കി​​​​​യ​​​​​ത് ശ​​​​​രി​​​​​യ​​​​​ല്ല.

2023 സെ​​​​​പ്റ്റം​​​​​ബ​​​​​ർ 14ന് ​​​​​പാ​​​​​​സാ​​​​​ക്കി​​​​​യ ബി​​​​​ൽ ന​​​​​ന്പ​​​​​ർ 73 കേ​​​​​ര​​​​​ള ഭൂ​​​​​പ​​​​​തി​​​​​വ് നി​​​​​യ​​​​​മ ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യി​​​​​ൽ എ​​​​​ന്തു​​​​​കൊ​​​​​ണ്ടാ​​​​​ണ് ച​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​ക്കാ​​​​​ൻ ര​​​​​ണ്ടു​​​​​കൊ​​​​​ല്ലം വ​​​​​ച്ചു​​​​​താ​​​​​മ​​​​​സി​​​​​പ്പി​​​​​ച്ച​​​​​ത്? കേ​​​​​ര​​​​​ളം ആ​​​​​ക​​​​​മാ​​​​​നം അ​​​​​ന്ധ​​​​​കാ​​​​​ര​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല​​​​​ല്ലോ? അ​​​​​പ്പോ​​​​​ൾ അ​​​​​തി​​​​​ന് പി​​​​​ന്നി​​​​​ൽ ഈ ​​​​​ബി​​​​​ല്ലി​​​​​ന്‍റെ ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ശു​​​​​ദ്ധി​​​​​ക്ക് ക​​​​​ള​​​​​ങ്കം ചാ​​​​​ർ​​​​​ത്താ​​​​​ൻ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​ന ന​​​​​ട​​​​​ത്തി​​​​​യ​​​​​താ​​​​​രാ​​​​​ണ്? നി​​​​​സം​​​​​ശ​​​​​യം ഉ​​​​​ത്ത​​​​​ര​​​​​മു​​​​​ണ്ട്. ഇ​​​​​ത് ഒ​​​​​രു​​​​​പ​​​​​റ്റം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ലോ​​​​​ബി​​​​​യു​​​​​ടെ ഗൂ​​​​​ഢാ​​​​​ലോ​​​​​ച​​​​​നകൊ​​​​​ണ്ടു​​​​​ണ്ടാ​​​​​യ​​​​​താ​​​​​ണ്. ഈ ​​​​​ച​​​​​ട്ട​​​​​ങ്ങ​​​​​ൾ റ​​​​​വ​​​​​ന്യു വ​​​​​കു​​​​​പ്പി​​​​​ലും നി​​​​​യ​​​​​മ​​​​​വ​​​​​കു​​​​​പ്പി​​​​​ലും അ​​​​​തീ​​​​​വ ര​​​​​ഹ​​​​​സ്യ​​​​​സ്വ​​​​​ഭാ​​​​​വ​​​​​ത്തോ​​​​​ടെ​​​​​യാ​​​​​ണ് ര​​​​ണ്ടു കൊ​​​​​ല്ല​​​​​ക്കാ​​​​​ലം സൂ​​​​​ക്ഷി​​​​​ച്ച​​​​​ത്. എ​​​​​ന്താ​​​​​ണ​​​​​തി​​​​​ന്‍റെ കാ​​​​​ര​​​​​ണം‍?

‘പി​ഴ’കൊ​ണ്ട് പ​ണ​മു​ണ്ടാ​ക്കാ​ന്‍ നോ​ക്ക​ണ്ട

മ​​​​​ന്ത്രി​​​​ത​​​​​ന്നെ പ​​​​​റ​​​​​ഞ്ഞ​​​​​ത്, ഐ​​​​എ​​​​എ​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ, അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​ർ, ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി വി​​​​​വി​​​​​ധ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തി​​​​​യാ​​​​​ണ് ച​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​ത് എന്നാണ്. എ​​​​​ന്നാ​​​​​ൽ, ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര​​​​​ല്ലാ​​​​​തെ ആ​​​​​രുംത​​​​​ന്നെ പി​​​​​ഴ​​​​​യ​​​​​ട​​​​യ്​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് പ​​​​​റ​​​​​ഞ്ഞ​​​​​താ​​​​​യി അ​​​​​റി​​​​​യു​​​​​ന്നി​​​​​ല്ല. കേ​​​​​ന്ദ്രാ​​​​​വ​​​​​ഗ​​​​​ണ​​​​​ന നി​​​​​മി​​​​​ത്ത​​​​​മു​​​​​ള്ള സാ​​​​​ന്പ​​​​​ത്തി​​​​​ക​​​​​ഞെ​​​​​രു​​​​​ക്കം സം​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​നു​​​​​ണ്ട്. അ​​​​​തു മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​ൻ കേ​​​​​ര​​​​​ളീ​​​​​യ​​​​​ർ ഒ​​​​​രു​​​​​മി​​​​​ച്ചു​​​​ത​​​​​ന്നെ നി​​​​​ൽ​​​​​ക്കും. എ​​​​​ന്നാ​​​​​ൽ, നാ​​​​​ട്ടി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെമേ​​​​​ൽ വി​​​​​വി​​​​​ധ യി​​​​​നം ​​​​​പി​​​​​ഴ​​​​​ക​​​​​ൾ അ​​​​​ടി​​​​​ച്ചേ​​​​​ൽ​​​​​പ്പി​​​​​ച്ചു പ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​ക്ക​​​​​ണം എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​ണെ​​​​​ങ്കി​​​​​ൽ അ​​​​​ത് ശ​​​​​രി​​​​​യ​​​​​ല്ലെ​​​​​ന്നു​​​​ത​​​​​ന്നെ പ​​​​​റ​​​​​യാ​​​​​തെ വ​​​​​യ്യ. നി​​​​​യ​​​​​മ​​​​​ക്കു​​​​​രു​​​​​ക്കു​​​​​ണ്ടാ​​​​​ക്കി സാ​​​​​ധാ​​​​​ര​​​​​ണ ജ​​​​​ന​​​​​ങ്ങ​​​​​ളെ വ​​​​​ട്ടം​​​​​ക​​​​​റ​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​നു​​​​​വ​​​​​ദി​​​​​ക്കാ​​​​​ൻ പാ​​​​​ടി​​​​​ല്ല.

1967 മു​​​​​ത​​​​​ൽ ഈ ​​​​​നി​​​​​ർ​​​​​മാ​​​​​ണനി​​​​​രോ​​​​​ധ​​​​​നം വ​​​​​രെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റു​​​​​ക​​​​ളും അ​​​​​തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും എ​​​​​ന്തു​​​​​കൊ​​​​​ണ്ട് ഇ​​​​​ത്ര ശി​​​​​ക്ഷ​​​​​വി​​​​​ധി​​​​​ക്കാ​​​​​വു​​​​​ന്ന ല​​​​​ക്ഷ​​​​ക്ക​​​​​ണ​​​​​ക്കി​​​​​നാ​​​​​യു​​​​​ള്ള കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ നി​​​​​യ​​​​​മ​​​​​നി​​​​​ഷേ​​​​​ധ​​​​​ത്തെ കാ​​​​​ണാ​​​​​തെപോ​​​​​യി? ഇ​​​​​പ്പോ​​​​​ൾ ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യ​​​​​ല്ലാം പി​​​​​ഴ​​​​​യ​​​​​ട​​​​​പ്പി​​​​​ക്കാ​​​​​ൻ ച​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​വ​​​​​രെ​​​​​പ്പോ​​​​​ലെ നി​​​​​യ​​​​​മം ലം​​​​​ഘി​​​​​ക്കാ​​​​​ൻ കൂ​​​​​ട്ടു​​​​​നി​​​​​ന്ന ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ​​​​​യ​​​​​ല്ലേ ശി​​​​​ക്ഷ​​​​​യ്ക്ക് വി​​​​​ധേ​​​​​യ​​​​​രാക്കേ​​​​​ണ്ട​​​​​ത്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ ഭൂ​​​​​പ​​​​​രി​​​​​ഷ്ക​​​​​ര​​​​​ണ​​​​​ത്തെത്തു​​​​​ട​​​​​ർ​​​​​ന്ന് ജ​​​​ന്മി​​​​ത്തം ഇ​​​​​ല്ലാ​​​​​താ​​​​​യി, ജ​​​​ന്മി ​ആ​​​​​ധാ​​​​​രം ചെ​​​​​യ്തു​​​​​കൊ​​​​​ടു​​​​​ത്ത രേ​​​​​ഖ അം​​​​​ഗീ​​​​​കൃ​​​​​ത​​​​​മാ​​​​​യി. കു​​​​​ടി​​​​​കി​​​​​ട​​​​​പ്പു​​​​​കാ​​​​​ർ​​​​​ക്ക് ലാ​​​​​ന്‍ഡ് ട്രൈ​​​​​ബ്യൂ​​​​​ണ​​​​​ൽ വ​​​​​ഴി അ​​​​​പേ​​​​​ക്ഷ വാ​​​​​ങ്ങി ക്ര​​​​​യ​​​​​സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ന​​​​​ൽ​​​​​കി. റ​​​​​വ​​​​​ന്യു ഭൂ​​​​​മി​​​​​പ​​​​​തി​​​​​ച്ചു ന​​​​​ൽ​​​​​കി​​​​​യ​​​​​പ്പോ​​​​​ൾ ഫീ​​​​​സ് വാ​​​​​ങ്ങി പ​​​​​ട്ട​​​​​യം ന​​​​​ൽ​​​​​കി. വി​​​​​മു​​​​​ക്തഭ​​​​​ട​​​​ന്മാ​​​​​രെ പു​​​​​ന​​​​​ര​​​​​ധി​​​​​വ​​​​​സി​​​​​പ്പി​​​​​ക്കാ​​​​​ൻ വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ൽ ഡ​​​​ബ്ല‍്യു​​​​സി​​​​എ​​​​സ് പ​​​​​ട്ട​​​​​യം, രാ​​​​​ജാ​​​​​വി​​​​​ന്‍റെ കാ​​​​​ല​​​​​ത്ത് ചെ​​​​​ന്പുപ​​​​​ട്ട​​​​​യം, ബ്രി​​​​​ട്ടീ​​​​​ഷ് പ​​​​​ട്ട​​​​​യം, ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ലെ സി​​​​എ​​​​ച്ച്ആ​​​​ർ പ​​​​​ട്ട​​​​​യം, വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ലെ എ​​​​ൽ​​​​എ പ​​​​​ട്ട​​​​​യം, ഡി​​​​കെ പ​​​​​ട്ട​​​​​യം തു​​​​​ട​​​​​ങ്ങി കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ 14 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും വ്യ​​​​​ത്യ​​​​​സ്ത നി​​​​​യ​​​​​മ​​​​​ങ്ങ​​​​​ളും ച​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​മു​​​​​ണ്ട്. ഇ​​​​​ക്കാ​​​​​ല​​​​​മ​​​​​ത്ര​​​​​യും വ​​​​​ന്ന​​​​​തി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ നോ​​​​​ട്ട​​​​​ക്കു​​​​​റ​​​​​വി​​​​​നാ​​​​​ൽ ഉ​​​​ണ്ടാ​​​​​യ​​​​​വ​​​​​യ​​​​​ട​​​​​ക്കം പൊ​​​​​റു​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​താ​​​​​ണ്.

ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥഭാ​​​​​ഷ മാത്രം പോരാ

സ​​​​ർ​​​​ക്കാ​​​​ർ കേ​​​​​വ​​​​​ലം ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥഭാ​​​​​ഷ​​​​​യി​​​​​ൽ ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തി​​​​​യാ​​​​​ൽ പോ​​​​​രാ. ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ താ​​​​​ത്​​​​​പ​​​​​ര്യ​​​​​ങ്ങ​​​​​ൾ​​​​​ക്ക് മു​​​​​ൻ​​​​​തൂ​​​​​ക്കം ന​​​​​ൽ​​​​​ക​​​​​ണം. ഭ​​​​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​വ​​​​​ർ​​​​ത​​​​​ന്നെ നെ​​​​​ഗ​​​​​റ്റീ​​​​​വ് ഫ​​​​​യ​​​​​ലു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​ക്കി ജ​​​​​ന​​​​​ങ്ങ​​​​​ളെ ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഭൗ​​​​​തി​​​​​ക മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും സാ​​​​​മൂ​​​​​ഹ്യവി​​​​​ക​​​​​സ​​​​​ന ക്ഷേ​​​​​മ​​​​​കാ​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മെ​​​​​ല്ലാം ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് ന​​​​​ല്ല​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ന്നു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഓ​​​​​രോ പൗ​​​​​ര​​​​​നും ഏ​​​​​തൊ​​​​​രു ആ​​​​​വ​​​​​ശ്യ​​​​​വു​​​​​മാ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​ന്പോ​​​​​ൾ തി​​​​​ക​​​​​ച്ചും നെ​​​​​ഗ​​​​​റ്റീ​​​​​വ് മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​ണ് ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ൾ ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങി ന​​​​​ട​​​​​ന്നും ത​​​​​ള​​​​​ർ​​​​​ന്നും കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ സാ​​​​​ധി​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ന്‍റെ ക​​​​​ടു​​​​​ത്ത ദുഃ​​​​​ഖ​​​​​ഭാ​​​​​ര​​​​​ത്താ​​​​​ൽ ജ​​​​ന​​​​ങ്ങ​​​​ൾ നി​​​​​രാ​​​​​ശ​​​​​യി​​​​ലാ​​​​ണ്.

2010ൽ ​​​​​ഇ​​​​​ടു​​​​​ക്കി​​​​​യി​​​​​ൽ തു​​​​​ട​​​​​ങ്ങി കേ​​​​​ര​​​​​ള​​​​​മാ​​​​​കെ വ്യാ​​​​​പി​​​​​ച്ച നി​​​​​ർ​​​​​മാ​​​​​ണനി​​​​​രോ​​​​​ധ​​​​​ന​​​​​ത്തി​​​​​ൽ ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​കാ​​​​​തെ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ വേ​​​​​ണ്ട​​​​​വി​​​​​ധം ഗ്ര​​​​​ഹി​​​​​ച്ച് അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള ഗൃ​​​​​ഹ​​​​​പാ​​​​​ഠം ചെ​​​​​യ്യാ​​​​​തെ ‘കാ​​​​​ട്ടി​​​​​ലെ​​​​​ ത​​​​​ടി തേ​​​​​വ​​​​​രു​​​​​ടെ ​ആ​​​​​ന’ എ​​​​​ന്ന​​​​​പോ​​​​​ലെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ച ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രും അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​രും തെ​​​​​റ്റു​​​​​കാ​​​​​രാ​​​​​ണ്. ഫ​​​​​ല​​​​​ത്തി​​​​​ൽ അ​​​​​തി​​​​​ന്‍റെ പാ​​​​​പ​​​​​ഭാ​​​​​രം സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന് ചു​​​​​മ​​​​​ക്കേ​​​​​ണ്ട​​​​​താ​​​​​യി വ​​​​ന്നു. സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ​​​​നി​​​​​ന്നു തി​​​​​രി​​​​​ച്ച​​​​​ടി നേ​​​​​രി​​​​​ടേ​​​​​ണ്ട​​​​​താ​​​​​യി വ​​​​​രി​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​നി​​​​​യും ഈ ​​​​​സ​​​​​ബ്ജ​​​​​റ്റ് ക​​​​​മ്മി​​​​​റ്റി അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ച​​​​​ട്ട​​​​​പ്പി​​​​​ഴ​​​​​യു​​​​​മാ​​​​​യി പോ​​​​​കാ​​​​​നാ​​​​​ണെ​​​​​ങ്കി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ വ​​​​​ലി​​​​​യ​​​​​തോ​​​​​തി​​​​​ൽ നി​​​​​രാ​​​​​ശ​​​​​രാ​​​​​കു​​​​​മെ​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ൽ ത​​​​​ർ​​​​​ക്ക​​​​​മി​​​​​ല്ല.

എം​എ​ൽ​എ​മാ​രും മാ​പ്പ​ർ​ഹി​ക്കു​ന്നി​ല്ല

ഓ​​​​​രോ സ​​​​​ന്ദ​​​​​ർ​​​​​ഭത്തിലും ഭേ​​​​​ദ​​​​​ഗ​​​​​തി കൊ​​​​​ണ്ടു​​​​​വ​​​​​രു​​​​​ന്പോ​​​​​ൾ അ​​​​​ത് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ ഭാ​​​​​ഷ​​​​​യെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ് ആ​​​​​ർ​​​​​ക്കെ​​​​​ങ്കി​​​​​ലും വ​​​​​ഴി​​​​​മാ​​​​​റാ​​​​​ൻ പ​​​​​റ്റു​​​​​മോ? ഗൃ​​​​​ഹ​​​​​പാ​​​​​ഠം ചെ​​​​​യ്യാ​​​​​ത്ത നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ​​​​​സാ​​​​​മാ​​​​​ജി​​​​​ക​​​​​രും ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ മാ​​​​​പ്പ​​​​​ർ​​​​​ഹി​​​​​ക്കു​​​​​ന്നി​​​​​ല്ല. ഈ ​​​​​ബി​​​​​ല്ലും ഐ​​​​​ക​​​​ക​​​​​ണ്ഠേ​​​​​്യന​​​​​യാ​​​​​ണ് പാ​​​​​​സാ​​​​​ക്കി​​​​​യ​​​​​ത്. ആ​​​​​ദി​​​​​വാ​​​​​സി​​​​​ക​​​​​ളു​​​​​ടെ അ​​​​​ന്യാ​​​​​ധീ​​​​​ന​​​​​പ്പെ​​​​​ട്ട ഭൂ​​​​​മി തി​​​​​രി​​​​​ച്ചുപി​​​​​ടി​​​​​ക്ക​​​​​ൽ ബി​​​​​ൽ നി​​​​​യ​​​​​മ​​​​​സ​​​​​ഭ ഐ​​​​​ക​​​​ക​​​​​ണ്ഠ്യേ​​​​​ന​​​​​യാ​​​​​ണ് പാ​​​​​സാ​​​​​ക്കി​​​​​യ​​​​​ത്. എ​​​​​ന്നാ​​​​​ൽ, പി​​​​​ൽ​​​​​ക്കാ​​​​​ല​​​​​ത്ത് ആ ​​​​​ബി​​​​​ല്ലി​​​​​ൽ പ​​​​​റ​​​​​ഞ്ഞ കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​പ്പി​​​​​ലാ​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യാ​​​​​തെ​​​​​പോ​​​​​യി.

നി​​​​​യ​​​​​മ​​​​​സ​​​​​ഭാ ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​ടെ രാ​​​​​ഷ്‌​​​​ട്രീ​​​​​യ പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളെ ബ​​​​​ഹു​​​​​മാ​​​​​നി​​​​​ക്കു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, ജ​​​​​ന​​​​​ജീ​​​​​വി​​​​​ത​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ഒ​​​​​രു ബി​​​​​ല്ലി​​​​​ലെ വ്യ​​​​​വ​​​​​സ്ഥ​​​​​ക​​​​​ളെ​​​​​ന്തെ​​​​​ല്ലാ​​​​​മാ​​​​​ണെ​​​​​ന്ന് പ​​​​​ല​​​​​രും അ​​​​​റി​​​​​യു​​​​​ന്നി​​​​​ല്ല. അ​​​​​തി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന​​​​​ കാ​​​​​ര​​​​​ണം നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ അ​​​​​വ​​​​​ത​​​​​രി​​​​​പ്പി​​​​​ക്കു​​​​​ന്ന​ ബി​​​​ല്ലു​​​​ക​​​​ളി​​​​ലെ കു​​​​​ത്തു​​​​​ക​​​​​ളും കോ​​​​​മ​​​​​ക​​​​​ളും ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ട​​​​​ലു​​​​​ക​​​​​ളു​​​​മെ​​​​ല്ലാം പ​​​​​ല​​​​​രും മ​​​​​ന​​​​സി​​​​​ലാ​​​​​ക്കാ​​​​​ൻ ശ്ര​​​​​മി​​​​​ക്കു​​​​​ന്നി​​​​​ല്ല. പ​​​​​ഴ​​​​​യ രീ​​​​​തി​​​​​ക​​​​​ൾ തു​​​​​ട​​​​​രാ​​​​​തെ ഡി​​​​ജി​​​​റ്റ​​​​ൽ കാ​​​​ല​​​​ത്ത് അ​​​​​വ​​​​​യെ​​​​​ല്ലാം തി​​​​​രു​​​​​ത്താ​​​​​ൻ മെ​​​​​ംബ​​​​​ർ​​​​​മാ​​​​​ർ​​​​​ക്കും ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റി​​​​​നും ക​​​​​ഴി​​​​​യ​​​​​ണം. ഐ​​​​​ക​​​​​ക​​​​​ണ്ഠ്യേ​​​​​ന പാ​​​​​സാ​​​​​ക്കി​​​​​യ​​​​​തു​​​​​കൊ​​​​​ണ്ട് ശ​​​​​രി​​​​​യാ​​​​​ക​​​​​ണ​​​​​മെ​​​​​ന്നി​​​​​ല്ല എ​​​​​ന്ന​​​​​തി​​​​​ന്‍റെ മ​​​​​റ്റൊ​​​​​രു തെ​​​​​ളി​​​​​വാ​​​​​ണ് ഇ​​​​​പ്പോ​​​​​ഴ​​​​​ത്തെ ച​​​​​ട്ട​​​​​ങ്ങ​​​​​ൾ.

മ​​​​ല​​​​യോ​​​​ര​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ൾ നി​​​​ർ​​​​മാ​​​​ണ​​​​ങ്ങ​​​​ൾ​​​​ക്ക് നി​​​​​യ​​​​​മാ​​​​​നു​​​​​സ​​​​​ര​​​​​ണം ഫീ​​​​​സ​​​​​ട​​​​​ച്ചു, കാ​​​​​ലാ​​​​​കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ ഭൂ​​​​​നി​​​​​കു​​​​​തി​​​​​യ​​​​​ട​​​​​ച്ചു. 60 കൊ​​​​​ല്ല​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ ഒ​​​​​രു ച​​​​​ട്ട​​​​​മു​​​​​ണ്ടാ​​​​​ക്കി അ​​​​​തി​​​​​ൽ സ്ലാ​​​​​ബ് നി​​​​​ശ്ച​​​​​യി​​​​​ച്ച് ഓ​​​​​രോ സ്ലാ​​​​​ബി​​​​​ലും പ്ര​​​​​ത്യേ​​​​​കം പ്ര​​​​​ത്യേ​​​​​കം പി​​​​​ഴ​​​​​പ്പ​​​​​ണ​​​​​മ​​​​​ട​​​​​യ്ക്കാ​​​​​ൻ ഇ​​​​​വ​​​​​ർ എ​​​​​ന്തു തെ​​​​​റ്റാ​​​​​ണ് നാ​​​​​ടി​​​​​നോ​​​​​ട് ചെ​​​​​യ്ത​​​​​ത്? കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ കു​​​​​ടി​​​​​യേ​​​​​റ്റ കൈ​​​​​വ​​​​​ശ ക​​​​​ർ​​​​​ഷ​​​​​ക​​​​​ർ മ​​​​​ണ്ണി​​​​​നെ പൊ​​​​​ന്നാ​​​​​ക്കി​​​​​യ പ​​​​​രി​​​​​ശ്ര​​​​​മ​​​​​ശാ​​​​​ലി​​​​​ക​​​​​ളാ​​​​​ണ്.​ നാ​​​​​ടി​​​​​ന്‍റെ അ​​​​​ഭി​​​​​വൃ​​​​​ദ്ധി​​​​​യും ഉ​​​​​പ​​​​​ജീ​​​​​വ​​​​​ന​​​​​ത്തി​​​​​ന്‍റെ തീ​​​​​ക്ഷ്ണ​​​​​മാ​​​​​യ പാ​​​​​ത​​​​​യി​​​​​ൽ വി​​​​​കാ​​​​​സ​​​​​ത്തി​​​​​നും പു​​​​​രോ​​​​​ഗ​​​​​തി​​​​​ക്കും സ​​​​​മ​​​​​സ്ത മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലും ന​​​​​ല്ല സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത​​​​​വ​​​​​രാ​​​​​ണ്. അ​​​​​വ​​​​​ർ പി​​​​​ഴ​​​​​യ​​​​​ട​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന ഈ ​​​​​ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​ന്‍റെ മു​​​​​ന്പി​​​​​ൽ അ​​​​​രു​​​​​ത് എ​​​​​ന്നു മാ​​​​​ത്ര​​​​​മേ പ​​​​​റ​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യൂ.

ആ​വ​ശ്യ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ക്ക​രു​ത്

സ്ഥി​​​​​രാ​​​​​വ​​​​​കാ​​​​​ശ പ​​​​​ട്ട​​​​​യ​​​​​ത്തി​​​​​ന് അ​​​​​നാ​​​​​വ​​​​​ശ്യ ഉ​​​​​പാ​​​​​ധി​​​​​ക​​​​​ൾ ഉ​​​​​ണ്ടാ​​​​​വേ​​​​​ണ്ട​​​​​തി​​​​​ല്ല. ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് സ​​​​​ർ​​​​​വാ​​​​​ധി​​​​​കാ​​​​​രി​​​​​യാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ​​​​ത​​​​​ന്നെ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥവീ​​​​​ഴ്ച​​​​​യാ​​​​​ൽ വ​​​​​ന്ന കൈ​​​​​ത്തെ​​​​​റ്റ് പൊ​​​​​റു​​​​​ക്ക​​​​​പ്പെ​​​​​ടേ​​​​​ണ്ട​​​​​താ​​​​​ണ്. ജ​​​​​ന​​​​​ങ്ങ​​​​​ള​​​​​റി​​​​​യാ​​​​​ത്ത നി​​​​​യ​​​​​മം വ്യാ​​​​​ഖ്യാ​​​​​നി​​​​​ച്ചു കൊ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​ത്, തെ​​​​​റ്റ് തി​​​​​രു​​​​​ത്താ​​​​​ൻ നി​​​​​യ​​​​​മം കാ​​​​​ണി​​​​​ച്ചു പ​​​​​റ​​​​​ഞ്ഞു​​​​​കൊ​​​​​ടു​​​​​ക്കേ​​​​​ണ്ട​​​​​ത് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ചു​​​​​മ​​​​​ത​​​​​ല​​​​​യാ​​​​​ണ്. അ​​​​​വ​​​​​ർ പോ​​​​​യ​​​​​ കാ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നെ​​​​​യും ബോ​​​​​ധ്യ​​​​​പ്പെ​​​​​ടു​​​​​ത്തേ​​​​​ണ്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു. ആ​​​​​റു ​പ​​​​​തി​​​​​റ്റാ​​​​​ണ്ടു​​​​​ക​​​​​ൾ പി​​​​​ന്നി​​​​​ട്ട​​​​​പ്പോ​​​​​ഴ​​​​​ല്ല പ​​​​​റ​​​​​യേ​​​​​ണ്ട​​​​​ത്.

ഈ ​​​​​ച​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലെ എ​​​​​ല്ലാ ശി​​​​​ക്ഷ​​​​​ക​​​​​ളും ഒ​​​​​ഴി​​​​​വാ​​​​​ക്കി ഉ​​​​​പാ​​​​​ധി ര​​​​​ഹി​​​​​ത പ​​​​​ട്ട​​​​​യം, ഒ​​​​​റ്റ​​​​​പ്പ​​​​​ട്ട​​​​​യ​​​​​രേ​​​​​ഖ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി ന​​​​​ൽ​​​​​കാ​​​​​നാ​​​​​ണ് ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് ത​​​​​യാ​​​​​റാ​​​​​കേ​​​​​ണ്ട​​​​​ത്. 1964ൽ ​​​​​ച​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ണ്ടാ​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​രു വീ​​​​​ടി​​​​​ന്‍റെ​​​​​യും ഉ​​​​​യ​​​​​ർ​​​​​ന്ന ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി ക​​​​​ണ​​​​​ക്കാ​​​​​ക്കി രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, പു​​​​​തി​​​​​യ ച​​​​​ട്ട​​​​​ത്തി​​​​​ൽ 3,000 ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി എ​​​​​ന്നു കാ​​​​​ണു​​​​​ന്നു. 3,000 ച​​​​​തു​​​​​ര​​​​​ശ്ര അ​​​​​ടി​ വീ​​​​ടു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് 50 രൂ​​​​​പ മു​​​​​ദ്ര​​​​​പ​​​​​ത്ര​​​​​ത്തി​​​​​ൽ സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം ന​​​​​ൽ​​​​​കി അ​​​​​പേ​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്നു. ച​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യോ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റി​​​​​ന്‍റെ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യോ ചെ​​​​​യ്യാ​​​​​വു​​​​​ന്ന​​​​​തു​​​​​മാ​​​​​ണ്. ഇ​​​​​തി​​​​​നായി വീ​​​​​ണ്ടും വീ​​​​​ണ്ടും ഉ​​​​​ദ്യോ​​​​​സ്ഥ​​​​​രു​​​​​ടെ അ​​​​​ടു​​​​​ത്തു പോ​​​​​കാ​​​​​തെ, പ്രാ​​​​​ദേ​​​​​ശി​​​​​ക ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റു​​​​​ക​​​​​ളു​​​​​ടെ ര​​​​​ജി​​​​​സ്റ്റ​​​​​റു​​​​​ക​​​​​ൾ, വി​​​​​ല്ലേ​​​​​ജ് ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ലെ രേ​​​​​ഖ​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച് ക്ര​​​​​മ​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​വു​​​​​ന്ന കാ​​​​​ര്യ​​​​​ത്തി​​​​​ന് ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലാ​​​​​തെ ജ​​​​​ന​​​​​ങ്ങ​​​​​ളെ ബു​​​​​ദ്ധി​​​​​മു​​​​​ട്ടി​​​​​ക്ക​​​​​രു​​​​​ത്.

24.06.27ന് ​​​​​ശേ​​​​​ഷം ഒ​​​​​രു വീ​​​​​ട് അ​​​​​ഥ​​​​​വാ കെ​​​​​ട്ടി​​​​​ടം പ​​​​​ണി​​​​​യു​​​​​ന്ന​​​​​വ​​​​ർ എ​​​​ന്തു ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്നി​​​​​ല്ല. ഇ​​​​​നി​​​​​യും ആ​​​​​റ് പ​​​​​തി​​​​​റ്റാ​​​​​ണ്ട് ക​​​​​ഴി​​​​​യ​​​​​ണ​​​​​മോ, അ​​​​​തി​​​​​ന്‍റെ ച​​​​​ട്ടം വ​​​​​രാ​​​​​ൻ? ഈ ​​​​​ച​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ൽ​​​​ത​​​​​ന്നെ ഉ​​​​​പാ​​​​​ധി​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യി ചേ​​​​​ർ​​​​​ത്താ​​​​​ൽ എ​​​​​ന്താ​​​​​ണ് ത​​​​​ക​​​​​രാ​​​​​റ്. അ​​​​​ഥ​​​​​വാ ത​​​​​ക​​​​​രാ​​​​റു​​​​ണ്ടെ​​​​​ങ്കി​​​​​ൽ അ​​​​​ത് പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാ​​​​​ൻ ഇ​​​​​പ്പോ​​​​​ൾ​​​​ത​​​​​ന്നെ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റി​​​​​ന് ക​​​​​ഴി​​​​​യേ​​​​​ണ്ട​​​​​ത​​​​ല്ലേ?

