പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി ജിടി 8 സീരീസ് ചൈനയില്‍ പുറത്തിറക്കി. ഈ സീരീസിന് കീഴില്‍ രണ്ടു ഫോണുകളാണ് വിപണിയില്‍ അവതരിപ്പിക്കുക. ജിടി 8, ജിടി 8 പ്രോ എന്നി വേരിയന്റുകളാണ് വില്‍പ്പനയ്ക്ക് എത്തുക.
ഇരുഫോണുകളിലും ഏറ്റവും പുതിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റാണ്. ജിടി 8 പ്രോ വലിയ 7000എംഎച്ച് ബാറ്ററിയുമായാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.
പുതിയ സീരീസിലെ ഹാന്‍ഡ്സെറ്റുകള്‍ 120വാട്ട് ഫാസ്റ്റ് വയര്‍ഡ് ചാര്‍ജിംഗിനെയും 50വാട്ട് വയര്‍ലെസ് ചാര്‍ജിംഗിനെയും പിന്തുണയ്ക്കും. സുഗമമായ ദൃശ്യങ്ങള്‍ക്കായി 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലേയാണ്.
എച്ച്ഡിആര്‍ പിന്തുണയ്ക്കൊപ്പം ഉയര്‍ന്ന തെളിച്ചവും ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.
50 എംപി പ്രധാന ഐഒഎസ് സെന്‍സര്‍ ട്രിപ്പിള്‍ കാമറ സജ്ജീകരണം, 50 എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 200 എംപി ടെലിഫോട്ടോ കാമറ എന്നിവ ഉള്‍പ്പെടുന്നതാണ് പിന്‍കാമറ.
ഫോണ്‍ 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.