കൊച്ചി: വിവാഹച്ചെലവ് ചുരുക്കി വീടൊരുക്കാന്‍ റോജി എം. ജോണ്‍ എംഎല്‍എ. ഇന്നു നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങളും ആര്‍ഭാടവും ഒഴിവാക്കി ആ പണം ഉപയോഗിച്ച് അങ്കമാലി മണ്ഡലത്തിലെ നിര്ധനകുടുംബത്തിനു വീട് നിര്‍മിച്ചുനല്‍കാനാണ് എംഎല്‍എ ഒരുങ്ങുന്നത്.
കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങാകും വിവാഹം. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക പള്ളിയിലാണു റോജിയുടെയും കാലടി മാണിക്യമംഗലം സ്വദേശിയും യുവസംരംഭകയുമായ ലിപ്സിയുടെയും വിവാഹം. ചെലവ് ചുരുക്കല്‍ സംബന്ധിച്ച കാര്യ എംഎല്‍എ തന്നെയാണ് അറിയിച്ചത്.