തിരുവല്ല: ഓതറ പഴയകാവിനു സമീപം ആളൊഴിഞ്ഞ പുരയിടത്തിൽ അസ്ഥികൂടം കണ്ടെത്തി. പുതുക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തിരുവല്ല പോലീസ് സ്ഥലത്തെത്തി ഇവ ആശുപത്രിയിലേക്കു മാറ്റി.
സമീപവാസിയായ 59 കാരനെ അടുത്തിടെ കാണാതായിരുന്നു. ഇയാളുടെ ശരീരഭാഗങ്ങളാണോയെന്ന് സംശയിക്കുന്നുണ്ട്. എന്നാൽ, ശാസ്ത്രീയ പരിശോധനക്കു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.