തിരുവനന്തപുരം: ആര്ത്തലച്ചുപെയ്ത തുലാമഴയ്ക്ക് തുല്യമായിരുന്നു തിരുവനന്തപുരത്തിന്റെ സ്വര്‍ണവേട്ട. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്ത് സുവര്‍ണ ചാകര.
ഗെയിംസിലെയും നീന്തലിലെയും സര്‍വാധിപത്യത്തിന്റെ പിന്തുണയോടെ സ്വര്‍ണക്കുതിപ്പില്‍ 200 അക്കവും കടന്നാണ് തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്‍ പട്ടവും ഉറപ്പിച്ച് വീണ്ടും കുതിപ്പ് തുടരുന്നത്. 202 സ്വര്‍ണവും 145 വെള്ളിയും 170 വെങ്കലവുമായി 1810 പോയിന്റോടെയാണ് തിരുവന്തപുരം മിന്നും മെഡല്‍നേട്ടം തുടരുന്നത്.
ഗെയിംസില്‍ എട്ടിനങ്ങളിലും അത്ലറ്റിക്സില് 18 ഫൈനലുകളുമാണ് ഇനി ബാക്കിയുള്ളത്.
90 സ്വര്‍ണവും 54 വെള്ളിയും 108 വെങ്കലവും 871 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്പട്ടികയില് തൃശൂര്‍ രണ്ടാമതും 81 സ്വര്‍ണവും 76 വെള്ളിയും 85 വെങ്കലവുമായി 843 പോയിന്റോടെ കണ്ണൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
65 സ്വര്‍ണവും 81 വെള്ളിയും 89 വെങ്കലവുമായി 789 പോയിന്റോടൈ പാലക്കാട് നാലാമതും 67 സ്വര്‍ണവും 70 വെള്ളിയും 109 വെങ്കലവുമായി 744 പോയിന്റോടെ മലപ്പുറമാണ് അഞ്ചാമത്.