Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Twenty20

ഇ​ന്ത്യ x ഓ​സ്‌​ട്രേ​ലി​യ ഒ​ന്നാം ട്വ​ന്‍റി-20 ഇ​ന്ന്

കാ​ന്‍​ബെ​റ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക റാ​ങ്കിം​ഗി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യു​ടെ ത​മ്മി​ലു​ള്ള ടോ​പ് ഫൈ​റ്റി​ന് ഇ​ന്നാ​രം​ഭം. ഇ​ന്ത്യ x ഓ​സ്‌​ട്രേ​ലി​യ അ​ഞ്ച് മ​ത്സ​ര ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്നു കാ​ന്‍​ബ​റ​യി​ല്‍. ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക​ഴി​ഞ്ഞ് 1.45 മു​ത​ലാ​ണ് മ​ത്സ​രം.

2026 ലോ​ക​ക​പ്പ് ഒ​രു​ക്കം

അ​ടു​ത്ത വ​ര്‍​ഷം ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലേ​ക്കു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​പ​ര​മ്പ​ര. നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്ത്യ, ഏ​ഷ്യ ക​പ്പ് എ​തി​രി​ല്ലാ​തെ സ്വ​ന്ത​മാ​ക്കി​യാ​ണ് ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്. 2024 ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം ഇ​തു​വ​രെ​യാ​യി വെ​റും മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​ത്.

ബും​റ റി​ട്ടേ​ണ്‍​സ്

ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രാ​യ മൂ​ന്നു മ​ത്സ​ര ഏ​ക​ദി​ന പ​ര​മ്പ​ര 2-1നു ​പ​രാ​ജ​യ​പ്പെ​ട്ട​ശേ​ഷ​മാ​ണ് ഇ​ന്ത്യ ട്വ​ന്‍റി-20 പോ​രാ​ട്ട​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് ന​യി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ, മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ര്‍ സ​ഞ്ജു സാം​സ​ണ്‍ തു​ട​ങ്ങി​യ​വ​രു​ണ്ട്. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍​നി​ന്നു ബും​റ​യ്ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചി​രു​ന്നു.

ഓ​സ്‌​ട്രേ​ലി​യ​ന്‍ സം​ഘ​ത്തി​ലേ​ക്ക് ജോ​ഷ് ഇം​ഗ്ലി​സ് മ​ട​ങ്ങി​യെ​ത്തി എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. അ​തേ​സ​മ​യം, സ്പി​ന്ന​ര്‍ ആ​ദം സാം​പ കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ടീ​മി​ലി​ല്ല.

Latest News

Up