കണ്ണൂര്‍: കേരള ഗ്രാമീണ ബാങ്ക് കണ്ണൂര്‍ 2 റീജണിന്റെ ആഭിമുഖ്യത്തില്‍ തലശേരി നവരത്ന ഇന്‍ ഓഡിറ്റോറിയത്തില്‍ എന്‍ആര്‍ഐ സംഗമം നടത്തി.
കേരള ഗ്രാമീണ ബാങ്ക് ചെയര്‍പേഴ്സണ്‍ വിമല വിജയഭാസ്കര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക കോഴിക്കോട് റീജണല്‍ മാനേജര്‍ സി. രവീന്ദ്രന് മുഖ്യാതിഥിയായിരുന്നു. കേരള ഗ്രാമീണ ബാങ്ക് റീജണല്‍ മാനേജര്‍ ടി.വി. നന്ദകുമാര്‍, ചീഫ് മാനേജര്‍മാരായ ടി.കെ. ശ്രീകാന്ത്, ദിബിന് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.