NRI
ലെസ്റ്റർ: യൂറോപ്പിലെ ക്നാനായ മക്കളുടെ ഒത്തുചേരലിന് ആവേശോജ്വല കൊടിയിറക്കം. ലെസ്റ്റർ നഗരത്തിലെ മെഹർ സെന്റർ കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് മഹാ കൂട്ടായ്മ.
ക്നാനായ സഭയുടെ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന കുർബാനയിൽ ഫാ. സജി എബ്രഹാം, കോച്ചേത്ത്, ഫാ. ബിനോയ് തട്ടാൻ കുന്നേൽ, ഫാ. ജോമോൻ പുന്നൂസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
NRI
ഷിക്കാഗോ: ഷിക്കാഗോ മലയാളി സമൂഹത്തിൽ കഴിഞ്ഞ 34 വർഷങ്ങളായി കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2025ലെ പിക്നിക്കും കുടുംബസംഗമവും ഈ മാസം 20ന് നടക്കും.
സ്ക്കോക്കിയിലുള്ള ലോറേൽ പാർക്കിലാണ് പരിപാടി നടക്കുന്നത്. ഉച്ചയ്ക്ക് 12ന് പ്രസിഡന്റ് ജോയി ഇണ്ടികുഴിയുടെ അധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടനത്തിന് ശേഷം വിവിധങ്ങളായ ഗെയിമുകളും മത്സരങ്ങളും അരങ്ങേറും.
രുചിയേറും വിഭവസമൃദ്ധങ്ങളായ ഭക്ഷണ പദാർഥങ്ങൾ തത്സമയം പാചകംചെയ്ത് നൽകാനുള്ള ക്രമീകരണങ്ങളും സംഘാടകർ പിക്നികിൽ ഒരുക്കിയിട്ടുണ്ട്.
പിക്നിക്കിന്റെ വിപുലമായ നടത്തിപ്പിലേക്കായി ചന്ദ്രൻ പിള്ള, കുര്യൻ തുരുത്തിക്കര, മാത്യു ചാണ്ടി, ഷാനി എബ്രാഹം, ജോർജ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോയി ഇണ്ടിക്കുഴി, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ചൊള്ളംമ്പേൽ, ജോസി കുരിശിങ്കൽ, സെക്രട്ടറി പ്രജിൽ അലക്സാണ്ടർ, ലിൻസ് ജോസഫ് തുടങ്ങി എല്ലാ ഭാരവാഹികളും അറിയിച്ചു.
NRI
റാസൽകൈമ: യുഎഇ റാസൽകൈമയിൽ കെട്ടിടത്തിനുമുകളിൽനിന്നു വീണ് യുവാവ് മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് കളർകോട് എസ്ഡബ്ല്യുഎസ് ജംഗ്ഷനുസമീപം ശരത് നിവാസിൽ ശരത്ചന്ദ്രബോസിന്റെ മകൻ ശരത് രാജ് (ഉണ്ണി-28) ആണ് മരിച്ചത്.
26ന് രാത്രിയിലായിരുന്നു അപകടം. റാസൽകൈമയിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. അമ്മ: രാജേശ്വരി. സഹോദരി: ശാരി ശരത്.
സംസ്കാരം ഇന്ന് അമ്മയുടെ കുടുംബവീടായ നെടുമുടി ആറ്റുവാത്തല വലിയമഠത്തിൽ വീട്ടുവളപ്പിൽ.
NRI
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണവും ഇടവകയിലെ മുതിർന്ന ഇടവകാംഗങ്ങളുടെ സംഗമവും നടത്തപ്പെടുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. വൈകുന്നേരം ആറിന് ഇടവകയിൽ എത്തുന്ന ഗീവർഗീസ് മാർ അപ്രേമിന് ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചാനയിക്കും.
തുടർന്ന് മലങ്കര റീത്തിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിക്കും. 70 വയസിന് മുകളിലുള്ള ഇടവകാംഗങ്ങളുടെ സംഗമം ആഘോഷങ്ങളുടെ ഭാഗമായി കുർബാനയ്ക്ക് ശേഷം നടത്തപ്പെടും. 70 വയസിന് മുകളിൽ പ്രായമായവർക്കായി പ്രത്യേക അനുഗ്രഹ പ്രാർഥനയും അവരെ ആദരിക്കുകയും ചെയ്യും.
വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, സണ്ണി മേലേടം, ബിനു കൈതക്കത്തൊട്ടിയുടെ നേതൃത്വത്തിലുള്ള പതിനഞ്ചാം വാർഷിക കമ്മിറ്റിയംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകും.
NRI
ദോഹ: ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഫാർമ ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഇന്ത്യൻ ഫാർമ ഫുട്ബോൾ പ്രീമിയർ ലീഗ് (ഐപിഎഫ്എൽ) ഫുട്ബോൾ പ്രേമികൾക്ക് ആവേശം നിറഞ്ഞ ഒരു മത്സരം സമ്മാനിച്ച് സമാപിച്ചു.
എംഐസി ഗ്രൗണ്ടിൽ വച്ചായിരുന്നു ടൂർണമെന്റിന്റെ ഫൈനൽ മത്സരം. ഒടുവിൽ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ്സി ഹിലാൽ, ശക്തരായ ജിംഖാന എഫ്സി മാർക്കിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് തോൽപ്പിച്ച് ചാമ്പ്യന്മാരായി കിരീടം ഉയർത്തുകയായിരുന്നു.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ച മത്സരത്തിൽ അവസാനം നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാക്ക് & വൈറ്റ് എഫ്സി മികച്ച പ്രകടനം നടത്തുകയായിരുന്നു. ടീമിന്റെ ഏകോപിതമായ കളിയും തന്ത്രപരമായ നീക്കങ്ങളും വിജയത്തിന് വഴിയൊരുക്കി.
ടൂർണമെന്റിലെ മികച്ച ഗോൾ കീപറായി അബ്ദുൽ റഹ്മാൻ എരിയാൽ നെയും ടോപ് സ്കോർറായി സാജാസിനെയും മികച്ച താരമായി ഫോറോസിനെയും മികച്ച ഡിഫൻഡറായി ശണീബിനെയും തെരഞ്ഞടുത്തു.
മുൻ സംസ്ഥാന ഫുട്ബോൾ തരാം അബ്ദുൽ ബാസിത് വിജയറികൾക്കുള്ള ട്രോഫിയും മെഡിലുകളും വിതരണം ചെയ്തു. മത്സരങ്ങൾ ഹാൻസൺ, ഷാൻ, നിഖിലേഷ് എന്നിവർ നിയന്ത്രിച്ചു
ഫുട്ബോൾ പ്രിമിർ ലീഗിന് ആരിഫ് ബംബ്രാണ, മുഹമ്മദ് നവാസ്, അൽത്താഫ്, മഷൂദ്, അബ്ദുൽ റഹിമാൻ എരിയാൽ, ശനീബ് അരീക്കോട്, അമീർ അലി, ഹനീഫ് പേരാൽ, ജാഫർ വാക്ര, സകീർ മുല്ലകൾ, അബ്ദുൽ കരീം, ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.
NRI
എഡിൻബോറോ: ഐഒസി യുകെ - ഒഐസിസി യുകെ സംഘടനകളുടെ ലയന ശേഷം നടന്ന ആദ്യ ഔദ്യോഗിക യൂണിറ്റ് പ്രഖ്യാപനം സ്കോട്ട്ലൻഡിലെ എഡിൻബോറോയിൽ നടന്നു. നേരത്തെ ഒഐസിസിയുടെ ബാനറിൽ പ്രവർത്തിച്ചിരുന്ന സ്കോട്ട്ലൻഡ് യൂണിറ്റ് ഔദ്യോഗിക പ്രഖ്യാപനത്തോടെ ഐഒസി യൂണിറ്റായി മാറ്റപ്പെട്ടു.
കേരള ചാപ്റ്റർ മിഡ്ലൻഡ്സ് ഏരിയ നേതൃത്വത്തിന്റെ പരിധിയിലായിരിക്കും സ്കോട്ട്ലൻഡ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ. എഡിൻബോറോയിലെ സെന്റ് കാതറിൻ ചർച്ച് ഹാളിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങ് ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഷോബിൻ സാം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്കോട്ട്ലൻഡ് യൂണിറ്റ് പ്രസിഡന്റ് മിഥുൻ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി സുനിൽ കെ. ബേബി, ഭാരവാഹികളായ ഡയാന പോളി, ഡോ. ഡാനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഐഒസി യൂണിറ്റായി മാറ്റിക്കൊണ്ടുള്ള പ്രഖ്യാപനം അറിയിച്ചുകൊണ്ടും ഭാരവാഹികൾക്ക് ചുമതല ഏൽപ്പിച്ചുകൊണ്ടുമുള്ള ഔദ്യോഗിക കത്ത് ഷൈനു ക്ലെയർ മാത്യൂസ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി.
NRI
ന്യൂഡൽഹി: തെക്ക്പടിഞ്ഞാറൻ ഡൽഹിയിലെ സാഗർപുരിൽ അച്ഛൻ മകനെ കുത്തിക്കൊന്നു. മഴയത്ത് കളിക്കാൻ പോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് അച്ഛൻ പത്ത് വയസുകാരനായ മകനെ കുത്തിക്കൊന്നത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. മഴ പെയ്യുന്ന സമയത്ത് പുറത്ത് കളിക്കാൻ പോകണമെന്ന് മകൻ ആവശ്യപ്പെട്ടു. എന്നാൽ അച്ഛൻ തടഞ്ഞു. മകൻ പിന്നെയും വാശിപിടിച്ചതിനെ തുടർന്ന് തർക്കത്തിലേക്ക് നീണ്ടു. തർക്കത്തിനൊടുവിൽ അച്ഛൻ കത്തിയെടുത്ത് മകനെ കുത്തി.
ഗുരുതരമായി പരിക്കേറ്റ പത്ത് വയസുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ദിവസ വേതനക്കാരനായ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.
NRI
വാഷിംഗ്ടൺ ഡിസി: യുഎസില്‍ ജന്മാവകാശ പൗരത്വത്തിനു നിബന്ധനകൾ ഏർപ്പെടുത്തിയ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ ഇടപെടാന്‍ ഫെഡറല്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി.
പ്രസിഡന്റിന്റെ എക്സിക്യുട്ടീവ് ഉത്തരവുകള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരമില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതിയില്‍ ഒമ്പതു ജഡ്ജിമാരില്‍ ആറുപേരും വിധിയെ അനുകൂലിച്ചു.
പ്രസിഡന്റായി അധികാരത്തിലേറി ആദ്യ ദിനംതന്നെ ജന്മാവകാശപൗരത്വത്തിനു നിബന്ധനകള്‍ ഏർപ്പെടുത്തിയ എക്സിക്യുട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടിരുന്നു. മാതാപിതാക്കളില്‍ ഒരാള്‍ക്കെങ്കിലും യുഎസ് പൗരത്വമുണ്ടാകണം, അല്ലെങ്കില്‍ സ്ഥിരതാമസത്തിനു നിയമപരമായ അനുമതിയുണ്ടാകണം എന്നായിരുന്നു നിബന്ധന.
അങ്ങനെയല്ലാത്തവര്‍ക്ക് യുഎസില്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജന്മാവകാശപൗരത്വം ഉണ്ടാവില്ല എന്നാണ് ട്രംപ് ഉത്തരവിട്ടത്. ഇത് യുഎസില്‍ ജനിക്കുന്നവര്‍ക്ക് സ്വാഭാവികപൗരത്വം നല്കുന്ന 14-ാം ഭരണഘടനാഭേദഗതിക്ക് എതിരാണെന്നുകാട്ടി വ്യക്തികളും സംഘടനകളും കോടതിയെ സമീപിച്ചു.
മേരിലന്‍ഡ്, മാസച്യുസെറ്റ്സ്, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളിലെ ഫെഡറല്‍ ജഡ്ജിമാര്‍ ഇവര്‍ക്കനുകൂലമായി വിധിച്ചു. ഇതിനെതിരേയുള്ള ട്രംപ് സര്‍ക്കാരിന്റെ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി.