മ​​​​​ന്ത്രി സൂ​​​​​ചി​​​​​പ്പി​​​​​ച്ച​​​​​തു​​​​​പോ​​​​​ലെ വീ​​​​​ട്ടി​​​​​ലി​​​​​രു​​​​​ന്ന് ഇ​​​​​തെ​​​​​ല്ലാം ചെ​​​​​യ്യാ​​​​​ൻ മാ​​​​​ത്രം കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​ല്ലാ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളും പ്രാ​​​​​പ്ത​​​​​രാ​​​​​യി​​​​​ട്ടു​​​​​ണ്ടോ എ​​​​​ന്ന​​​​​ത് സം​​​​​ശ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​ണ്. മാ​​​​​ത്ര​​​​​വു​​​​​മ​​​​​ല്ല, ഇ​​​​​ന്ന് ഇ-ഗ​​​​​വേ​​​​​ണ്‍സി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഒ​​​​​രു സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റി​​​​​നു​​​​​വേ​​​​​ണ്ടി അ​​​​​ക്ഷ​​​​​യ​​​​​പോ​​​​​ലു​​​​​ള്ള സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ജ​​​​​ന​​​​​ങ്ങ​​​​​ൾ ക്യൂ ​​​​​നി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. ഇ​​​​തെ​​​​ല്ലാം പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ച് ജ​​​​​ന​​​​​ങ്ങ​​​​​ളെ വ​​​​​ട്ടം ക​​​​​റ​​​​​ക്കാ​​​​​തെ സ​​​​​ബ്ജ​​​​​ക്ട് ക​​​​​മ്മി​​​​​റ്റി അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ച ച​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ ജ​​​​​ന​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ​​​​വ ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​യാ​​​​ൻ ഗ​​​​​വ​​​​​ണ്‍മെ​​​​​ന്‍റ് സ​​​​​ധൈ​​​​​ര്യം മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ര​​​​​ണം.

Leader Page

കുട്ടനാടൻ ജനതയുടെ സമരജീവിതം
2018ലെ ​​​​​​​മ​​​​​​​ഹാ​​​​​​​പ്ര​​​​​​​ള​​​​​​​യ​​​​​​​ത്തി​​​​​​​ന് ഏ​​​​ഴു വ​​​​​​​യ​​​​​​​സ് പൂ​​​​​​​ർ​​​​​​​ത്തി​​​​​​​യാ​​​​​​​കു​​​​​​​മ്പോ​​​​​​​ഴും കു​​​​​​​ട്ട​​​​​​​നാ​​​​​​​ട് വെ​​​​​​​ള്ള​​​​​​​ക്കെ​​​​​​​ട്ടി​​​​​​​ൽ​​​​നി​​​​​​​ന്നു ക​​​​​​​ര​​​​​​​ക​​​​​​​യ​​​​​​​റി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. 2018 ഓ​​​​​​​ഗ​​​​​​​സ്റ്റ് 15ന് ​​​​തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ ദു​​​​​​​രി​​​​​​​തം ആ​​​​​​​ഴ്ച​​​​​​​ക​​​​​​​ളും മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളും വ​​​​​​​ർ​​​​​​​ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി ഇ​​​​​​​വി​​​​​​​ടെ തു​​​​​​​ട​​​​​​​രു​​​​​​​ക​​​​​​​യാ​​​​​​​ണ്. കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ല​​​​​​​ധി​​​​​​​കം ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ആ​​​​​​​ശ്ര​​​​​​​യ​​​​​​​മാ​​​​​​​യ​​​​​​​ത് ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി​​​​​​​യും സ​​​​​​​മീ​​​​​​​പ​​​​​​​പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ബാ​​​​​​​ക്കി ആ​​​​​​​ളു​​​​​​​ക​​​​​​​ൾ ആ​​​​​​​ല​​​​​​​പ്പു​​​​​​​ഴ​​​​​​​യി​​​​​​​ലേ​​​​​​​ക്കും ര​​​​​​​ക്ഷ​​​​​​​പ്പെ​​​​ടു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മ​​​​​​​ഴ​​​​​​​യും വെ​​​​​​​ള്ള​​​​​​​പ്പൊ​​​​​​​ക്ക​​​​​​​വും ഇ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും ഇ​​​​​​​ന്നും ആ​​​​​​​ണ്ടു​​​​​​​വ​​​​​​​ട്ട​​​​​​​ത്തി​​​​​​​ല​​​​​​​ധി​​​​​​​ക​​​​​​​വും വെ​​​​​​​ള്ള​​​​​​​ക്കെ​​​​​​​ട്ടി​​​​​​​ൽ ക​​​​​​​ഴി​​​​​​​യാ​​​​​​​ൻ വി​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​വ​​​​​​​രാ​​​​​​​ണ് കു​​​​​​​ട്ട​​​​​​​നാ​​​​​​​ട്ടു​​​​​​​കാ​​​​​​​ർ.

ഇ​​​​​​​നിയുമൊരു പ്ര​​​​​​​ള​​​​​​​യമുണ്ടാ​​​​​​​യാ​​​​​​​ൽ എ​​​​​​​ന്തു പോം​​​​​​​വ​​​​​​​ഴി​​​​​​​യാ​​​​​​​ണ് ക​​​​​​​ഴി​​​​​​​ഞ്ഞ ഏ​​​​ഴു വ​​​​​​​ർ​​​​​​​ഷം​​​​കൊ​​​​​​​ണ്ട് നാം ​​​​​​​ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ഒ​​​​​​​ന്നുമില്ല എ​​​​​​​ന്നാ​​​​​​​ണു​​​​ത്ത​​​​രം. കു​​​​​​​ട്ട​​​​​​​നാ​​​​​​​ട​​​​​​​ൻ ജ​​​​​​​ന​​​​​​​ത​​​​​​​യു​​​​​​​ടെ ആ​​​​​​​വ​​​​​​​ശ്യ​​​​​​​ങ്ങ​​​​​​​ളൊ​​​​​​​ന്നും പു​​​​​​​തി​​​​​​​യ​​​​​​​ത​​​​​​​ല്ല. എ​​​​​​​ല്ലാ​​​​​​​റ്റി​​​​​​​നും പ​​​​​​​തി​​​​​​​റ്റാ​​​​​​​ണ്ടു​​​​​​​ക​​​​​​​ൾ പ​​​​​​​ഴ​​​​​​​ക്ക​​​​​​​മു​​​​​​​ണ്ട്.

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​ന്‍റെ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളെ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​മാ​​​​​​​​യും ഭൂ​​​​​​​​പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്, കൃ​​​​​​​​ഷി​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത് എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ ര​​​​​​ണ്ടാ​​​​​​യി തി​​​​​​രി​​​​​​ക്കാം.

ഭൂ​​​​​​​​പ്ര​​​​​​​​കൃ​​​​​​​​തി​​

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യെ മ​​​​​​​​നു​​​​​​​​ഷ്യ​​​​​​നി​​​​​​​​ർ​​​​​​​​മി​​​​​​​​ത പ്ര​​​​​​​​ള​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​നി​​​​​​​​ന്നും വെ​​​​​​​​ള്ള​​​​​​​​പ്പൊ​​​​​​​​ക്ക​​​​​​​​ത്തി​​​​​​​​ൽ​​​​​​നി​​​​​​​​ന്നും ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക​​​​​​യാ​​​​​​ണ് ആ​​​​​​ദ‍്യ​​​​​​മാ​​​​​​യി വേ​​​​​​ണ്ട​​​​​​ത്. അ​​​​​​​​തി​​​​​​​​നാ​​​​​​​​യി കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ൽ ഒ​​​​​​​​ഴു​​​​​​​​കി​​​​​​യെ​​​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ഴ​​​​​​​​വെ​​​​​​​​ള്ളം ഒ​​​​​​​​ഴു​​​​​​​​കിമാ​​​​​​​​റാ​​​​​​​​നു​​​​​​​​ള്ള സൗ​​​​​​​​ക​​​​​​​​ര്യ​​​​​​മൊ​​​​​​​​രു​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ത് സ​​​​​​​​മ​​​​​​​​യ​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ത​​​​​​​​മാ​​​​​​​​യും കാ​​​​​​​​ലാ​​​​​​​​വ​​​​​​​​സ്ഥാ മു​​​​​​​​ന്ന​​​​​​​​റി​​​​​​​​യി​​​​​​​​പ്പി​​​​​​​​ന്‍റെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്തി​​​​​​​​ലും യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ൽ വ​​​​​​​​രു​​​​​​​​ത്ത​​​​​​​​ണം. അ​​​​​​​​വ​​​​​​​​യി​​​​​​​​ൽ ഏ​​​​​​​​റ്റ​​​​​​​​വും പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​യാ​​​​​​​​ണ് ന​​​​​​​​ദി​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും തോ​​​​​​​​ടു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ​​​​​​​​യും വേ​​​​​​​​മ്പ​​​​​​​​നാ​​​​​​​​ട്ടു കാ​​​​​​​​യ​​​​​​​​ലി​​​​​​ന്‍റെ​​​​​​​​യും ആ​​​​​​​​ഴം പു​​​​​​​​നഃ​​​​​​​​സ്ഥാ​​​​​​​​പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും, കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന്‍റെ ഹൃ​​​​​​​​ദ​​​​​​​​യഭാ​​​​​​​​ഗ​​​​​​​​ത്തു​​​​​​​​കൂടി ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​കു​​​​​​​​ന്ന എ​​​​​​സി ക​​​​​​​​നാ​​​​​​​​ൽ, ആ​​​​​​​​രം​​​​​​​​ഭ​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് വി​​​​​​​​ഭാ​​​​​​​​വ​​​​​​​​ന ചെ​​​​​​​​യ്ത​​​​​​​​തു​​​​​​പോ​​​​​​​​ലെ പൂ​​​​​​​​ർ​​​​​​​​ത്തി​​​​​​​​യാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​ത്. തോ​​​​​​​​ട്ട​​​​​​​​പ്പ​​​​​​​​ള്ളി സ്പി​​​​​​​​ൽ​​​​​​​​വേ, ത​​​​​​​​ണ്ണീ​​​​​​​​ർ​​​​​​​​മു​​​​​​​​ക്കം ബ​​​​​​​​ണ്ട് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ വെ​​​​​​​​ള്ളം ഒ​​​​​​​​ഴു​​​​​​​​ക്കി​​​​​​ക്ക​​​​​​​​ള​​​​​​​​യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ൾ യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ക്ര​​​​​​​​മീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. സ്വാ​​​​​​​​മി​​​​​​​​നാ​​​​​​​​ഥ​​​​​​​​ൻ ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ന്‍റെ ശി​​​​​​​​പാ​​​​​​​​ർ​​​​​​​​ശ​​​​​​പ്ര​​​​​​​​കാ​​​​​​​​ര​​​​​​​​മു​​​​​​​​ള്ള ഹൈ ​​​​​​​​പ​​​​​​​​വ​​​​​​​​ർ പ​​​​​​​​മ്പു​​​​​​​​ക​​​​​​​​ൾ നി​​​​​​​​ശ്ചി​​​​​​​​ത സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ സ്ഥാ​​​​​​​​പി​​​​​​​​ക്ക​​​​​​​​ണം. ഇ​​​​​​​​ക്കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മേ​​​​​​​​ൽ​​​​​​​​നോ​​​​​​​​ട്ടം വ​​​​​​​​ഹി​​​​​​​​ക്കാ​​​​​​​​ൻ ഉ​​​​​​​​ദ്യോ​​​​​​​​ഗ​​​​​​​​സ്ഥ​​​​​​​​രോ​​​​​​​​ടൊ​​​​​​​​പ്പം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടെ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധി​​​​​​​​ക​​​​​​ള​​​​​​​​ട​​​​​​​​ങ്ങു​​​​​​​​ന്ന സ​​​​​​​​മി​​​​​​​​തി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച് പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​നം ഉ​​​​​​​​ട​​​​​​​​ൻ ആ​​​​​​​​രം​​​​​​​​ഭി​​​​​​​​ക്ക​​​​​​​​ണം.

