തൃശൂർ: കേരള ബധിര സ്പോർട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ ബധിര സ്പോർട്സ് കൗണ്‍സിൽ വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ സംസ്ഥാന ബധിര ചെസ് മത്സരത്തിൽ മലപ്പുറത്തിന് ഓവറോൾ കിരീടം. കോഴിക്കോട്, എറണാകുളം ടീമുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.