National
റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിച്ചില്ല. കേസ് ബിലാസ്പൂര്‍ എന്‍ഐഎ കോടതിയിലേക്ക് മാറ്റി.
കന്യാസ്ത്രീകള്‍ക്കെതിരേ ചുമത്തപ്പെട്ട വകുപ്പുകള്‍ ഗുരുതരമാണ്. ഈ സാഹചര്യത്തില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം കേസുകള്‍ പരിഗണിക്കുന്നത് എന്‍ഐഎ കോടതിയാണെന്നും കോടതി നിരീക്ഷിച്ചു.
കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരിയാണ് ഹാജരായത്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘവും റായ്പുരില്‍ എത്തിയിട്ടുണ്ട്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.
National
റായ്പൂർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച്
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരി ഹാജരാകും.
ഇതിനിടെ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സിബിസിഐ സംഘം റായ്പുരില്‍ എത്തിയിട്ടുണ്ട്. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിക്കുന്നത്.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അറസ്റ്റിലായ കന്യാസ്ത്രീകൾ നിലവിൽ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരുകയാണ്.
National
റായ്പുർ: ഛത്തീസ്ഗഡിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് കോടതിക്കു മുന്നിൽ നാടകീയ രംഗങ്ങൾ.
കന്യാസ്ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ജ്യോതി ശർമ ഉൾപ്പെടെയുള്ള നേതാക്കളാണ് കോടതി വളപ്പിൽ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.
National
ന്യൂഡൽഹി: മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ബുധനാഴ്ച ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചേക്കും. കന്യാസ്ത്രീകൾ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിൽ തുടരും.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിസ്റ്റര്‍ പ്രീതിയാണ് കേസിലെ ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിലെ വകുപ്പും സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
National
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കണ്ട് സംസാരിച്ച് പ്രതിപക്ഷ എംപിമാര്‍. എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തിയത്.
ഇവർക്കു പിന്നാലെ റോജി എം. ജോൺ എംഎൽഎയും സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും സ്ഥലത്തെത്തി.
ഉച്ചയ്ക്ക് 12.30 നും 12.40 നും ഇടയില്‍ കന്യാസ്ത്രീകളെ കാണാനായിരുന്നു ജയില്‍ സൂപ്രണ്ട് പ്രതിപക്ഷ എംപിമാര്‍ക്ക് അനുമതി നല്‍കിയിരുന്നത്. പിന്നീട് ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിച്ചു. തുടർന്ന് ദുര്‍ഗ് ജയിലിന് മുന്നില്‍ എംപിമാര്‍ പ്രതിഷേധിച്ചതിന് പിന്നാലെ എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്ക് അനുമതി നല്‍കുകയായിരുന്നു.
തങ്ങള്‍ക്കെതിരായ ആക്ഷേപങ്ങള്‍ തെറ്റാണെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞതായി എംപിമാര്‍ സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍ക്കൂട്ട വിചാരണയാണ് റെയില്‍വേസ്റ്റേഷനില്‍ നടന്നത്. കന്യാസ്ത്രീകളെ ആക്രമിക്കാനുള്ള ആത്മധൈര്യം ഇവര്‍ക്ക് എവിടുന്ന് കിട്ടി? അവരുടെ കൈവശം രേഖകള്‍ ഉണ്ട്. കന്യാസ്ത്രീകള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും എംപിമാര്‍ വ്യക്തമാക്കി.
National
റായ്പുർ: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി കന്യാസ്ത്രീകളെ കാണാൻ പ്രതിപക്ഷ എംപിമാർക്ക് അനുമതി. എംപിമാരും ബന്ധുവും ഉൾപ്പെടെ അഞ്ചുപേർക്കാണ് അനുമതി നല്‍കിയത്.
എന്‍.കെ.പ്രേമചന്ദ്രന്, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന് എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഇവർക്കൊപ്പം സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. എന്നാൽ ഇവർക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടർന്ന് എംപിമാർ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്‍കിയത്.
Kerala
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടിവന്നാൽ ബിജെപി ജനറൽ സെക്രട്ടറിക്കൊപ്പം താനും അവിടെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതപരിവർത്തനം നടത്തിയെന്ന ആരോപണം ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി മൂന്നുതവണ സംസാരിച്ചു. മുഖ്യമന്ത്രി പ്രതികരിക്കുന്നത് അവരുടെ കാഴ്ചപ്പാടിൽ നിന്നാണ്. നിർബന്ധിത മതപരിവർത്തനം ഛത്തീസ്ഗഡിലെ ഒരു പ്രശ്നമാണ്. ഇപ്പോഴത്തെ പരിഗണന കേസിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കുക എന്നതാണ്. ഛത്തീസ്ഗഡ് സർക്കാരിന്റെ സഹായം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.
നിലവിൽ കേരളത്തിൽ നിന്നുള്ള ബിജെപി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ഏതു സമുദായമായാലും മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂ. മറ്റു പാർട്ടികൾ അവസരവാദ രാഷ്ട്രീയം കളിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: മതപരിവർത്തനമാരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം റായ്പുരിലേക്ക്. എംഎൽഎ റോജി എം. ജോണിനൊപ്പമാണ് അദ്ദേഹം ഛത്തീസ്ഗഡിലേക്ക് തിരിച്ചത്.