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ൽ വെ​​​​​​​​ള്ള​​​​​​​​പ്പൊ​​​​​​​​ക്ക​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ൾ അ​​​​​​​​ധി​​​​​​​​ക​​​​​​​​മാ​​​​​​​​യി വെ​​​​​​​​ള്ള​​​​​​​​ക്കെ​​​​​​​​ട്ടാ​​​​​​​​ണ് ദു​​​​​​​​രി​​​​​​​​തം വി​​​​​​​​ത​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​ത്. ഒ​​​​​​​​ഴു​​​​​​​​കി​​​​​​യെ​​​​​​ത്തു​​​​​​​​ന്ന മ​​​​​​​​ഴ​​​​​​വെ​​​​​​​​ള്ളം താ​​​​​​​​ഴ്ന്ന പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും കെ​​​​​​​​ട്ടി​​​​​​ക്കി​​​​​​​​ട​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തുമൂ​​​​​​​​ലം ജ​​​​​​​​ന​​​​​​​​ജീ​​​​​​​​വി​​​​​​​​തം ദുഃ​​​​​​​​സ​​​​​​​​ഹ​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു. ആ​​​​​​​​ണ്ടു​​​​​​​​വ​​​​​​​​ട്ടം മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലെ വെ​​​​​​​​ള്ളം പ​​​​​​​​മ്പ് ചെ​​​​​​​​യ്ത് ജ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​പ്പ് ക്ര​​​​​​​​മ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പു​​​​​​​​റം​​​​​​​​ബ​​​​​​​​ണ്ടു ബ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും വേ​​​​​​​​ണ്ട പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ അ​​​​​​​​ടി​​​​​​​​യ​​​​​​​​ന്തര​​​​​​​​മാ​​​​​​​​യി​​ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്ക​​​​​​​​ണം. ഇ​​​​​​​​ത് പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ലെ വീ​​​​​​​​ടു​​​​​​​​ക​​​​​​​​ളെ​​​​​​​​യും റോ​​​​​​​​ഡു​​​​​​​​ക​​​​​​​​ളെ​​​​​​​​യും വ​​​​​​​​ഴി​​​​​​​​ക​​​​​​​​ളെ​​​​​​​​യും ക​​​​​​​​ര​​​​​​​​കൃ​​​​​​​​ഷി​​​​​​​​യെ​​​​​​​​യും സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കും. പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ വെ​​​​​​​​ള്ളം വ​​​​​​​​റ്റി​​​​​​​​ക്കു​​​​​​​​ന്ന ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​രു​​​​​​​​ടേ​​​​​​​​തു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ക്കാ​​​​​​​​തെ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​രി​​​​​​​​ന്‍റേ​​​​​​താ​​​​​​​​ക്കി മാ​​​​​​​​റ്റ​​​​​​​​ണം. അ​​​​​​​​തി​​​​​​​​നു വേ​​​​​​​​ണ്ടി​​​​​​വ​​​​​​​​രു​​​​​​​​ന്ന വൈ​​​​​​​​ദ്യു​​​​​​​​തി, മോ​​​​​​​​ട്ടോ​​​​ർ വാ​​​​​​​​ട​​​​​​​​ക, മ​​​​​​​​റ്റ് കൂ​​​​​​​​ലി​​​​​​ച്ചെ​​​​​​ല​​​​​​​​വു​​​​​​​​ക​​​​​​​​ൾ എ​​​​ന്നി​​​​വ സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ നേ​​​​​​​​രി​​​​​​​​ട്ടു വ​​​​​​​​ഹി​​​​​​​​ക്ക​​​​​​​​ണം.

കൃ​​​​​​​​ഷി​​

കു​​​​​​​​ട്ടനാ​​​​​​​​ട്ടി​​​​​​​​ലെ നെ​​​​​​​​ല്ല്, മ​​​​​​​​ത്സ്യം, താ​​​​​​​​റാ​​​​​​​​വ്, തെ​​​​​​​​ങ്ങ്, ക​​​​​​​​ര​​​​​​​​കൃ​​​​​​​​ഷി​​​​​​​​ക​​​​​​​​ൾ സം​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് വേ​​​​​​​​ണ്ട സ​​​​​​​​ത്വ​​​​​​​​ര ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ൾ ഉ​​​​​​​​ണ്ടാ​​​​​​​​വ​​​​​​​​ണം. നെ​​​​​​​​ൽ​​​​​​​​കൃ​​​​​​​​ഷി​​​​​​​​യെ ത​​​​​​​​ക​​​​​​​​ർ​​​​​​​​ച്ച​​​​​​​​യി​​​​​​​​ൽ​​​​​​നി​​​​​​​​ന്ന് ര​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​ൻ നെ​​​​​​​​ല്ലി​​​​​​​​ന്‍റെ വി​​​​​​​​ല കൃ​​​​​​​​ഷി​​​​​​ച്ചെ​​​​​​ല​​​​​​​​വി​​​​​​​​ന് ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി വ​​​​​​​​ർ​​​​​​​​ധി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക. സം​​​​​​​​ഭ​​​​​​​​ര​​​​​​​​ണം യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യും നെ​​​​​​​​ല്ലുവി​​​​​​​​ല ഉ​​​​​​​​ട​​​​​​​​നെ ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ന് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക​​​​​​യും വേ​​​​​​ണം. കൊ​​​​​​​​യ്ത്തുയ​​​​​​​​ന്ത്ര ല​​​​​​​​ഭ്യ​​​​​​​​ത യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം ഉ​​​​​​​​റ​​​​​​​​പ്പു വ​​​​​​​​രു​​​​​​​​ത്ത​​​​​​ണം. കി​​​​​​​​ഴി​​​​​​​​വ് സ​​​​​​​​ന്പ്ര​​​​​​​​ദാ​​​​​​​​യം ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കി വി​​​​​​​​ള​​​​​​​​വെ​​​​​​​​ടു​​​​​​​​പ്പി​​​​​​​​ന്‍റെ സീ​​​​​​​​സ​​​​​​​​ൺ അ​​​​​​​​നു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് ഇ​​​​​​​​തി​​​​​​​​ന് സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ വേ​​​​​​​​ണ്ട ക്ര​​​​​​​​മീ​​​​​​​​ക​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ന്‍റെ ദു​​​​​​​​രി​​​​​​​​തം ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്ക​​​​​​​​ണം. വി​​​​​​​​പു​​​​​​​​ല​​​​​​​​വും കൃ​​​​​​​​ഷി​​​​​​​​ക്കാ​​​​​​​​ര​​​​​​​​നു സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ക​​​​​​​​ര​​​​​​​​വു​​​​​​​​മാ​​​​​​​​യ ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കി കാ​​​​​​​​ല​​​​​​​​താ​​​​​​​​മ​​​​​​​​സം കൂ​​​​​​​​ടാ​​​​​​​​തെ ന​​​​​​​​ഷ്ട​​​​​​​​ത്തി​​​​​​​​ന് ആ​​​​​​​​നു​​​​​​​​പാ​​​​​​​​തി​​​​​​​​ക​​​​​​​​മാ​​​​​​​​യി സ​​​​​​​​ഹാ​​​​​​​​യ​​​​​​​​ധ​​​​​​​​നം ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്. ഗു​​​​​​​​ണ​​​​​​​​മേ​​​​​​​​ന്മ​​​​​​​​യു​​​​​​​​ള്ള വി​​​​​​​​ത്തും വ​​​​​​​​ള​​​​​​​​വും യ​​​​​​​​ഥാ​​​​​​​​സ​​​​​​​​മ​​​​​​​​യം കു​​​​​​​​റ​​​​​​​​ഞ്ഞ വി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള​​​​​​​​ത് ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്കു​​​​​​​​ക, കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന് അ​​​​​​​​നു​​​​​​​​യോ​​​​​​​​ജ്യ​​​​​​​​മാ​​​​​​​​യ വി​​​​​​​​ത്ത് കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ൽ ത​​​​​​​​ന്നെ ഉ​​​​​​​​ത്പാ​​​​​​​​ദി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക, പാ​​​​​​​​ട​​​​​​​​ശേ​​​​​​​​ഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ലെ വെ​​​​​​​​ള്ളം വ​​​​​​​​റ്റി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു​​​​​​​​ള്ള മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ചെല​​​​​​​​വും സ​​​​​​​​ർ​​​​​​​​ക്കാ​​​​​​​​ർ വ​​​​​​​​ഹി​​​​​​​​​​​​ക്കു​​​​​​​​ക തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ നെ​​​​​​​​ൽ​​​​​ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​ന്‍റെ ന്യാ​​​​​​​​യ​​​​​​​​മാ​​​​​​​​യ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ളും അം​​​​​​​​ഗീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ബ്രാ​​​​​​​​ൻ​​​​​​​​ഡ് അ​​​​​​​​രി വി​​​​​​​​പ​​​​​​​​ണി​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​ച്ച് ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്ക് സാ​​​​​​​​മ്പ​​​​​​​​ത്തി​​​​​​​​ക​​​​നേ​​​​​​​​ട്ടം ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ങ്ങ​​​​​​​​നെ നാ​​​​​​​​ടി​​​​​​​​ന്‍റെ ഭ​​​​​​​​ക്ഷ്യ​​​​​സു​​​​​​​​ര​​​​​​​​ക്ഷ​​​​​​​​യ്ക്കു​​​​വേ​​​​​​​​ണ്ടി അ​​​​​​​​ധ്വാ​​​​​​​​നി​​​​​​​​ക്കു​​​​​​​​ന്ന ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​​​ർ​​​​​​​​ക്കു വേ​​​​​​​​ണ്ട അം​​​​​​​​ഗീ​​​​​​​​കാ​​​​​​​​ര​​​​​​​​വും പ്രോ​​​​​​​​ത്സാ​​​​​​​​ഹ​​​​​​​​ന​​​​​​​​വും ന​​​​​​​​ല്ക​​​​​​​​ണം.

