വാഴക്കുളം: വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് അസോസിയേഷന്റെ 2025-2026 അക്കാദമിക് വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ്. അനീഷ് ഉദ്ഘാടനം ചെയ്തു.
മറൈന്‍ ഓട്ടോണോമസ് വെസെല്‍സ് എന്ന വിഷയത്തെക്കുറിച്ച് സമുദ്ര ഗതാഗത രംഗത്തെ സാങ്കേതിക നവീകരണങ്ങളുടെ വര്‍ത്തമാനകാലത്തെ പ്രാധാന്യത്തെക്കുറിച്ചു പ്രഭാഷണം നടത്തി.
കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. രാജന്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം മേധാവി ഡോ. കെ. ശണ്മുഗേഷ്, അസോസിയേഷന് ഫാക്കല്‍റ്റി ഇന്‍ചാര്‍ജ് ഡോ. എസ്. അരവിന്ദ്, സ്റ്റുഡന്റ് സെക്രട്ടറി ആസിഫ് എന്നിവര്‍ പങ്കെടുത്തു.