ഇതിനിടെ, കന്യാസ്ത്രീകളുടെ മോചനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്നും ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും സിസ്റ്റർ പ്രീതിയുടെ സഹോദരി മഞ്ജു പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ഉപമുഖ്യമന്ത്രി വിജയ് ശർമയെ കണ്ടു. മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായി കൂടിക്കാഴ്ച നടത്താൻ സംഘം ശ്രമിക്കുമെന്നാണ് വിവരം.
ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.
National
റായ്പുർ: മതപരിവർത്തനക്കാരെ ഇനിയും മർദിക്കുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശർമ പറഞ്ഞു. താൻ എല്ലാവരെയും മർദിച്ചിട്ടില്ലെന്നും ഹന്ദുക്കളെ മതപരിവർത്തനത്തിനു വിധേയമാക്കിയവരെ മാത്രമാണു കൈകാര്യം ചെയ്തതെന്നും താൻ ഒരു പാർട്ടിയുടെയും ഭാഗമല്ലെന്നും അവർ പറഞ്ഞു. ഒരു വാർത്താചാനലിനോട് അവർ ഇക്കാര്യം പറഞ്ഞത്.
മതപരിവർത്തനക്കാരെ തടയുക എന്നതു ഹിന്ദു ധർമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണ്. കന്യാസ്ത്രീകൾ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. എല്ലാ തെളിവും കൈയിൽ ഉണ്ടെന്നും അവർ വെളിപ്പെടുത്തി.
താനും പ്രവർത്തകരുമാണ് പരാതി നൽകിയത്. സ്റ്റേഷനിൽ ആരെയും മർദിച്ചിട്ടില്ല. സ്റ്റേഷനിൽ ഹലെലൂയ വിളിച്ച് അവരും പ്രതിഷേധിച്ചു. ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് ഇനിയും തുടരുമെന്നും ജ്യോതി ശർമ പറഞ്ഞു.
National
റായ്പുർ: മലയാളി കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള ബിജെപി പ്രതിനിധി സംഘം ഛത്തീസ്ഗഡിലെത്തി. ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയെ കാണാൻ ശ്രമിക്കുമെന്നാണ് വിവരം.
ഉപമുഖ്യമന്ത്രി വിജയ് ശർമയെയും കാണുന്ന സംഘം വിവരങ്ങൾ ശേഖരിക്കും. തുടർന്ന് കന്യാസ്ത്രീകളെ കാണുന്നതിൽ അടക്കം തീരുമാനമെടുക്കുമെന്നും അനൂപ് ആന്റണി പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഛത്തീസ്ഗഡിലെ സാഹചര്യം വ്യത്യസ്തമാണ്. നീതി പൂർവകമായ ഇടപെടൽ ഉണ്ടാവാൻ ശ്രമിക്കുമെന്നും ഇപ്പോൾ നിഗമനങ്ങളിലേക്ക് ബിജെപി പോകുന്നില്ലെന്നും അനൂപ് ആന്റണി പറഞ്ഞു.
അതിനിടെ, പ്രതിപക്ഷ എംപിമാരും ഛത്തീസ്ഗഡിൽ എത്തിയിട്ടുണ്ട്. ബെന്നി ബഹനാൻ, എൻകെ പ്രേമചന്ദ്രൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് എത്തിയത്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പാർലമെന്റിനു മുന്നിൽ പ്രതിഷേധവുമായി ഇടത് എംപിമാർ.
രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, ശിവദാസൻ, എ.എ. റഹീം, സന്തോഷ് കുമാർ, ലോക്സഭാ എംപി കെ. രാധാകൃഷ്ണൻ തുടങ്ങിയവരാണ് പ്രതിഷേധിച്ചത്. സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസും നൽകിയിട്ടുണ്ട്.
National
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ മതപരിവർത്തനമാരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ലോക്സഭയിൽ ഉയർത്തി കേരളത്തിൽ നിന്നുള്ള എംപിമാർ. സംഭവം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, കെ. സുധാകരൻ എന്നിവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ചാണ് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്.
വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് എന്നിവർ അടിയന്തരമായി ഇടപെടണമെന്ന് എംപിമാരും രാഷ്ട്രീയനേതാക്കളും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
പെണ്‍കുട്ടികളെയും സിസ്റ്റർമാരെയും പോലീസിനു പകരം ബജ്രംഗ്ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുനേരേ ഇത്തരം തീവ്ര സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്രസർക്കാരിന്റെ ഉടനടിയുള്ള ഇടപെടൽ വേണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി വക്താവ് ഫാ. റോബിൻസണ്‍ റോഡ്രിഗസ് ആവശ്യപ്പെട്ടു.