സുപ്രീംകോടതി വിധി ഗംഭീരവിജയമാണെന്ന് ട്രംപ് അവകാശപ്പെട്ടു.
NRI
ന്യൂഡൽഹി: വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കണമെന്ന ആവശ്യത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ പിതാവിനെ വെടിവച്ചുകൊന്നു. വടക്കൻ ഡൽഹിയിലെ തിമാർപൂർ പ്രദേശത്താണു സംഭവം. പ്രതിയായ 26കാരൻ ദീപക്കിനെ സംഭവസ്ഥലത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റകൃത്യത്തിന് ഉപയോഗിച്ച തോക്കും 11 വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.30 ഓടെ തിമാർപൂരിലെ എംഎസ് ബ്ലോക്കിനു സമീപമാണു സംഭവം നടന്നത്.
പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർ വെടിയൊച്ച കേട്ട് സ്ഥലത്തേക്ക് എത്തിയിരുന്നു. നടപ്പാതയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന ഒരാളെ പോലീസുകാർ കണ്ടെത്തി. പ്രതിയുടെ കൈയിൽ നിന്ന് തോക്ക് കൈവശപ്പെടുത്താൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാർ സ്ഥലത്തെത്തിയത്.
സിഐഎസ്എഫിൽ നിന്ന് വിരമിച്ച സബ് ഇൻസ്പെക്ടർ 60 കാരനായ സുരേന്ദ്ര സിംഗ് എന്നയാൾക്കാണു വെടിയേറ്റത്. അദ്ദേഹത്തെ എച്ച്ആർഎച്ച് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സുരേന്ദ്ര സിംഗിന്റെ വലത് കവിളിലാണു വെടിയുണ്ട കൊണ്ടത്.
ആറു മാസം മുമ്പ് സിഐഎസ്എഫിൽ നിന്നും വിരമിച്ച സുരേന്ദ്ര സിംഗും കുടുംബവും ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തിലേക്ക് മാറാൻ തയാറെടുക്കുകയായിരുന്നു. ഒരു ടെമ്പോ വാൻ വാടകയ്ക്കെടുത്താണ് അവർ സാധനങ്ങൾ കയറ്റിക്കൊണ്ടിരുന്നത്.
ഇതിനിടെ മുൻ സീറ്റിൽ ആര് ഇരിക്കുമെന്നതിനെച്ചൊല്ലി സുരേന്ദ്രയും ദീപക്കും തമ്മിൽ തർക്കമുണ്ടായി. വാഹനത്തിന്റെ മുൻ സീറ്റിൽ ഇരിക്കുമെന്ന് സുരേന്ദ്ര പറഞ്ഞപ്പോൾ, ആക്രമാസക്തനായ ദീപക് പിതാവിന്റെ ലൈസൻസുള്ള തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു.
കൊലപാതക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
NRI
വാഷിംഗ്ടണ്‍ ഡിസി: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ ടെക്നോളജി കമ്പനികളുമേല് മൂന്നു ശതമാനം ഡിജിറ്റല്‍ സേവന നികുതി ചുമത്തുമെന്ന് കാനഡ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നീക്കം.
കാനഡയുടെ നീക്കം അമേരിക്കയിലെ ടെക്ക് കമ്പനികളെയും വൻകിട ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളെയും ബാധിക്കും. കന്പനികൾക്ക് മൂന്നു ബില്യണ്‍ ഡോളറിലേറെ അധികച്ചെലവ് ഉണ്ടാക്കും. ഇതേത്തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
കാനഡയിലെ ഓൺലൈൻ ഉപയോക്താക്കളുമായുള്ള ഇടപാടുകളിൽ ലഭിക്കുന്ന വരുമാനത്തിന്റെ നികുതി വിദേശ-ആഭ്യന്തര കന്പനികൾ അടയ്ക്കണമെന്ന് ഡിജിറ്റൽ സേവന നികുതി വ്യവസ്ഥ ചെയ്യുന്നു.