മ​​​​​​​​ത്സ്യം, തെ​​​​​​​​ങ്ങ്, താ​​​​​​​​റാ​​​​​​​​വ്, മ​​​​​​​​റ്റു കൃ​​​​​​​​ഷി​​​​​​​​ക​​​​​​​​ൾ

മ​​​​​​​​ത്സ്യക്കൃ​​​​​​​​ഷി​​​​​​​​യും താ​​​​​​​​റാ​​​​​​​​വുകൃ​​​​​​​​ഷി​​​​​​​​യും പ്രോ​​​​​​​​ത്സാ​​​​​​​​ഹി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നു പ​​​​​​​​ക​​​​​​​​രം ഈ ​​​​​​​​കൃ​​​​​​​​ഷി​​​​​കൊ​​​​​​​​ണ്ട് ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നാ​​​​കാ​​​​​​​​ത്ത അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​ന്ന് നി​​​​​​​​ല​​​​​​​​വി​​​​​​​​ലു​​​​​​​​ള്ള​​​​​​​​ത്. വ​​​​​​​​ർ​​​​​​​​ഷം​​​​​​​​തോ​​​​​​​​റും എ​​​​​​​​ത്തു​​​​​​​​ന്ന പ​​​​​​​​ക്ഷി​​​​​​​​പ്പ​​​​​​​​നി​​​​​​​​യെ​​​​​​​​പ്പ​​​​​​​​റ്റി ശാ​​​​​​​​സ്ത്രീ​​​​​​​​യ​​​​​​​​ പ​​​​​​​​ഠ​​​​​​​​നം ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ക​​​​​​​​യും വേ​​​​​​​​ണ്ട പ​​​​​​​​രി​​​​​​​​ഹാ​​​​​​​​ര​​​​​മാ​​​​​​​​ർ​​​​​​​​ഗം ക​​​​​​​​ണ്ടെ​​​​​​​​ത്തു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യ​​​​​​​​ണം. താ​​​​​​​​റാ​​​​​​​​വ്, മ​​​​​​​​ത്സ്യ കൃ​​​​​​​​ഷി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ഗു​​​​​​​​ണ​​​​​​​​ക​​​​​​​​ര​​​​​​​​മാ​​​​​​​​യ രീ​​​​​​​​തി​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​ൻ​​​​​​​​ഷ്വ​​​​​​​​റ​​​​​​​​ൻ​​​​​​​​സ് പ​​​​​​​​രി​​​​​​​​ര​​​​​​​​ക്ഷ ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്ക​​​​​​​​ണം. പാ​​​​​​​​ട​​​​​​​​ശേഖ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ പു​​​​​​​​റം​​​​​​​​ബ​​​​​​​​ണ്ടു​​​​​​​​ക​​​​​​​​ൾ കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട്ടി​​​​​​​​ലെ തോ​​​​​​​​ടു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​യും ന​​​​​​​​ദി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ​​​​​​​​യും മ​​​​​​​​ണ്ണും ചെ​​​​​​​​ളി​​​​​​​​യും​​​​​കൊ​​​​​​​​ണ്ട് ഉ​​​​​​​​യ​​​​​​​​രം കൂ​​​​​​​​ട്ടി ബ​​​​​​​​ല​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി തെ​​​​​​​​ങ്ങുകൃ​​​​​​​​ഷി ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും മ​​​​​​​​റ്റു ക​​​​​​​​ര​​​​​​​​ക്കൃ​​​​​​​​ഷികൾ ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നും വേ​​​​​​​​ണ്ട പ​​​​​​​​ദ്ധ​​​​​​​​തി​​​​​​​​ക​​​​​​​​ൾ രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ത​​​​​​​​ന​​​​​​​​ത് ഇ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യ താ​​​​​​​​റാ​​​​​​​​വ്, ക​​​​​​​​രി​​​​​​​​മീ​​​​​​​​ൻ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യ്ക്ക് പ്രാ​​​​​​​​ധാ​​​​​​​​ന്യം ല​​​​​​​​ഭി​​​​​​​​ക്കു​​​​​​​​ന്ന ത​​​​​​​​ര​​​​​​​​ത്തി​​​​​​​​ൽ വി​​​​​​​​പ​​​​​​​​ണി സൗ​​​​​​​​ക​​​​​​​​ര്യം ഒ​​​​​​​​രു​​​​​​​​ക്ക​​​​​​​​ണം.

കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട​​​​​​​​ൻ ജ​​​​​​​​ന​​​​​​​​ത​​​​​​​​യു​​​​​​​​ടെ നി​​​​​​​​ല​​​​​​​​നി​​​​​​​​ല്പി​​​​​​​​നു വേ​​​​​​​​ണ്ടി​​​​​​​​യു​​​​​​​​ള്ള പോ​​​​​​​​രാ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ൽ നാ​​​​​​​​ട് മു​​​​​​​​ഴു​​​​​​​​വ​​​​​​​​ൻ ഒ​​​​​​​​ന്നി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്നു. എ​​​​​​​​ങ്കി​​​​​​​​ൽ മാ​​​​​​​​ത്ര​​​​​​​​മേ ജൈ​​​​​​​​വ​​​​​​​​വൈ​​​​​​​​വി​​​​​​​​ധ്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ​​​​​​​​യും അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ ഭൂ​​​​​​​​പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​യു​​​​​​​​ടെ​​​​​യും ഈ ​​​​​​​​നാ​​​​​​​​ട് നി​​​​​​​​ല​​​​​​​​നി​​​​​​​​ല്ക്കൂ. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട് ജീ​​​​​​​​വി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​വാ​​​​​​​​ത്ത നാ​​​​​​​​ടാ​​​​​​​​ണ് എ​​​​​​​​ന്ന തെ​​​​​​​​റ്റി​​​​​​​​ദ്ധാ​​​​​​​​ര​​​​​​​​ണ പ​​​​​​​​ര​​​​​​​​ത്തു​​​​​​​​ന്ന​​​​​​​​വ​​​​​​​​ർ​​​​​​​​ക്കെ​​​​​​​​തി​​​​​​​​രേ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. അ​​​​​​​​ന​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​മാ​​​​​​​​യി ഭൂ​​​​​​​​മി വാ​​​​​​​​ങ്ങി​​​​​​​​ക്കൂ​​​​​​​​ട്ടു​​​​​​​​ക​​​​​​​​യും കൃ​​​​​​​​ഷി​​​​​ഭൂ​​​​​​​​മി ത​​​​​​​​രി​​​​​​​​ശി​​​​​​​​ടു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നെ​​​​​​​​തി​​​​​​​​രേ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും വേ​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന്‍റെ വി​​​​​​​​ക​​​​​​​​സ​​​​​​​​നം ല​​​​​​​​ക്ഷ്യ​​​​​​​​മാ​​​​​​​​ക്കി കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ട് വി​​​​​​​​ക​​​​​​​​സ​​​​​​​​ന അ​​​​​​​​ഥോ​​​​​​​​റി​​​​​​​​റ്റി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. കു​​​​​​​​ട്ട​​​​​​​​നാ​​​​​​​​ടി​​​​​​​​ന്‍റെ പ്ര​​​​​​​​കൃ​​​​​​​​തി​​​​​​​​യെ ന​​​​​​​​ശി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തും ത​​​​​​​​ന​​​​​​​​ത് ജീ​​​​​​​​വ​​​​​​​​ജാ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കു ദോ​​​​​​​​ഷം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തു​​​​​​​​മാ​​​​​ണ് അ​​​​​​​​മി​​​​​​​​ത​​​​​​​​മാ​​​​​​​​യ ചെ​​​​​​​​മ്മ​​​​​​​​ണ്ണു​​​​​കൊ​​​​​ണ്ടു​​​​​ള്ള നി​​​​​ക​​​​​ത്ത​​​​​ൽ. ഇ​​​​​തി​​​​​ന് നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണം ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ണം.

(2018ലെ ​പ്ര​ള​യ​കാ​ല​ത്ത് ച​ങ്ങ​നാ​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി​രു​ന്നു ലേ​ഖ​ക​ന്‍)
 
 

Editorial

ച​ത്തൊ​ടു​ങ്ങു​ന്ന​തും ഭീ​തി പ​ര​ത്തു​ന്നു

മ​ല​യോ​ര മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല​ട​ക്കം പെ​റ്റു​പെ​രു​കി ജ​ന​ജീ​വി​ത​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​പ്പോ​ൾ ച​ത്തൊ​ടു​ങ്ങി​യും ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ക​യാ​ണ്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കേ​ള​കം, കൊ​ട്ടി​യൂ​ർ, പേ​രാ​വൂ​ർ, ആ​റ​ളം മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളി​ൽ വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം ആ​ശ്ച​ര‍്യ​മു​ണ്ടാ​ക്കു​ന്ന​ത്, സ്വ​യ​ര​ക്ഷ​യ്ക്കാ​ണെ​ങ്കി​ൽ​പോ​ലും ആ​രെ​ങ്കി​ലു​മൊ​രു കാ​ട്ടു​പ​ന്നി​യെ കൊ​ന്നു​വെ​ന്നു കേ​ട്ടാ​ൽ പ​റ​ന്നെ​ത്തി വീ​ടു​ക​ളി​ൽ ക​യ​റി ക​റി​ച്ച​ട്ടി വ​രെ പൊ​ക്കി​നോ​ക്കു​ന്ന വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​വി​ടെ നി​ഷ്ക്രി​യ​രാ​യി​രി​ക്കു​ന്നു എ​ന്ന​താ​ണ്.

