Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Paper Community

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പെ​പ്പ​ർ ക​മ്യൂ​ണി​റ്റി യോ​ഗം ആ​രം​ഭി​ച്ചു

കൊ​​​​ച്ചി: ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ പെ​​​​പ്പ​​​​ർ ക​​​​മ്യൂ​​​​ണി​​​​റ്റി (ഐ​​​​പി​​​​സി)​​​​യു​​​​ടെ യോ​​​​ഗം കൊ​​​​ച്ചി​​​​യി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ചു. ലേ ​​​​മെ​​​​റി​​​​ഡി​​​​യ​​​​ന്‍ ഹോ​​​​ട്ട​​​​ലി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന യോ​​​​ഗ​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്നു രാ​​​​വി​​​​ലെ ന​​​​ട​​​​ക്കും.

സ്‌​​​​പൈ​​​​സ​​​​സ് ബോ​​​​ര്‍​ഡ് ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ സം​​​​ഗീ​​​​ത വി​​​​ശ്വ​​​​നാ​​​​ഥ​​​​ന്‍ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ഐ​​​​പി​​​​സി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ വ് ഡ​​​​യ​​​​റ​​​​ക്‌​​ട​​​​ര്‍ മ​​​​രീ​​​​ന എ​​​​ന്‍. അ​​​​ഗ്രെ​​​​യ്നി പ്ര​​​​സം​​​​ഗി​​​​ക്കും. തു​​​​ട​​​ര്‍​ന്നു ന​​​​ട​​​​ക്കു​​​​ന്ന ബി​​​​സി​​​​ന​​​​സ് സെ​​​​ഷ​​​​നി​​​​ല്‍ സി​​​​ന്തൈ​​​​റ്റ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​വി​​​​ജു ജേ​​​​ക്ക​​​​ബ്, ആ​​​​സ്റ്റാ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​പ് ഡ​​​​യ​​​​റ​​​​ക്‌​​ട​​ര്‍ ലാ​​​​റ ഷു​​​​മോ​​​​വ്, അ​​​​ന്നാ​​​​സ്റ്റ​​​​ര്‍​സ്ല​​​​ക്, സു​​​​ഷ​​​​മ ശ്രീ​​​​ക​​​​ണ്ഠ​​​​ത്ത്, ജ​​​​സ്വീ​​​​ന്ദ​​​​ര്‍ സിം​​​​ഗ്‌ സേ​​​​ത്തി എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ക്കും.

നാ​​​​ളെ രാ​​​​വി​​​​ലെ 10 മു​​​​ത​​​​ല്‍ ഉച്ച​​​​യ്ക്ക് 12 വ​​​​രെ ഇ​​​​ന്ത്യ, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, മ​​​​ലേ​​​​ഷ്യ, ശ്രീ​​​​ല​​​​ങ്ക, വി​​​​യ​​​​റ്റ്‌​​​​നാം, ബ്ര​​​​സീ​​​​ല്‍, ക​​​​മ്പോ​​​​ഡി​​​​യ എ​​​​ന്നീ രാ​​​ജ്യ​​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നു​​​​ള്ള പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ അ​​​​ത​​​​ത് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ കു​​​​രു​​​​മു​​​​ള​​​​ക് ഉ​​​​ത്പാ​​​​ദ​​​​ന ക​​​​യ​​​​റ്റു​​​​മ​​​​തി സ്ഥി​​​​തി​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ര്‍​ച്ച​​​​ ചെ​​​​യ്യും. വ്യാ​​​​ഴാ​​​​ഴ്ച ച​​​​ര്‍​ച്ച​​​​ക​​​​ളി​​​​ന്മേ​​​​ല്‍ അ​​​​വ​​​​ലോ​​​​ക​​​​ന​​​​വും സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​ന​​​​വും ന​​​​ട​​​​ക്കും.

ഇ​​​​ന്ത്യ, ഇ​​​​ന്തോ​​​​നേ​​​​ഷ്യ, മ​​​​ലേ​​​​ഷ്യ, ശ്രീ​​​​ല​​​​ങ്ക, വി​​​​യ​​​​റ്റ്‌​​​​നാം എ​​​​ന്നീ കു​​​​രു​​​​മു​​​​ള​​​​ക് ഉ​​​​ത്പാ​​​​ദ​​​​ക സ്ഥി​​​​രാം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും അ​​​​സോ​​​​സി​​​​യേ​​​​റ്റ് അം​​​​ഗരാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​യ പാ​​​​പ്പു​​​​വ ന്യൂ ​​​ഗി​​​​നി​​​​യ, ഫി​​​​ലി​​​​പ്പീ​​​​ന്‍​സ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍​നി​​​​ന്നാ​​​​യി 200ല​​​​ധി​​​​കം പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. ഇ​​​​തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വും ന​​​​ട​​​​ക്കും.

Latest News

Up