കൊച്ചി: ഇടപ്പള്ളി ലുലു മാൾ സന്ദർശിച്ച് ന്യൂജഴ്സി ഗവർണർ ഫിലിപ്പ് ഡി. മർഫി. കൊച്ചിയിൽ ബിസിനസ് പാർട്ണർഷിപ് ഉച്ചകോടിക്കെത്തിയ അദ്ദേഹം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ ക്ഷണപ്രകാരമാണ് മാൾ സന്ദർശിച്ചത്.
ഫിലിപ്പ് മർഫിയെയും ഭാര്യ താമി മർഫിയെയും യൂസഫലിക്കൊപ്പം ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം.എ.നിഷാദ്, ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം എന്നിവർ ചേർന്ന് സ്വീകരിച്ചു.
ഫിലിപ്പ് മർഫിയെ ബഗി വാഹനത്തിൽ കയറ്റി യൂസഫലി തന്നെ ലുലു മാളിലെ ഷോപ്പുകളെല്ലാം ചുറ്റിക്കാണിച്ചു. ഡ്രൈവർ സീറ്റിൽ ലുലു ഗ്രൂപ്പ് മേധാവി ഇരുന്നപ്പോൾ കണ്ടു നിന്നവർക്കും കൗതുക കാഴ്ചയായി.