Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Rosary

Kozhikode

ബ​ഥാ​നി​യാ​യി​ലെ അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ര്‍​പ്പ​ണം സ​മാ​പ​ന​ത്തി​ലേ​ക്ക്

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ ആ​ത്മീ​യ ന​വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ബ​ഥാ​നി​യാ​യി​ലെ അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ര്‍​പ്പ​ണം സ​മാ​പ​ന​ത്തി​ലേ​ക്ക്. ജൂ​ലൈ 17 ന് ​ആ​രം​ഭി​ച്ച അ​ഖ​ണ്ഡ ജ​പ​മാ​ല ഈ ​മാ​സം 25ന് ​സ​മാ​പി​ക്കും. ര​ജ​ത ജൂ​ബി​ലി വ​ര്‍​ഷ​ത്തി​ല്‍ 101 ദി​ന​രാ​ത്ര​ങ്ങ​ള്‍ കൊ​ണ്ട് 2424 മ​ണി​ക്കൂ​ര്‍ ന​ട​ത്തു​ന്ന പ്രാ​ര്‍​ഥ​ന​യു​ടെ പ്ര​ത്യേ​ക​നി​യോ​ഗം ലോ​ക​സ​മാ​ധാ​ന​വും കു​ടും​ബ​വി​ശു​ദ്ധീ​ക​ര​ണ​വു​മാ​ണ്.

ഇ​ന്ന് അ​ഖ​ണ്ഡ ജ​പ​മാ​ല സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ നൂ​റാം ദി​ന​മാ​ണ്. വൈ​കു​ന്നേ​രം 6.30 ന് ​മെ​ഴു​കു​തി​രി​യേ​ന്തി ജ​പ​മാ​ല റാ​ലി, തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന. താ​മ​ര​ശേ​രി രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.

നാ​ളെ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​കും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ആ​ശീ​ര്‍​വാ​ദം, സ്‌​നേ​ഹ വി​രു​ന്ന് എ​ന്നി​വ​യോ​ടെ ജ​പ​മാ​ല സ​മ​ര്‍​പ്പ​ണം അ​വ​സാ​നി​ക്കും.

Latest News

Up