പ​ന്നി​പ്പ​നി പോ​ലു​ള്ള ഏ​തെ​ങ്കി​ലും മാ​ര​ക​രോ​ഗ​മാ​ണോ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ചാ​കാ​ൻ കാ​ര​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ടി​യ​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്താ​നും വി​വ​ര​ങ്ങ​ൾ ജ​ന​ങ്ങ​ളെ അ​റി​യി​ച്ച് ആ​ശ​ങ്ക​യ​ക​റ്റാ​നും വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ ശു​ഷ്കാ​ന്തി കാ​ട്ടു​ന്നു​മി​ല്ല. കാ​ട്ടു​പ​ന്നി അ​ട​ക്ക​മു​ള്ള വ​ന‍്യ​ജീ​വി​ക​ൾ നാ​ട്ടി​ലി​റ​ങ്ങി ന​ട​ത്തു​ന്ന മ​നു​ഷ‍്യ​ക്കു​രു​തി​യി​ലും കൃ​ഷി​നാ​ശ​ത്തി​ലും മ​ല​യോ​ര​മേ​ഖ​ല വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​മ്പോ​ഴാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു​വീ​ഴു​ന്നു​വെ​ന്ന വാ​ർ​ത്ത​കൂ​ടി വ​രു​ന്ന​ത്.

അ​തി​നാ​ൽ വ​നം ഉ​ദ്യോ​ഗ​സ്ഥ​രും വ​കു​പ്പു​മ​ന്ത്രി​യും പ​തി​വു നി​സം​ഗ​ത വെ​ടി​ഞ്ഞ് സ​ത്വ​ര ശ്ര​ദ്ധ​യോ​ടെ ഈ ​വി​ഷ​യ​ത്തി​ലി​ട​പെ​ട​ണം.​കേ​ള​കം, കൊ​ട്ടി​യൂ​ർ, പേ​രാ​വൂ​ർ മേ​ഖ​ല​ക​ളി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​രു​പ​തോ​ളം പ​ന്നി​ക​ളെ​യാ​ണ് ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ 13, കൊ​ട്ടി​യൂ​രി​ൽ നാ​ല്, പേ​രാ​വൂ​രി​ൽ മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് പ​ന്നി​ക​ളു​ടെ ജ​ഡം ക​ണ്ട​ത്.

എ​ന്നാ​ൽ, ഇ​തി​ന്‍റെ മൂ​ന്നി​ര​ട്ടി എ​ണ്ണ​മെ​ങ്കി​ലും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ച​ത്ത​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ കു​ഴി​ച്ചി​ട്ട​താ​യും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ആ​റ​ളം ഫാ​മി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്ന് എ​ട്ടു പ​ന്നി​ക​ളു​ടെ ജ​ഡം ഇ​ന്ന​ലെ ക​ണ്ടെ​ത്തി. വ​ന​ത്തി​നു​ള്ളി​ലും ജ​ഡം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്തു​നി​ന്ന് ച​ത്ത കാ​ട്ടു​പ​ന്നി​ക​ളു​ടെ സാ​മ്പി​ൾ വ​നം​വ​കു​പ്പ് ശേ​ഖ​രി​ച്ചെ​ങ്കി​ലും പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

ആ​ന്ത്രാ​ക്സോ പ​ന്നി​പ്പ​നി​യോ ആ​കാം കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​തു മ​നു​ഷ‍്യ​രി​ലേ​ക്ക് പ​ക​രി​ല്ല എ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ​യാ​ണു കാ​ട്ടു​പ​ന്നി​ക​ളെ മ​റ​വ് ചെ​യ്യു​ന്ന​തെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് കു​ഴി​ച്ചി​ട​ണ​മെ​ന്ന് ക​ർ​ശ​ന നി​ല​പാ​ടെ​ടു​ക്കു​ന്ന​വ​രാ​ണ് ഇ​ത്ര​വ​ലി​യ അ​ലം​ഭാ​വം കാ​ണി​ക്കു​ന്ന​ത്. കാ​ട്ടു​പ​ന്നി​ക​ൾ ചാ​കു​ന്ന​ത് എ​ന്തെ​ങ്കി​ലും രോ​ഗ​ബാ​ധ മൂ​ല​മാ​ണെ​ങ്കി​ൽ അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ട്. മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ തൃ​ശൂ​ർ അ​തി​ര​പ്പി​ള്ളി പി​ള്ള​പ്പാ​റ​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യ​ത് ആ​ന്ത്രാ​ക്സ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് മ​റ​വു ചെ​യ്ത ആ​ളു​ക​ൾ​ക്ക് പൊ​തു​ജ​ന​സ​മ്പ​ർ​ക്കം പാ​ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ​യെ​ങ്കി​ൽ വ​ലി​യ​തോ​തി​ൽ ജ​ന​വാ​സ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കാ​ട്ടു​പ​ന്നി​ക​ൾ ചാ​കു​ന്ന​ത്. ഇ​ത് പ്ര​ശ്ന​ത്തി​ന്‍റെ ഗൗ​ര​വം ഇ​ര​ട്ടി​പ്പി​ക്കു​ന്നു.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​പ്പെ​ടാ​നു​ള്ള സാ​ധ‍്യ​ത​യും കൂ​ടു​ത​ലാ​ണ്. കാ​ട്ടു​പ​ന്നി​ക​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന രോ​ഗം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നു​ള്ള സാ​ധ‍്യ​ത​യും ക​ണ​ക്കി​ലെ​ടു​ക്ക​ണം. ക്ഷീ​ര​ക​ർ​ഷ​ക​രും പ​ന്നി വ​ള​ർ​ത്തി ഉ​പ​ജീ​വ​നം സാ​ധ‍്യ​മാ​ക്കു​ന്ന​വ​രും മ​ല​യോ​ര മേ​ഖ​ല​യി​ൽ നി​ര​വ​ധി​യു​ണ്ട്. അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്ക​ണം.

മ​റ്റൊ​രു വി​രോ​ധാ​ഭാ​സ​മു​ള്ള​ത്, എ​വി​ടെ​യെ​ങ്കി​ലും വ​ള​ർ​ത്തു​പ​ന്നി​ക​ൾ​ക്ക് പ​ന്നി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ പ​ന്നി​വ​ള​ർ​ത്ത​ൽ നി​രോ​ധി​ച്ച്, വ​ള​ർ​ത്തു​പ​ന്നി​ക​ളെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കൊ​ന്നൊ​ടു​ക്കി മ​റ​വു ചെ​യ്യാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​വ​രാ​ണ് കാ​ട്ടു​പ​ന്നി​ക​ളു​ടെ കാ​ര‍്യ​ത്തി​ൽ ഒ​രു ജാ​ഗ്ര​ത​യും കാ​ട്ടാ​ത്ത​ത് എ​ന്ന​താ​ണ്.

വ​നം​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും കാ​ണി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ ത​ന്നെ​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളു​ടെ ജ​ഡം ക​ണ്ട​താ​യി അ​റി​യി​ച്ചാ​ൽ​പോ​ലും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി വേ​ണ്ട​ത്ര ജാ​ഗ്ര​ത​യോ​ടെ സാ​മ്പി​ൾ ശേ​ഖ​രി​ക്കാ​നോ അ​പ​ക​ട​ര​ഹി​ത​മാ​യി മ​റ​വു​ചെ​യ്യാ​നോ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി ഗൗ​ര​വ​ത്തി​ലെ​ടു​ക്ക​ണം. ക​ണ്ണൂ​ർ ജി​ല്ലാ ക​ള​ക്ട​ർ വി​ഷ​യ​ത്തി​ലി​ട​പെ​ടു​ക​യും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റു​ക​യും വേ​ണം.

മ​ല​യോ​ര മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല​ട​ക്കം പെ​റ്റു​പെ​രു​കി ജ​ന​ജീ​വി​ത​ത്തി​ന് വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ഇ​പ്പോ​ൾ ച​ത്തൊ​ടു​ങ്ങി​യ​തും ജ​ന​ങ്ങ​ളെ ഭീ​തി​പ്പെ​ടു​ത്തു​ക​യാ​ണ്. കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ‍്യാ​പി​ച്ച് വേ​ട്ട​യാ​ടി അ​നി​യ​ന്ത്രി​ത​മാ​യ വം​ശ​വ​ർ​ധ​ന ത​ട​യ​ണ​മെ​ന്ന ആ​വ​ശ‍്യ​ത്തോ​ട് മു​ഖം​തി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രും വ​നം​വ​കു​പ്പു​മാ​ണ് ഇ​വി​ടെ​യും പ്ര​തി​സ്ഥാ​ന​ത്തു വ​രു​ന്ന​ത്.

District News

ദേശീയ പണിമുടക്ക് കണ്ണൂരിൽ പൂർണം; ജനജീവിതം സ്തംഭിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണമായിരുന്നു. രാവിലെ മുതൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ എന്നിവ ഓടാത്തതും ജനജീവിതത്തെ സാരമായി ബാധിച്ചു.

അവശ്യ സേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയില്ല. സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരുന്നു. സർക്കാർ ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു. പണിമുടക്ക് കാരണം ജനങ്ങൾ വലിയ ബുദ്ധിമുട്ടിലായി.

തൊഴിലാളി സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി. പുതിയ ലേബർ കോഡുകൾ പിൻവലിക്കുക, മിനിമം വേതനം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. ഈ പ്രതിഷേധം കേന്ദ്രസർക്കാർ നയങ്ങളിൽ മാറ്റം വരുത്താൻ പ്രേരിപ്പിക്കുമെന്നാണ് തൊഴിലാളി സംഘടനകളുടെ പ്രതീക്ഷ.

Editorial

മാ​റ്റി​വ​യ്ക്കു​ക നി​ങ്ങ​ളീ ദേ​ശ​ഭ​ക്തി​മാ​പി​നി​ക​ൾ

ഭാ​ര​താം​ബ​യെ​ന്ന ദേ​ശീ​യ സ​ങ്ക​ൽ​പ്പ​ത്തെ മാ​നി​ക്കു​ന്ന​വ​ർ​ക്കും അ​സ്വ​സ്ഥ​ത​യു​ള​വാ​ക്കു​ന്ന​താ​ണ് ആ ​ചി​ത്ര​ത്തെ വ​ന്ദി​ക്കു​യെ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി. ദേ​ശീ​യ​പ​താ​ക​യെ വ​ന്ദി​ക്കു​ക​യും ദേ​ശീ​യ​ഗാ​നം ആ​ദ​ര​വോ​ടെ ആ​ല​പി​ക്കു​ക​യും ചെ​യ്യു​ന്ന ജ​ന​ത​യോ​ട് ഇ​തു​കൂ​ടി ചെ​യ്തി​ല്ലെ​ങ്കി​ൽ ദേ​ശ​ഭ​ക്തി​യാ​കി​ല്ലെ​ന്നു പ​റ​യ​രു​ത്. ദേ​ശീ​യ​ബോ​ധ​ത്തി​നോ ഭ​ക്തി​ക്കോ കൂ​ടു​ത​ൽ പ്ര​ക​ട​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​താ​കാം; എ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധി​ക്ക​രു​ത്. മ​റ​ക്കാ​നോ ന​മ്മ​ളാ സാ​മ്രാ​ജ്യ​ത്വ​ത്തെ ക​ട​പു​ഴ​ക്കി​യ പ​ല​വ​ർ​ണ, ഭാ​ഷാ, മ​ത, സം​സ്കാ​ര കൊ​ടി​ക​ളേ​ന്തി​യൊ​രൊ​റ്റ കു​ത്തൊ​ഴു​ക്കാ​യ കാ​ലം! മാ​റ്റി​വ​യ്ക്കു​ക നി​ങ്ങ​ളീ ഭ​ര​ണ​ഘ​ട​നാ നി​ന്ദ​യാം ദേ​ശ​ഭ​ക്തി​മാ​പി​നി​ക​ൾ.