"ക്ഷീരോത്പന്നങ്ങള്‍ക്ക് വര്‍ഷങ്ങളായി 400 ശതമാനം വരെ തീരുവ ഈടാക്കുന്ന, വ്യാപാരം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ, ഇപ്പോള്‍ അമേരിക്കന്‍ ടെക്നോളജി കമ്പനികള്‍ക്ക് മേല്‍ ഡിജിറ്റല്‍ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇതു രാജ്യത്തിനെതിരായ പ്രത്യക്ഷവും നഗ്നവുമായ ആക്രമണമാണ്.
സമാനമായി നികുതി ഈടാക്കുന്ന യൂറോപ്യന്‍ യൂണിയനെ അവര്‍ അനുകരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന് നിലവില്‍ തങ്ങളുമായി ചര്‍ച്ച ചെയ്യുകയാണ്. ഈ നികൃഷ്ടമായ നികുതിയുടെ അടിസ്ഥാനത്തില്‍, കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും ഞങ്ങൾ ഇതിനാല്‍ അവസാനിപ്പിക്കുന്നു'- ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
അമേരിക്കയുമായ വ്യാപാരത്തിനു നല്കേണ്ടിവരുന്ന തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ കാനഡയെ അറിയിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
NRI
ഷിക്കാഗോ: ക്നാനായ കാത്തലിക് യൂത്ത് ലീഗ് (കെസിവൈഎൽ) ഷിക്കാഗോയിൽ ഇല്ലിനോയിസിലെ നോർത്ത്ബ്രൂക്കിലെ സ്റ്റോൺഗേറ്റ് പാർക്കിൽ ഏകദേശം 25 യുവ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പിക്കിൾബോൾ ഗെയിം ഡേ സംഘടിപ്പിച്ചു.
സമൂഹത്തിലെ യുവാക്കൾക്ക് ഒത്തുചേരാനും കായികം പഠിക്കാനും പുറത്ത് സജീവമായ ഒരു ദിവസം ആസ്വദിക്കാനുമുള്ള ആവേശകരമായ അവസരമായി ഈ പരിപാടി മാറി. തുടക്കക്കാരായാലും പരിചയസമ്പന്നരായ കളിക്കാരായാലും എല്ലാവരും വിനോദത്തിൽ പങ്കുചേർന്നു.
ഷിക്കാഗോയിലെ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (കെസിഎസ്) എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു. വേദി ഒരുക്കുന്നതിലും സംഘാടക സംഘത്തെ പിന്തുണയ്ക്കുന്നതിലും അവർ നൽകിയ സഹായം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് നിർണായക പങ്ക് വഹിച്ചു.
ജൂബിൻ വെട്ടിക്കാട്ടും ടോം തോമസും ഒന്നാം സ്ഥാനം നേടി. അഡ്രിയാനും ആൽബർട്ട് അകശാലയും രണ്ടാം സ്ഥാനവും ടോബി ജോർജും സനൽ കദളിയും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
NRI
കുവൈറ്റ് സിറ്റി: എൻഇസികെ കോമൺ കൗൺസിൽ അംഗവും കെടിഎംസിസി കമ്മിറ്റി അംഗവുമായ സജു വി. തോമസിന്റെ മാതാവ് റാന്നി മണ്ണാറത്തറ വാഴയിൽ ചിന്നമ്മ തോമസ് (91) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച 12.30നു മണ്ണാറത്തറ ബ്രദറൺ സെമിത്തേരിയിൽ. മക്കൾ: അലീസ്, സോമിനി, ജേക്കബ് തോമസ്, വൽസമ്മ, ഷൈലമ്മ, സജു വി. തോമസ് (കുവൈറ്റ്). മരുമക്കൾ: പരേതനായ സാം, രാജു, സൂസൻ, ഷാജി, ബാലാജി, ഷീല.
NRI
കൊളോൺ: സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ജർമനിയിലെത്തി. ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ എത്തിയ മാർ റാഫേൽ തട്ടിലിനെ കൊളോണിലെ സീറോമലബാർ റീത്ത് കമ്യൂണിറ്റി വികാരി ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ബൊക്കെ നൽകി സ്വീകരിച്ചു.