ഛത്തീസ്ഗഡ് പോലീസിന്റെ അന്യായ നടപടിക്കെതിരേ ഇന്ന് കോടതിയെ സമീപിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. മാതാപിതാക്കളുടെ അനുവാദത്തോടെയാണ് കന്യാസ്ത്രീകൾ കുട്ടികളുമായി യാത്രതിരിച്ചത്. കൂടാതെ പെണ്‍കുട്ടികൾ പ്രായപൂർത്തിയായവരുമാണ്. ഈ സാഹചര്യത്തിൽ പോലീസ് സ്വീകരിച്ച നടപടിയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. കന്യാസ്ത്രീകൾ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കൾ സ്ഥലത്ത് എത്തിയതായാണ് വിവരം.
വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ്ക്കും കത്തെഴുതി. പാർലമെന്റിൽ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാനവസേവയ്ക്കും സാമൂഹ്യസേവനത്തിനും സ്വയം സമർപ്പിച്ച രണ്ട് കന്യാസ്ത്രീകളെയാണ് മനുഷ്യക്കടത്തു നടത്തുന്നുവെന്ന ബജ്രംഗ്ദളിന്റെ സത്യവിരുദ്ധമായ പരാതിയെത്തുടർന്ന് ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എംപി ജോസ് കെ. മാണി പ്രധാനമന്ത്രിക്ക് കത്തെഴുതി.
രാജ്യസഭാംഗം ജോൺ ബ്രിട്ടാസും വിഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. വിഷയം പാർലമെന്റിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ആന്റോ ആന്റണി തുടങ്ങിയവർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മതപരമായ പ്രവർത്തനങ്ങളെ വർഗീയ കണ്ണിലൂടെ നോക്കുന്ന സമീപനമാണ് ഇവിടെയുണ്ടായത്. ഇത് നിയമവാഴ്ചയെയും ഇന്ത്യയുടെ മതനിരപേക്ഷ സങ്കൽപ്പത്തെയും വലിയ രീതിയിൽ ബാധിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി കുറ്റപ്പെടുത്തി. സിപിഐ നേതാക്കളായ സന്തോഷ് കുമാർ എംപി, ആനി രാജ തുടങ്ങിയവർ റായ്പുർ ആർച്ച്ബിഷപ് വിക്ടർ ഹെൻറി താക്കൂറിനെ കണ്ട് പിന്തുണ അറിയിച്ചു.
ഒരു ആദിവാസി പെണ്‍കുട്ടി ഉൾപ്പെടെ നാല് പെണ്‍കുട്ടികളുമായി ഉത്തർപ്രദേശിലെ ആഗ്രയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കന്യാസ്ത്രീകൾ നടത്തുന്ന ആശുപത്രിയിൽ മാതാപിതാക്കളുടെ സമ്മതപ്രകാരം ജോലിക്ക് പോകുകയായിരുന്ന പെണ്‍കുട്ടികളെ മതപരിവർത്തനത്തിനായി കടത്തിക്കൊണ്ടുപോകുന്നു എന്നായിരുന്നു ആരോപണം. അറസ്റ്റിന് പിന്നാലെ കന്യാസ്ത്രീകളെ കാണാനോ നിയമപരമായ സഹായം തേടാനോ പോലീസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമുണ്ട്.
Editorial
രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ഛത്തിസ്ഗഡിൽ വിചാരണ ചെയ്തത്.
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്... സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു.
തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്.
ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ തടഞ്ഞത്. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടിടിഇ ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
പാഞ്ഞെത്തിയ ബജ്രംഗ്ദൾകാർ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്നു കണ്ടെത്തി! തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്കു ജോലിക്കു പോകാൻ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ്രംഗ്ദൾകാരുടെ നിർദേശമനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിനു കൈമാറുക... മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്.
കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേസ്റ്റേഷനിൽ റൂർക്കല രാജറാണി എക്സ്പ്രസിനുള്ളിൽ കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ്ദൾ അക്രമം അഴിച്ചുവിട്ടത്. ആരോപണം മതപരിവർത്തനം തന്നെ. പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. അതിന് ഒരാഴ്ച മുന്‍പായിരുന്നു ഒഡിഷയിലെതന്നെ ചാർബതി കാർമൽ നികേതനിലെത്തിയ ഒന്‍പതംഗ അക്രമിസംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മർദിക്കുകയും ചെയ്തത്.
ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വർഗീയവാദികൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക്. സന്യസ്തർക്ക് അവരുടെ വേഷത്തിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതി. ദുർഗിലെ ടിടിഇയെ ആരാണു പഠിപ്പിച്ചത് ബജ്രംഗ്ദളാണ് പോലീസും കോടതിയുമെന്ന്? അതാണ് സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്ന വർഗീയവത്കരണം.
ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവർക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻനാമ-ശുഭ്രവേഷധാരികളായ ദല്ലാൾമാരും അവരുടെ ഒളിസംഘടനകളുമുണ്ട്. പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. മുന്‍പും നിരവധി തവണ ക്രൈസ്തവനേതാക്കൾ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയുമൊക്കെ കണ്ട് നിവേദനം നൽകിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. മെത്രാന്മാരും പ്രതിപക്ഷവും അഭ്യർഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കൾക്കു കാര്യങ്ങളറിയാൻ?
ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാൽ വർഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല.
ഛത്തീസ്ഗഡിലും ഒറീസയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂർവം ഓർമിപ്പിക്കുന്നു.