ജൂ​ൺ അ​ഞ്ചി​ന് പ​രി​സ്ഥി​തി​ദി​ന​ത്തി​ൽ തു​ട​ങ്ങി​യ വി​വാ​ദ​മാ​ണ് തെ​രു​വി​ലേ​ക്കു വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന​ത്. ഗ​വ​ർ​ണ​റു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ രാ​ജ്ഭ​വ​നി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തി​നു ഭാ​ര​താം​ബ​യു​ടെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തു​ക​യും ദീ​പം തെ​ളി​ക്കു​ക​യും വേ​ണ​മെ​ന്നു രാ​ജ്ഭ​വ​നി​ൽ​നി​ന്നു നി​ർ​ദേ​ശ​മു​ണ്ടാ​യ​തോ​ടെ കൃ​ഷി​വ​കു​പ്പ് പ​രി​പാ​ടി സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് അ​യ​ച്ചു​ത​ന്ന ചി​ത്രം ആ​ർ​എ​സ്എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന ചി​ത്ര​മാ​യ​തി​നാ​ൽ പൊ​രു​ത്ത​പ്പെ​ടാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യി​ല്ലെ​ന്നാ​ണ് കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് പ്ര​തി​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഗ​വ​ർ​ണ​ർ പ​രി​പാ​ടി സ്വ​ന്തം നി​ല​യ്ക്കു ന​ട​ത്തി.

ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം, എ​ൻ​സി​സി അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ രാ​ജ്ഭ​വ​നി​ലെ​ത്തി​യ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും ഭാ​ര​താം​ബ​യു​ടെ ചി​ത്ര​മു​ള്ള​തി​നാ​ൽ പ​രി​പാ​ടി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഇ​തോ​ടെ ത​ർ​ക്കം രൂ​ക്ഷ​മാ​യി. സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ളി​ൽ കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യു​ടെ ചി​ത്രം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ ഇ​ത്ത​രം ന​ട​പ​ടി ഇ​നി തു​ട​ര​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി. ​അ​ർ​ലേ​ക്ക​ർ​ക്കു ക​ത്ത് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ക​ത്ത് മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഒ​രു മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​ർ മ​റ്റെ​ന്തു ചെ​യ്യും?

അ​തേ​സ​മ​യം, പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ന​ട​ത്തി​യെ​ന്നും ഭ​ര​ണ​ത്ത​ല​വ​നെ അ​വ​ഹേ​ളി​ച്ചെ​ന്നും, കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​യ ഭാ​ര​താം​ബ രാ​ജ്യ​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണെ​ന്നും ഭാ​ര​താം​ബ​യു​ടെ കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യ്ക്കും ത​യാ​റ​ല്ലെ​ന്നും ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്തി​ൽ പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വൈ​കി എ​ത്തി​യ​തും ഗ​വ​ർ​ണ​ർ മ​ട​ങ്ങു​ന്ന​തി​നു മു​ൻ​പു പോ​യ​തും പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ലെ​ഴു​തി.

യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​വി​ഷ​യം സ​ർ​ക്കാ​രും ഗ​വ​ർ​ണ​റു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ന​പ്പു​റം, മ​തേ​ത​ര-​ജ​നാ​ധി​പ​ത്യ ഭ​ര​ണ​ഘ​ട​ന​യും ഗ​വ​ർ​ണ​ർ ഉ​ൾ​പ്പെ​ടു​ന്ന രാ​ഷ്‌​ട്രീ​യ​വും ത​മ്മി​ലു​ള്ള​താ​യി മാ​റു​ക​യാ​ണ്. സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് ജ​ന​കോ​ടി​ക​ളെ ഒ​ന്നി​പ്പി​ച്ച​ത് വൈ​കാ​രി​ക ഘ​ട​ക​മാ​യി​രു​ന്നെ​ങ്കി​ലും എ​പ്പോ​ഴും കൊ​ണ്ടു​ന​ട​ക്കേ​ണ്ട ഒ​രു ച​ര്യ​യാ​യി സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ത​ല​മു​റ അ​തി​നെ ക​ണ​ക്കാ​ക്കു​ന്നി​ല്ല.

കാ​വി​നി​റം ആ​ർ​എ​സ്എ​സി​ന്‍റെ നി​റ​മ​ല്ലെ​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ​തു ശ​രി​യാ​ണ്. കാ​വി​യെ​ന്ന​ല്ല ഒ​രു നി​റ​വും ആ​രു​ടെ​യും സ്വ​ന്ത​മ​ല്ല. പ​ക്ഷേ, പ​ല നി​റ​ങ്ങ​ളും ചി​ല​രൊ​ക്കെ ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ചി​ല പ്ര​തീ​ക​ങ്ങ​ളോ മു​ന്ന​റി​യി​പ്പു​ക​ളോ ആ​യി മാ​റി​യി​ട്ടു​ണ്ട്. പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഹിം​സ​യു​ടെ അ​ട​യാ​ള​മാ​യി അ​തി​നെ തി​രി​ച്ച​റി​യു​ന്നു​മു​ണ്ട്. കാ​വി​ക്കൊ​ടി​യും തീ​വ്ര​ദേ​ശീ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ക്കാ​നെ​ത്തു​ന്ന​വ​രെ ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളും തി​രി​ച്ച​റി​ഞ്ഞി​ട്ട് കു​റെ​യാ​യി. ഇ​ക്ക​ഴി​ഞ്ഞ 22നു ​രാ​ത്രി മ​ധ്യ​പ്ര​ദേ​ശി​ലെ ബ​ർ​ബാ​ൻ​പു​ർ ജി​ല്ല​യി​ലെ നെ​പ ഗ്രാ​മ​ത്തി​ൽ മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് നാ​ല് ക്രൈ​സ്ത​വ​രെ വി​വ​സ്ത്ര​രാ​ക്കി മ​ർ​ദി​ക്കു​ക​യും തെ​രു​വി​ലൂ​ടെ ന​ട​ത്തു​ക​യും ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചു വ​ന്ദി​പ്പി​ക്കു​ക​യും ചെ​യ്ത നൂ​റ്റി​യ​ൻ​പ​തോ​ളം പേ​രി​ൽ ചി​ല​രു​ടെ കൈ​യി​ലു​മു​ണ്ടാ​യി​രു​ന്നു കാ​വി​നി​റ​മു​ള്ള തു​ണി​ക​ൾ.

വ​ർ​ഗീ​യ​ത​യോ​ടു സ​ന്ധി ചെ​യ്യു​ന്ന സ​ർ​ക്കാ​രും മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​മെ​ന്നൊ​രു നി​യ​മ​വും വ​ർ​ഗീ​യ​വ​ത്ക​രി​ക്ക​പ്പെ​ട്ടു ആ​ൾ​ക്കൂ​ട്ട​വു​മു​ണ്ടെ​ങ്കി​ൽ എ​ന്തു​മാ​കാ​മെ​ന്ന സ്ഥി​തി​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ​നി​ന്ന് മ​തേ​ത​ര​ത്വ​വും സോ​ഷ്യ​ലി​സ​വും നീ​ക്ക​ണ​മെ​ന്ന സം​ഘ​പ​രി​വാ​റി​ന്‍റെ ആ​വ​ശ്യം ക​ഴി​ഞ്ഞ​ദി​വ​സം ആ​ർ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദ​ത്താ​ത്രേ​യ ഹൊ​സ​ബ​ളേ ആ​വ​ർ​ത്തി​ച്ച​തും കൂ​ട്ടി​വാ​യി​ക്കാം. ഇ​തി​ന്‍റെ​യൊ​ക്കെ ഭാ​ഗ​മാ​യ രാ​ഷ്‌​ട്രീ​യം, കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യെ കൊ​ണ്ടു​വ​രു​ന്പോ​ൾ സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്തെ​ന്ന​പോ​ലെ ആ​വേ​ശം കൊ​ള്ളാ​ൻ എ​ല്ലാ​വ​ർ​ക്കു​മാ​യെ​ന്നു വ​രി​ല്ല. ഗ​വ​ർ​ണ​റു​ടെ വി​ചി​ന്ത​ന​ത്തി​ൽ ഈ ​ന​ഗ്ന​സ​ത്യ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്ക​ട്ടെ.

മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ചെ​ങ്കി​ൽ നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്കു പോ​ക​ട്ടെ. പ​ക്ഷേ, സ​ർ​ക്കാ​രു​ക​ൾ ഭ​ര​ണ​ഘ​ട​ന​യു​ടെ വ​ഴി​ക്കു​ത​ന്നെ പോ​ക​ണം. ഒ​രി​ക്ക​ൽ ന​മ്മെ ഒ​ന്നി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ദേ​ശീ​യ​ബിം​ബ​ങ്ങ​ളെ രാ​ഷ്‌​ട്രീ​യ, മ​ത ധ്രു​വീ​ക​ര​ണ​ത്തി​നു​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. കാ​വി​ക്കൊ​ടി​യേ​ന്തി​യ ഭാ​ര​താം​ബ​യ​ല്ല, ഹി​ന്ദു​വും ക്രി​സ്ത്യാ​നി​യും മു​സ്‌​ലി​മും ഉ​ൾ​പ്പെ​ടെ നാ​മെ​ല്ലാം കൈ​കോ​ർ​ത്തു നി​ൽ​ക്കു​ന്ന ഇ​ന്ത്യ​യാ​ണ് യ​ഥാ​ർ​ഥ ദേ​ശീ​യ​ത.

Latest News

Up