മാർ റാഫേൽ തട്ടിലിനൊപ്പം സെക്രട്ടറി ഫാ. മാത്യു തുരുത്തിപ്പള്ളിയും ഉണ്ടായിരുന്നു. കൊളോണിലെ സീറോമലബാർ സമൂഹത്തിന്റെ മധ്യസ്ഥയായ ദൈവമാതാവിന്റെയും തോമാ ശ്ലീഹായുടെയും തിരുനാളിന് മുഖ്യകാർമികത്വം വഹിക്കാനാണ് അദ്ദേഹമെത്തിയത്.
ഇത്തവണത്തെ തിരുനാൾ പ്രസുദേന്തി പിന്റോ ചിറയത്ത്, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ആന്റു സഖറിയ, കമ്മിറ്റി സെക്രട്ടറി ഹാനോ തോമസ് മൂർ എന്നിവരും മാർ റാഫേൽ തട്ടിലിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
NRI
പോർട്സ്മൗത്ത്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പോർട്സ്മൗത്ത് ക്യൂൻ അലക്സാണ്ട്ര ആശുപത്രിയിലെ നഴ്സും പോർട്സ്മൗത്ത് മലയാളി കമ്യൂണിറ്റി അംഗവും മലയാളിയുമായ രഞ്ജിത നായരെ യുക്മ അനുസ്മരിച്ചു.
യുക്മ സൗത്ത് ഈസ്റ്റ് റീജിയൺ കായികമേളയോടനുബന്ധിച്ച് പോർട്സ്മൗത്ത് മൗണ്ട്ബാറ്റൺ സെന്ററിൽ നടന്ന അനുസ്മരണ യോഗത്തിൽ യുക്മ ദേശീയ നേതാക്കളും പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ ഭാരവാഹികളും സംസാരിച്ചു.
യുക്മ ദേശീയ സമിതിക്കുവേണ്ടി വൈസ് പ്രസിഡന്റ് സ്മിത തോട്ടം അനുശോചനപ്രമേയം വായിച്ചു.
NRI
ഗാർലൻഡ്: സാഹിത്യ സംഘടനയായ കേരള ലിറ്റററി സൊസൈറ്റിയുടെ അംഗങ്ങളുടെ പിക്നിക് ഗാർലൻഡിലെ വൺ ഇലവൻ റാഞ്ചില്‍ വച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ 10ന് തുടങ്ങിയ പിക്നിക് കെഎൽഎസ് പ്രസിഡന്റ് ഷാജു ജോൺ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ മിക്ക സജീവ അംഗങ്ങളും പങ്കെടുത്ത ഈ പിക്നിക്കിൽ അന്താക്ഷരി, പദ്യപാരായണം, കവിത അവതരണം, കഥകൾ, അനുഭവങ്ങൾ പങ്കുവയ്ക്കൽ എന്നിവയ്ക്ക് പുറമേ വിവിധ കായിക പരിപാടികളും നടത്തപ്പെട്ടു.
പ്രഭാത ഭക്ഷണം, ലഘുഭക്ഷണം എന്നിവയ്ക്ക് പുറമേ വിഭവസമൃദ്ധമായ പൊതിച്ചോറും ഏവർക്കും ക്രമീകരിച്ചിരുന്നു. പിക്നിക്കിൽ സംബന്ധിച്ച എല്ലാവർക്കും സെക്രട്ടറി ഹരിദാസ് തങ്കപ്പനും ട്രഷറർ സി വി ജോർജും നന്ദി പ്രകടിപ്പിച്ചു.
അനശ്വരം മാമ്പള്ളി, സാമുവൽ യോഹന്നാൻ, സിജു വി. ജോർജ്, സന്തോഷ് പിള്ള തുടങ്ങിയ ഭാരവാഹികളും പിക്നിക് വിജയത്തിനായി പ്രവർത്തിച്ചു.
