Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Private Bus

Ernakulam

സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്രമം പ​രി​ഷ്‌​ക​രി​ക്കും

മൂ​വാ​റ്റു​പു​ഴ : ആ​ര്‍​ടി​ഒ​യു​ടെ കീ​ഴി​ലു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ത്തി​ലെ ഇ​ട​വേ​ള​ക​ള്‍ പ​രി​ഷ്‌​ക​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ കോ​ര്‍​പ​റേ​ഷ​നു​ക​ള്‍, മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍, പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ന്നി​വ​യു​ടെ പ​രി​ധി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മ​ങ്ങ​ള്‍ ഏ​കീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​രി​ഷ്‌​ക​ര​ണം.

മൂ​വാ​റ്റു​പു​ഴ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലും സ​മ​ര പ​രി​ഷ്‌​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ധാ​ര​ണ​യി​ല്‍ എ​ത്തി​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി പ​രി​ധി​യി​ലു​ള്ള മൂ​വാ​റ്റു​പു​ഴ - കാ​ളി​യാ​ര്‍ (പോ​ത്താ​നി​ക്കാ​ട് വ​ഴി), മൂ​വാ​റ്റു​പു​ഴ തൊ​ടു​പു​ഴ (വാ​ഴ​ക്കു​ളം വ​ഴി), മൂ​വാ​റ്റു​പു​ഴ - കോ​ത​മം​ഗ​ലം റൂ​ട്ടു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​മ​യ പ​രി​ഷ്‌​ക​ര​ണം ന​ട​ത്തു​ന്ന​ത്.

ഈ ​റൂ​ട്ടു​ക​ളി​ല്‍ പെ​ര്‍​മി​റ്റ് അ​നു​വ​ദി​ച്ചു ന​ല്‍​കി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ പെ​ര്‍​മി​റ്റ്, സ​മ​യ വി​വ​ര പ​ട്ടി​ക എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പു​ക​ള്‍ 31ന് ​മു​മ്പ് ഓ​ഫി​സി​ല്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് മൂ​വാ​റ്റു​പു​ഴ ആ​ര്‍​ടി​ഒ അ​റി​യി​ച്ചു.

Latest News

Up