ദീപാവലി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിന് താഴെ വന്ന മോശം കമന്റിന് മറുപടി നൽകി നടൻ സൂരി. ദീപാവലി ദിനത്തിൽ കുടുംബത്തോടൊപ്പം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന ചിത്രങ്ങൾ സൂരി എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിരുന്നു.
‘എന്റെ സ്വന്തം രാജക്കൂർ (സൂരിയുടെ ജന്മദേശം) മണ്ണിൽ സന്തോഷത്തോടുകൂടി കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് സൂരി ചിത്രങ്ങൾ പങ്കുവച്ചത്.
ഈ പോസ്റ്റിന് അടിയിലാണ് ഒരാൾ മോശം കമന്റ് ചെയ്തത്. തിണ്ണയിൽ കിടന്നവന് പൊടുന്നനെ വന്നത്രെ മെച്ചപ്പെട്ട ജീവിതം എന്നായിരുന്നു കമന്റ