Kerala
കൊല്ലം: കൊട്ടാരക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. 70-കാരന്റെ മൂക്കിനാണ് കടിയേറ്റത്. ഇയാള്‍ക്ക് സാരമായ പരിക്കുണ്ട്.
പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. രാവിലെ 11ഓടെയാണ് സംഭവം. കൊട്ടാരക്കര ജംഗ്ഷനിലെ വിവിധ ഇടങ്ങളിലായി ഉണ്ടായിരുന്നവരെ നായ ആക്രമിക്കുകയായിരുന്നു.
Kerala
വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്ക്. ഓടപ്പുളം മേഖലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ചായ കുടിക്കാനായി സമീപത്തെ കടയിലേക്ക് പോകുമ്പോള്‍ മൂവരെയും കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായി പരിക്കുണ്ട്.
Kerala
പത്തനംതിട്ട: കോന്നി ഊട്ടുപാറയില്‍ കാട്ടുപന്നി ആക്രമണത്തില്‍ യുവാവിന് പരിക്ക്. ഊട്ടുപാറ സ്വദേശി സഞ്ജു സാമിനാണ് പരിക്കേറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയ സഞ്ജുവിനെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.
Kerala
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.
കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്പറേഷന് പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.
International
ടെല്‍ അവീവ്: ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തിലെ, ഭൂമിക്ക് മുകളിലുള്ള ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള പൈലറ്റ് പ്ലാന്റ് ഇസ്രയേൽ ആക്രമണത്തിൽ തകർന്നതായി യുഎന്‍ ന്യൂക്ലിയര്‍ വാച്ച്ഡോഗ് മേധാവി റഫായേല്‍ ഗ്രോസി. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
നഥാന്‍സിലെ വൈദ്യുത അടിസ്ഥാന സൗകര്യങ്ങളും നശിച്ചിട്ടുണ്ട്. കൂടാതെ, ഇറാനിലെ ഫോര്‍ദോ ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റും ഇസ്ഫഹാനിലെ സൗകര്യങ്ങളും അക്രമിക്കപ്പെട്ടിട്ടുണ്ടെന്നും നാശനഷ്ടം എത്രത്തോളമാണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യോമാക്രമണത്തില്‍ ആണവ- രാസ മാലിന്യങ്ങള്‍ ഉണ്ടാകുന്നു. എന്നാൽ, എത്രത്തോളം വികിരണങ്ങള്‍ നഥാന്സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നും ഗ്രോസി അറിയിച്ചു.
ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.