Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Canada

കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി ഡോ​ണ​ൾ​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: കാ​ന​ഡ​ക്ക് 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തി യു​എ​സ്. ശ​നി​യാ​ഴ്ച​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്ന് അ​റി​യി​ച്ച​ത്. നേ​ര​ത്തെ ചു​മ​ത്തി​യ തീ​രു​വ​ക്ക് പു​റ​മേ​യാ​ണി​തെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര ച​ർ​ച്ച​ക​ൾ അ​വ​സാ​നി​പ്പി​ച്ചു​വെ​ന്ന് ട്രം​പ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ധി​ക തീ​രു​വ ചു​മ​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​സ്തു​ത​ക​ളെ ഗു​രു​ത​ര തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ക​യും ശ​ത്രു​താ​പ​ര​മാ​യ പ്ര​വൃ​ത്തി ചെ​യ്യു​ക​യും ചെ​യ്ത​തി​നാ​ൽ കാ​ന​ഡ​ക്കു​മേ​ൽ 10 ശ​ത​മാ​നം അ​ധി​ക തീ​രു​വ ചു​മ​ത്തു​ക​യാ​ണെ​ന്ന് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി.

യു​എ​സ് തീ​രു​വ​ക​ൾ​ക്കെ​തി​രെ​യാ​ണ് കാ​ന​ഡ ടി​വി പ​ര​സ്യം ന​ൽ​കി​യ​ത്. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കാ​ന​ഡ​യു​മാ​യു​ള്ള വ്യാ​പാ​ര​ച​ർ​ച്ച അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് റീ​ഗ​ൻ 1987ൽ ​തീ​രു​വ​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ ഒ​രു പ്ര​സം​ഗ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ട്രം​പ് ചു​മ​ത്തി​യ അ​ധി​ക​ത്തീ​രു​വ​യ്ക്കെ​തി​രെ കാ​ന​ഡ പ​ര​സ്യം ന​ൽ​കി​യ​ത്.

1987ലെ ​പ്ര​സം​ഗ​ത്തി​ൽ, തീ​രു​വ​ക​ൾ ഓ​രോ അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​യെ​യും ഉ​പ​ഭോ​ക്താ​വി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ടു​ത്ത വ്യാ​പാ​ര യു​ദ്ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും റീ​ഗ​ൻ പ​റ​ഞ്ഞി​രു​ന്നു. ഇ​താ​ണ് പ​ര​സ്യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച​ത്.

എ​ന്നാ​ൽ, പ്ര​സം​ഗ​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്നും ക്ലി​പ്പ് ഉ​പ​യോ​ഗി​ക്കാ​ൻ ഒ​ന്‍റാ​റി​യോ സ​ർ​ക്കാ​ർ അ​നു​വാ​ദം ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നും റൊ​ണാ​ൾ​ഡ് റീ​ഗ​ൻ ഫൗ​ണ്ടേ​ഷ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഈ ​പ​ര​സ്യം പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​ന​ഡ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ ട്രം​പ് ശ​ക്ത​മാ​ക്കി​യ​ത്.

NRI

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ

ഒ​ട്ടാ​വ: ബോ​ളി​വു​ഡ് ഹാ​സ്യ​താ​രം ക​പി​ൽ ശ​ർ​മ​യു​ടെ കാ​ന​ഡ​യി​ലെ ക​ഫേ​യ്ക്കു​നേ​രെ വെ​ടി​വ​യ്പ്. കാ​ന​ഡ​യി​ലെ ബ്രി​ട്ടി​ഷ് കൊ​ളം​ബി​യ​യി​ലു​ള്ള സ​റി​യി​ലെ ക​ഫേ​യ്ക്ക് നേ​രെ ഈ ​മാ​സം ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​കു​ന്ന​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​വും ഗു​ർ​പ്രീ​ത് സിം​ഗ് സം​ഘ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. ക​ഫേ​യ്ക്ക് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ന്‍റെ വി​ഡി​യോ ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ 20ലേ​റെ ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ന്ന​തി​ന്‍റെ ശ​ബ്‌​ദം കേ​ൾ​ക്കാം.

ക​പി​ൽ ശ​ർ​മ​യു​ടെ​യും ഭാ​ര്യ ഗി​ന്നി ച​ത്രാ​ത്തി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് ക​ഫേ. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ക​ഫേ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​തി​നു പി​ന്നാ​ലെ ക​ഫേ​യ്ക്ക് നേ​രെ ഖ​ലി​സ്ഥാ​ൻ ഭീ​ക​ർ വെ​ടി​യു​തി​ർ​ത്തി​രു​ന്നു. കാ​റി​ലി​രു​ന്നാ​ണ് അ​ക്ര​മി ക​ഫേ​യു​ടെ ജ​നാ​ല​യി​ലേ​ക്ക് ഒ​ൻ​പ​തു ത​വ​ണ വെ​ടി​വ​ച്ച​ത്.

International

കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഗൗ​തം സ​ന്തോ​ഷ്(27)​ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന്യൂ​ഫൗ​ണ്ട്ലാ​ന്‍റി​ലെ ഡീ​ർ ത​ടാ​ക​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പൈ​പ്പ​ർ പി​എ-31 ന​വാ​ജോ ട്വി​ൻ എ​ൻ​ജി​ൻ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്.

അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വി​മാ​ന​ത്തി​ൽ ര​ണ്ട് പേ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് റോ​യ​ൽ ക​നേ​ഡി​യ​ൻ മൗ​ണ്ട​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​സ്ഥ​ല‌‌​ത്തു​വ​ച്ച് ത​ന്നെ ഇ​രു​വ​രും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ൽ​റ്റ ആ​സ്ഥാ​ന​മാ​യു​ള്ള കി​സി​ക് ഏ​രി​യ​ൽ സ​ർ​വേ ഇ​ൻ‌​കോ​ർ​പ​റേ​റ്റ​ഡി​ലാ​ണ് ഗൗ​തം ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗൗ​ത​മി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

NRI

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ചനി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സസ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​ അ​നീ​റ്റ ബെ​നാ​ന്‍​സ്(25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റില്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ അ​നീ​റ്റ, കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളാണ്.

Kerala

മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ മ​രി​ച്ച നി​ല​യി​ല്‍

ഒ​ട്ടാ​വ: മ​ല​യാ​ളി യു​വ​തി​യെ കാ​ന​ഡ​യി​ലെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ഇ​ര​വി​പു​രം സ്വ​ദേ​ശി​യും പ​ന​മൂ​ട് ചാ​ന​ക്ക​ഴി​കം ആ​ന്‍റ​ണി വി​ല്ല​യി​ല്‍ ബെ​നാ​ന്‍​സി​ന്‍റെ​യും ര​ജ​നി​യു​ടെ​യും മ​ക​ളു​മാ​യ അ​നീ​റ്റ ബെ​നാ​ന്‍​സ് (25) ആ​ണ്‌ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​പ്പം താ​മ​സി​ക്കു​ന്ന​വ​രാ​ണ് ടൊ​റ​ന്‍റോ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ശു​ചി​മു​റി​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ക്കും. ഇ​തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ.

ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ശേ​ഷം കാ​ന​ഡ​യി​ലെ ബാ​ങ്കി​ല്‍ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​നീ​റ്റ.

International

ജി-7 ​ഉ​ച്ച​കോ​ടി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി കാ​ന​ഡ​യി​ൽ

കാ​ൽ​ഗ​റി: കാ​ന​ഡ​യി​ൽ ന​ട​ക്കു​ന്ന 51-ാമ​ത് ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കാ​ന​ഡ​യി​ലെ കാ​ൽ​ഗ​റി​യി​ലെ​ത്തി. സൈ​പ്ര​സ് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി, സൈ​പ്ര​സ് പ്ര​സി​ഡ​ന്‍റ് നി​ക്കോ​സ് ക്രി​സ്റ്റോ​ഡൗ​ലി​ഡ​സു​മാ​യി വി​പു​ല​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണു കാ​ന​ഡ​യി​ലെ​ത്തി​യ​ത്.

സൈ​പ്ര​സ്, കാ​ന​ഡ, ക്രൊ​യേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നാ​ല് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ലാ​ണു മോ​ദി. പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​രി​നു​ശേ​ഷ​മു​ള്ള മോ​ദി​യു​ടെ ആ​ദ്യ ബ​ഹു​മു​ഖ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക്ക് കാ​ർ​ണി​യു​മാ​യും ജി 7 ​രാ​ജ്യ​ങ്ങ​ളി​ലെ​യും അ​തി​ഥി രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ളു​മാ​യും അ​ദ്ദേ​ഹം ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന ജി7 ​ഔ​ട്ട്റീ​ച്ച് ഉ​ച്ച​കോ​ടി​യി​ൽ മൂ​ന്ന് കേ​ന്ദ്ര വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ന​മ്മു​ടെ സ​മൂ​ഹ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക, ഊ​ർ​ജ സു​ര​ക്ഷ കെ​ട്ടി​പ്പ​ടു​ക്കു​ക​യും ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക, ഭാ​വി​യി​ലെ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്നി​വ​യാ​ണു വി​ഷ​യ​ങ്ങ​ൾ.

CAREER DEEPIKA

കാനഡയിലേക്ക് ആരോഗ്യ പ്രവർത്തകർക്ക് വൻ ഡിമാൻഡ്; എളുപ്പത്തിൽ കുടിയേറാം

കാനഡയിൽ ആരോഗ്യ മേഖലയിൽ വൻ തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരെ അവിടേക്ക് ക്ഷണിക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫിസിയോതെറാപ്പിസ്റ്റുകൾ തുടങ്ങിയവർക്ക് കാനഡയിൽ വലിയ ഡിമാൻഡാണ്. മികച്ച വേതനവും സ്ഥിരതാമസത്തിനുള്ള എളുപ്പവഴികളും കാനഡ വാഗ്ദാനം ചെയ്യുന്നു.

കാനഡയുടെ എക്സ്പ്രസ് എൻട്രി സംവിധാനം വഴി യോഗ്യരായ ആരോഗ്യ പ്രവർത്തകർക്ക് പെർമനൻ്റ് റെസിഡൻസിക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഇംഗ്ലീഷ്/ഫ്രഞ്ച് ഭാഷാ പ്രാവീണ്യം എന്നിവയെ ആശ്രയിച്ചാണ് അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കാനഡയിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള തൊഴിൽ വാഗ്ദാനങ്ങൾ തിരഞ്ഞെടുപ്പ് പ്രക്രിയയെ വേഗത്തിലാക്കാൻ സഹായിക്കും.

കേരളത്തിൽ നിന്നുള്ള നിരവധി ആരോഗ്യ പ്രവർത്തകർക്ക് കാനഡയിലേക്കുള്ള കുടിയേറ്റം ഒരു വലിയ സ്വപ്നമാണ്. ആവശ്യമായ ലൈസൻസിംഗ് പരീക്ഷകൾ പാസാകുകയും അപേക്ഷാ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്താൽ ഈ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും.

Latest News

Up