നേമം: വെള്ളായണികന്നുകാലി ചാലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂന്ന് കൂടുന്നു. കീരിടം പാലത്തിന് സമീപമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് പരാതി ഉയരുന്നു.
വെള്ളായണി കായലിനോട് ചേർന്ന് കിടക്കുന്ന കന്നുകാലി ചാലിൽ കുളവാഴയും പായൽ മാലിന്യങ്ങളും കൊണ്ട് പല ഭാഗത്തും മൂടിക്കിടക്കുന്നു. വെള്ളായണി കായലിനെ സംരക്ഷിക്കാൻ പല പദ്ധതികളും പൂർത്തികരിക്കാതെ പാതിവഴിയിലാണ്.
കല്ലിയൂർ, വെങ്ങാന്നൂർ പഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന സംസ്ഥാനത്തെ ശുദ്ധജല തടാകങ്ങളിലൊന്നായ വെള്ളായണി കായലിന്റെ സംരക്ഷണത്തിന് നിരവധി പദ്ധതികൾ പ്രഖാപിക്കപ്പെട്ടെങ്കിലും ഒന്നും നടപ്പിലായിട്ടില്ല. കന്നുകാലി ചാലിന്റെ ആഴം കൂട്ടണമെന്ന് കർഷകരുടെ ആവശ്യവും അധികൃതർ പാലിക്കുന്നില്ല. കന്നുകാലി ചാലിന് സമീപം പച്ചകറികൃഷിയും നെല്ല് കൃഷിയും നടക്കുന്നുണ്ടെങ്കിലും മഴക്കാലങ്ങളിൽ വെള്ളം കയറി കൃഷികൾ നശിക്കുകയാണ് പതിവ്.
വെള്ളയാണി പുഞ്ചകരിയിലും കീരിടം പാലം കാണുവാനും ദിവസവും നിരവധി പേരാണ് എത്തുന്നത്. ഇവിടെ എത്തുന്നവരാണ് പലപ്പോഴും പ്ലാസ്റ്റിക് കുപ്പികളും മറ്റു മാലിന്യങ്ങളും കായലിലും കന്നുകാലി ചാലിലും വലിച്ച് എറിയുന്നത്.