കൊച്ചി: പിഎം ശ്രീ പദ്ധതിയില്‍ കേരളത്തിനു ലഭിക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഔദാര്യമല്ല, അവകാശപ്പെട്ട പണമാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
നാടോടുമ്പോള്‍ നടുവേ ഓടണം. കേന്ദ്രസര്‍ക്കാരിന്റെ കോടിക്കണക്കിനു രൂപ നമുക്കു കിട്ടേണ്ടത് വാങ്ങിച്ചെടുത്തേ പറ്റൂ. അത് കേരളത്തിന്റെ പുരോഗതിക്കുവേണ്ടിയാണ്. മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞതുപോലെ പ്രാക്ടിക്കലാകുകയാണു വേണ്ടത്. കാലഘട്ടത്തിനനുസരിച്ച് മാറണം. അതിന് ചില നയരൂപീകരണവും നയംമാറ്റവും വേണം. അതു ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണെന്ന് പറയാനാകില്ല. ആദര്‍ശം പറഞ്ഞു നശിപ്പിക്കാതെ അവസരത്തിനൊത്ത് ഉയരണമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.