Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Cherthala

ഹയറുമ്മ കൊലപാതകം: സെബാസ്റ്റ്യന്‍റെ ഭാര്യയെ പോലീസ് ചോദ്യം ചെയ്തു

ചേ​​​ര്‍ത്ത​​​ല: ചേ​​​ര്‍ത്ത​​​ല സ്വ​​​ദേ​​​ശി​​​നി ഹ​​​യ​​​റു​​​മ്മ (ഐ​​​ഷ-62) കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​യ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഭാ​​​ര്യ ഷേ​​​ര്‍ളി​​​യെ ഇ​​​ന്ന​​​ലെ പോ​​​ലീ​​​സ് ചോ​​​ദ്യം ചെ​​​യ്തു.

ര​​​ണ്ടു​​​ ദി​​​വ​​​സ​​​മാ​​​യി സെ​​​ബാ​​​സ്റ്റ്യ​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​ല്‍ നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഇ​​​ന്ന് സെ​​​ബാ​​​സ്റ്റ്യ​​​നെ പ​​​ള്ളി​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ല്‍കു​​​ന്ന സൂ​​​ച​​​ന. ത​​​ന്നി​​​ല്‍നി​​​ന്നു ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി കൈ​​​പ്പ​​​റ്റി​​​യ പ​​​ണ​​​വും സ്വ​​​ര്‍ണ​​​വും മ​​​ട​​​ക്കി ചോ​​​ദി​​​ച്ച​​​തി​​​ലു​​​ള്ള വി​​​രോ​​​ധം മൂ​​​ലം ഐ​​​ഷ​​​യെ കൊ​​​ല​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ നി​​​ഗ​​​മ​​​നം.

അ​​​തേ​​​സ​​​മ​​​യം ഏ​​​റ്റു​​​മാ​​​നൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ജ​​​യ്ന​​​മ്മ​​​യു​​​ടെ​​​യും ക​​​ട​​​ക്ക​​​ര​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​നി ബി​​​ന്ദു പ​​​ത്മ​​​നാ​​​ഭ​​​ന്‍റെ​​​യും കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സു​​​ക​​​ളി​​​ലും സെ​​​ബാ​​​സ്റ്റ്യ​​​ന്‍ പ്ര​​​തി​​​യാ​​​ണ്. ഐ​​​ഷ​​​യെ പ​​​ള്ളി​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ല്‍ വ​​ച്ച് 13 വ​​​ര്‍ഷ​​​ങ്ങ​​​ള്‍ക്കു​​​മു​​​മ്പു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സെ​​​ബാ​​​സ്റ്റ്യ​​​നെ തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി 28 വ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. തു​​​ട​​​ര്‍ച്ച​​​യാ​​​യി ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്യു​​​ന്നു​​​ണ്ട്.

കാ​​​ര്യ​​​മാ​​​യ സ​​​ഹ​​​ക​​​ര​​​ണ​​​മി​​​ല്ലെ​​​ങ്കി​​​ലും ചി​​​ല നി​​​ര്‍ണാ​​​യ​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​ന്ന​​ലെ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ ഭാ​​​ര്യ ഷേ​​​ര്‍ളി​​​യെ പോ​​​ലീ​​​സ് ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.

ഇ​​ന്ന​​ലെ രാ​​​വി​​​ലെ ദേ​​​ഹാ​​​സ്വാ​​​സ്ഥ്യം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍ന്ന് സെ​​​ബാ​​​സ്റ്റ്യ​​​നെ ചേ​​​ര്‍ത്ത​​​ല താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വി​​​ദ​​​ഗ്ധ പ​​​രി​​​ശോ​​​ധ​​​നയില്‍ മ​​​റ്റ് ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്താ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ല്‍ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു തി​​​രി​​​കെകൊ​​​ണ്ടു​​​പോയി.​​

Latest News

Up