Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Selvarajan

Thiruvananthapuram

ല​ത്തീ​ന്‍ സ​മു​ദാ​യം അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ല്‍: ബി​ഷ​പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍


നെ​യ്യാ​റ്റി​ന്‍​ക​ര : കേ​ള​ത്തി​ല്‍ ല​ത്തീ​ന്‍ സ​മു​ദാ​യം അ​വ​ഗ​ണ​ന​യു​ടെ പ​ടു​കു​ഴി​യി​ലെ​ന്ന് നെ​യ്യാ​റ്റി​ന്‍​ക​ര ബി​ഷ​പ് ഡോ. ​സെ​ല്‍​വ​രാ​ജ​ന്‍. നെ​യ്യാ​റ്റി​ന്‍​ക​ര ലോ​ഗോ​സ് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ കേ​ര​ളാ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സ​മു​ദാ​യ സ​മ്പ​ര്‍​ക്ക പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ബി​ഷപ്.


ല​ത്തീ​ന്‍ സ​മു​ദാ​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് 1947 ന്‍റെ മാ​ന​ദ​ണ്ഡം ഒ​രു ഉ​ത്ത​ര​വി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മാ​യി​രു​ന്നി​ട്ടും സ​ര്‍​ക്കാ​ര്‍ അ​ന​ങ്ങു​ന്നി​ല്ല. മ​റ്റു സ​മു​ദാ​യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ ത​ല​കു​നി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ല​ത്തീ​ന്‍ സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്നും ബി​ഷപ് കു​റ്റ​പ്പെ​ടു​ത്തി.

 

കെ​എ​ല്‍​സി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​റി ജെ ​തോ​മ​സ്, പാ​റ​ശാ​ല എം​എ​ല്‍​എ സി.​കെ. ഹ​രീ​ന്ദ്ര​ന്‍, കെ​എ​ല്‍​സി​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജോ​സ്, അ​ല്‍​മാ​യ ക​മ്മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​സ്.​എം. അ​നി​ല്‍​കു​മാ​ര്‍, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ര​തീ​ഷ് ആ​ന്‍റ​ണി, പ്ര​സി​ഡ​ന്‍റ് ബി​ജു ജോ​സി, കെ​എ​ല്‍​സി​ഡ​ബ്ല്യൂ​എ രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഉ​ഷാ​രാ​ജ​ന്‍, ആ​ല്‍​ഫ്ര​ഡ് വി​ല്‍​സ​ണ്‍, ഡി​സി​എം​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ്ര​ഭു​ല്ല​ദാ​സ്, അ​ഗ​സ്റ്റ്യ​ന്‍, രാ​ജേ​ന്ദ്ര​ന്‍, അ​ഡ്വ രാ​ജു, രാ​ജ​ന്‍, ഫെ​ലി​ക്സ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ഏ​ഴു രൂ​പ​ത​ക​ളി​ലാ​ണ് നി​ല​വി​ല്‍ സ​മു​ദാ​യ സ​മ്പ​ര്‍​ക്ക പ​രി​പാ​ടി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​രെ​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് മ​റ്റു രൂ​പ​ത​ക​ളി​ലും പ​രി​പാ​ടി പൂ​ര്‍​ത്തീ​ക​രി​ക്കു​മെ​ന്ന് കെ​എ​ല്‍​സി​എ അ​റി​യി​ച്ചു.

Latest News

Up