പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്‍മപ്പെരുന്നാളിന് കൊടിയേറി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രധാന കൊടിയേറ്റ് കര്‍മം നിര്‍വഹിച്ചു.
പള്ളിയിലും കബറിടത്തിലും നടന്ന പ്രത്യേക പ്രാര്‍ഥനകള്‍ക്കു ശേഷമാണ് പെരുന്നാളിന് കൊടിയേറ്റിയത്. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറസ്, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, അസി. മാനേജര്‍മാരായ ഫാ. ജെ. മാത്യുക്കുട്ടി, ഫാ. ഗീവര്‍ഗീസ് മാത്യു പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് തീര്ഥാടനവാരത്തിന്റെ ഉദ്ഘാടനം കാതോലിക്കാ ബാവ നിര്‍വഹിച്ചു. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. രാവിലെ ദേവാലയത്തില്‍ നടന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് യൂഹാനോന്‍ മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. നവംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന പെരുന്നാള്‍.
ഇന്നു മുതല്‍ എല്ലാദിവസവും പെരുന്നാളിനോടനുബന്ധിച്ച വിവിധ സമ്മേളനങ്ങള്‍, ധ്യാനയോഗങ്ങള്‍ എന്നിവ ഉണ്ടാകും.