NRI
ലണ്ടൻ: പ്രവാസി കേരള കോൺഗ്രസ് എം യുകെ ഭാരവാഹികളുടെ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച രാത്രി ഏഴ് മുതൽ ബെഡ്ഫോർഡിലെ മാർസ്റ്റോൺ മോർഡൻ ഹാളിൽ നടക്കും.
ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയത്ത് സ്വാഗതം ആശംസിക്കും. യുകെ ഘടകം പ്രസിഡന്റ് മാനുവൽ മാത്യു അധ്യക്ഷത വഹിക്കുന്ന പ്രതിനിധി സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും.
യുകെ മുൻ ഘടകം പ്രസിഡന്റും ലോക കേരള സഭാംഗവുമായ ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറി ടോമിച്ചൻ കൊഴുവനാൽ, സീനിയർ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ സി.എ. ജോസഫ് തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളാവും.
യൂത്ത് ഫ്രണ്ട് എം മുൻ സംസ്ഥാന സെക്രട്ടറി ആൽബിൻ പേണ്ടാനം, പ്രവാസി കേരള കോൺഗ്രസ് എം യുകെ നാഷണൽ ഭാരവാഹികളും സീനിയർ നേതാക്കന്മാരുമായ തോമസ് വെട്ടിക്കാട്ട്, ജോസ് ചെങ്ങളം,
ജോജി വർഗീസ്, ഡാന്റോ പോൾ, അനീഷ് ജോർജ്, റീജണൽ പ്രസിഡന്റുമാരും നാഷണൽ ഭാരവാഹികളുമായ റോബിൻ വർഗീസ് ചിറത്തലക്കൽ, ജോഷി സിറിയക്, ജോമോൻ ചക്കുംകുഴിയിൽ, നാഷണൽ ഭാരവാഹികളായ പി. കെ. രാജുമോൻ പാല കുഴുപ്പിൽ, ജോമോൻ കുന്നേൽ,
മാത്യു പുല്ലന്താനി, സോണി ചങ്ങൻക്കേരി, ജിസിൻ വർഗീസ്, ആകാശ് ഫിലിപ്പ് കൈതാരം, അജോ സിബി ഒറ്റലാങ്കൽ, ഷിന്റോജ് ചേലത്തടം ടോണി സെബാസ്റ്റ്യൻ, ജീത്തു പൂഴികുന്നേൽ, എബി കുന്നത്ത്, സോജി തോമസ്, മൈക്കിൾ ജോബ് തുടങ്ങിയവർ പ്രസംഗിക്കും.
പ്രോഗ്രാം കോഓർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ കൃതജ്ഞത രേഖപ്പെടുത്തും. ദേശീയ ഗാനത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
NRI
കോട്ടയം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിംഗ് പ്രമോട്ടിംഗ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചതായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
വൈക്കം തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി. സുഭാഷ് അധ്യക്ഷത വഹിച്ചു.
കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ, സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു.
അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസിന് മുകളിലുള്ള 100 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
നീന്തലിൽ താത്പര്യമുള്ളവരെയും പങ്കെടുപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു. കുട്ടികളുടെ സ്വയരക്ഷ, പരരക്ഷ, വ്യായാമം, ഉല്ലാസം എന്നിവയ്ക്ക് പുറമേ പ്രകൃതിദുരന്തങ്ങളെ നേരിടാൻ തരത്തിലുള്ള വിദ്യകളും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വനിതാ പരിശീലകരുൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്. സ്വിം കേരള സ്വിം എന്ന പരിപാടി പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിൽ നടന്ന പത്രസമ്മേളനത്തിൽ ഫൊക്കാനയെ പ്രതിനിധികരിച്ച് ട്രസ്റ്റീ ബോർഡ് അംഗം ലീല മാരേട്ട് പങ്കെടുത്തു.
NRI
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയുടെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ചെങ്ങന്നൂര്‍ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ചെങ്ങന്നൂര്‍ അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം കാസി റസ്റ്റോറന്റില്‍ സംഘടിപ്പിച്ചു.
