നെടുമങ്ങാട് : വെള്ളനാട്-നെട്ടിറച്ചിറ റോഡിൽ മുണ്ടേല മുതൽ കൂവക്കുടി വരെ പുറംമ്പോക്ക് കൈയേറ്റങ്ങൾ ഒഴിപ്പിച്ചു.
ലോകായുക്തയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. കോടതി സ്റ്റേ നിലനിൽക്കുന്ന റോഡ് പുറമ്പോക്ക് ഒഴിപ്പിച്ചില്ല. നേരത്തെ റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറമ്പോക്ക് അളന്ന് തിരിച്ചിരുന്നു.
പുറമ്പോക്ക് കൈയേറ്റം സ്ഥിരീകരിച്ച ഭാഗങ്ങളിൽ ഒഴിപ്പിക്കൽ ശ്രമം തുടങ്ങിയെങ്കിലും പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് പിന്മാറി. ഈ നടപടികളാണ് ഇന്നലെ പൂർത്തിയാക്കിയത്.
അവശേഷിക്കുന്ന കൈയേറ്റങ്ങൾ കോടതി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഒഴിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു