കൊയിലാണ്ടി: ബന്ധുക്കൾ ഉപേക്ഷിച്ച് വയോധികയെ പിങ്ക് പോലീസും, നഗരസഭാ അധികൃതരും ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ദിവസമാണ് ഇവരെ കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കപെട്ട നിലയിൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇവരുടെ കൈയിലുണ്ടായിരുന്ന 6500 രൂപയും ആരോ കൊണ്ടുപോയതായി പറയുന്നു. വെള്ളിയാഴ്ച രാവിലെ അധികൃതരെത്തി വയോധികയെ108 ആംബുലൻസ് വരുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് പരിശോധനയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. താമരശേരി അമ്പായത്തോട് സ്വദേശിനിയാണെന്നാണ് വിവരം. ഒരു മകനുണ്ടെന്നാണ് പറയുന്നത്. പോലീസ് ഇയാളുടെ ഫോൺ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ബന്ധുക്കളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസും നഗരസഭാധികൃതരും .