Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Votes

പ്രശാന്ത് കിഷോറിനു ബിഹാറിലും ബംഗാളിലും വോട്ട്

പാ​​റ്റ്ന: ജ​​ൻ സു​​രാ​​ജ് പാ​​ർ​​ട്ടി സ്ഥാ​​പ​​ക​​ൻ പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​ന് ബി​​ഹാ​​റി​​ലും ബം​​ഗാ​​ളി​​ലും വോ​​ട്ട്. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ബി​​ഹാ​​റി​​ലെ റോ​​ഹ്താ​​സ് ജി​​ല്ലാ ഇ​​ല​​ക്‌ഷൻ ഓ​​ഫീ​​സ​​ർ പ്ര​​ശാ​​ന്ത് കി​​ഷോ​​റി​​നു നോ​​ട്ടീ​​സ​​യ​​ച്ചു.

മൂ​​ന്നു ദി​​വ​​സ​​ത്തി​​ന​​കം മ​​റു​​പ​​ടി ന​​ല്കാ​​നാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. കോ​​ൽ​​ക്ക​​ത്ത​​യി​​ലെ ഭ​​വാ​​നി​​പു​​ർ മ​​ണ്ഡ​​ല​​ത്തി​​ലും ബി​​ഹാ​​റി​​ലെ കാ​​ർ​​ഗാ​​ഹ​​ർ മ​​ണ്ഡ​​ല​​ത്തി​​ലു​​മാ​​ണ് പ്ര​​ശാ​​ന്തി​​നു വോ​​ട്ടു​​ള്ള​​ത്. 2021ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ രാ​​ഷ്‌​​ട്രീ​​യ ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി പ്ര​​ശാ​​ന്ത് കി​​ഷോ​​ർ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

Latest News

Up