ഷിബു വര്‍ഗീസ് കൊച്ചുമഠത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫിലഡല്‍ഫിയയിലെ സീനിയര്‍ വൈദീകനായ ഫാ.ചാക്കോ പുന്നൂസ്, ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും അമേരിക്കയില്‍ ചെങ്ങന്നൂര്‍ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചന് വളരെ വിശദമായി വ്യക്തമാക്കി.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂര്‍ നിവാസികള്‍ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയില്‍ ഇത് വളര്‍ന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. രാജു ശങ്കരത്തില്‍ പരിപാടിയുടെ എംസിയായി പ്രവര്‍ത്തിച്ചു.
ജോര്‍ജ് കുര്യന്, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേല്‍, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വര്‍ഗീസ് ജോണ്‍, തോമസ് സാമുവല്‍, അനില്‍ ബാബു എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
NRI
ഡാർവിൻ: സെന്റ് അൽഫോൻസ ഡാർവിൻ സീറോമലബാർ ഇടവകയിൽ മാർത്തോമ്മ ശ്ലീഹയുടെയും ഇടവക മധ്യസ്ഥയായ വിശുദ്ധ അൽഫോൻസമ്മയുടെയും തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.
നോർത്തേണ്‍ ടെറിറ്ററിയുടെ മന്ത്രി ജിൻസണ് ചാൾസ് തിരുനാൾ കണ്‍വീനർ ലാൽജോസിന് നല്‍കികൊണ്ടാണ് തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തത്. ചടങ്ങിൽ വികാരി റവ.ഡോ. ജോണ്‍ പുതുവ, ട്രസ്റ്റി ജോണ്‍ ചാക്കോ എന്നിവർ സന്നിഹിതരായി.
ജൂലൈ 25, 26, 27 തീയതികളിലായി നടന്ന തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ജോണ്‍ പുതുവയുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
NRI
അബുദാബി: കവയിത്രി സുഗതകുമാരി ടീച്ചർക്ക് ആദരം അർപ്പിച്ചുകൊണ്ട് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സംഘടിപ്പിച്ച "സുഗതാഞ്ജലി' മത്സരത്തിൽ ജൂണിയർ വിഭാഗത്തിൽ അബുദാബി മലയാളി സമാജം മേഖലയിലെ അഞ്ജലി വെത്തൂരും സബ്ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ കാർത്തിക് സന്തോഷും ഒന്നാം സമ്മാനാർഹരായി.
ജൂണിയർ വിഭാഗത്തിൽ കേരള സോഷ്യൽ സെന്റർ മേഖലയിലെ വേദ മനു രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ സമാജം മേഖലയിലെ വിദ്യാർഥികളായ മാധവ് സന്തോഷും ദേവി തരുണിമ പ്രഭുവും മൂന്നാം സ്ഥാനം പങ്കിട്ടെടുത്തു.
സബ് ജൂണിയർ വിഭാഗത്തിൽ ഷാബിയ മേഖലയിലെ അമേയ അനൂപ്, മലയാളി സമാജം മേഖലയിലെ തന്മയ ശ്രീജിത്ത് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ജൂണിയർ വിഭാഗത്തിലെ സമാജം വിദ്യാർഥികളായ ദിൽഷ ഷാജിത്ത്, ശ്രേയ ശ്രീലക്ഷി കൃഷ്ണ, സബ്ജൂണിയർ വിഭാഗത്തിലെ കെഎസ്സി മേഖല വിദ്യാർഥിയായ മീനാക്ഷി മേലേപ്പാട്ട് എന്നിവർക്ക് പ്രോത്സാഹന സമ്മാനം നൽകാൻ വിധികർത്താക്കൾ നിർദേശിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി മത്സരം ഉദ്ഘാടനം ചെയ്തു. നാദലയം മ്യുസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വിഷ്ണു മോഹൻദാസ് ആശംസകൾ നേർന്നു. മലയാളം മിഷൻ അബുദാബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത് കുമാർ, മേഖല കോഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, രമേശ് ദേവരാഗം, ഷൈനി ബാലചന്ദ്രൻ എന്നിവർ മത്സരം നിയന്ത്രിച്ചു.