Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Xi Jinping

ട്രംപ്-ഷി ഉച്ചകോടി ഇന്ന്

ബെ​​​യ്ജിം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗും ഇ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും മാ​​​സ​​​ങ്ങ​​​ളാ​​​യി തു​​​ട​​​രു​​​ന്ന വാ​​​ണി​​​ജ്യ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​ണു പ്ര​​​തീ​​​ക്ഷ.

കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ കാ​​​ര്യം ചൈ​​​ന ഇ​​​ന്ന​​​ലെ​​​യാ​​ണു സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച ട്രം​​​പും ഷി​​​യും ന​​​ട​​​ത്തു​​​മെ​​​ന്നു ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

ഷി​​​യു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും ഗു​​​ണം ചെ​​​യ്യു​​​ന്ന ക​​​രാ​​​ർ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സാ​​​ന്പ​​​ത്തി​​​കശ​​​ക്തി​​​യി​​​ൽ ഒ​​​ന്നും ര​​​ണ്ടും സ്ഥാ​​​ന​​​ത്തു​​​ നി​​​ൽ​​​ക്കു​​​ന്ന ചൈ​​​ന​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള വ്യാ​​പാ​​​ര​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചു​​​കാ​​​ണാ​​​ൻ‌ വ്യ​​​വ​​​സാ​​​യ, നി​​​ക്ഷേ​​​പ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു​​​ണ്ട്. ചൈ​​​ന അ​​​ടു​​​ത്തി​​​ടെ അ​​​പൂ​​​ർ​​​വ ധാ​​​തു​​​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ ക​​​യ​​​റ്റു​​​മ​​​തി നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​ത് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഏ​​​ഷ്യ-​​​പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി ഇ​​​ന്നെ​​​ത്തു​​​ന്ന ഷി ​​​ചി​​​ൻ​​​പിം​​​ഗ് ശ​​​നി​​​യാ​​​ഴ്ച​​​വ​​​രെ ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ തു​​​ട​​​രും.

Latest News

Up