Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Panchami

Thiruvananthapuram

കളഞ്ഞുകിട്ടിയ മാല അധ്യാപികയെ ഏൽപ്പിച്ച് മാതൃകയായി പഞ്ചമി


നേ​മം: സ്കൂ​ളി​ൽ നി​ന്നും ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല അ​ധ്യാ​പി​ക​യ്ക്ക് കൈ​മാ​റി പ​ഞ്ച​മി മാ​തൃ​ക​യാ​യി. നേ​മം വി​ക്ട​റി ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ് സ് കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സു​കാ​രി പ​ഞ്ച​മി​യാ​ണ് മ​റ്റു കു​ട്ടി​ക​ൾ​ക്കും മാ​തൃ​ക​യാ​യ​ത്. സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ട്ടി​ക​ൾ താ​മ​സി​ച്ചി​രു​ന്ന സെ​ന്‍റർ നേ​മം വി​ക്ട​റി സ്കൂ​ളാ​യി​രു​ന്നു.

അ​വ​ർ​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന മു​റി​യി​ൽ നി​ന്നാ​ണ് പ​ഞ്ച​മി​ക്ക് മാ​ല കി​ട്ടി​യ​ത്. ഉ​ട​നെ ക്ലാ​സ്സ്‌ ടീ​ച്ച​റാ​യ അ​തു​ല്യ​യെ അ​റി​യി​ക്കു​ക​യും പ്ര​ഥ​മ അ​ധ്യാ​പ​ക ചാ​ർ​ജ് വ​ഹി​ക്കു​ന്ന ഇ​ന്ദു നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്യുകയായിരുന്നു. ഊ​രു​ട്ട​മ്പ​ലം, വേ​ലി​ക്കോ​ട് വൈ​ഗാ​ല​യ​ത്തി​ൽ കെ​എ​സ്ആ​ർടി​സി ജീ​വ​ന​ക്കാ​ര​നാ​യ സ​ജി​ത​കു​മാ​റി​ന്‍റെ​യും ദി​വ്യ​യു​ടെ​യും മ​ക​ളാ​ണ് പ​ഞ്ച​മി.

Latest News

Up