ഒട്ടാവോ: കാനഡയിൽ യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ ഒളിവിൽപോയ ഇന്ത്യൻ പൗരനായ യുവാവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കാനഡ.
ഇന്ത്യക്കാരിയായ അമൻപ്രീത് സൈനിയാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 21 ന് ലിങ്കണിലെ പാർക്കിലാണ് ശരീരമാസകലം മുറിവുകളോടെ അമൻപ്രീതിന്റ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നിൽ ബ്രാംപ്ടൺ നിവാസിയായ മൻപ്രീത് സിംഗ്(27) ആണെന്ന് പോലീസ് കണ്ടെത്തി. അമൻപ്രീതിന്റെ മൃതദേഹം കണ്ടെത്തിയതിന് തൊട്ടുപിന്നാലെ മൻപ്രീത് സിംഗ് രാജ്യം വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചതായി നയാഗ്ര റീജിയണൽ പോലീസ് സർവീസ് ഔദ്യോഗികമായി അറിയിച്ചു.
മൻപ്രീതിന്റെ ചിത്രം പുറത്തുവിട്ട പോലീസ്, ഇയാളെ കണ്ടാൽ സമീപിക്കരുതെന്നും ഉടൻതന്നെ 911ലേക്ക് വിളിക്കണമെന്നും ആവശ്യപ്പെട്ടു.
പഞ്ചാബിലെ സംഗ്രൂർ സ്വദേശിനിയായ അമൻപ്രീത് സൈനി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടൊറന്റോയിലാണ് താമസിച്ചിരുന്നത്.