സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികൾക്ക് കണ്ണൻ ശ്രീ ഈണം പകർന്ന് നിഫ ജഹാൻ, ജോബി തോമസ് എന്നിവർ ആലപിച്ച "നീയറിഞ്ഞോ രാക്കിളി' എന്ന ഗാനമാണ് റിലീസായത്.
സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അവൾ എന്ന സിനിമയിലെ പ്രഭ എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി.