കാസർഗോഡ്: കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിൽ കലോത്സവത്തിൽ കുട്ടികള്‍ അവതരിപ്പിച്ച പലസ്തീൻ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും. അധ്യാപകൻ കർട്ടൻ ഇട്ടതിനെ തുടർന്ന് മുടങ്ങിയ മൈം തിങ്കളാഴ്ച വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം.
ഉച്ചക്ക് 12 നാണ് മൈം അവതരിപ്പിക്കുക. ആരോപണ വിധേയരായ രണ്ട് അധ്യാപകരേയും മാറ്റി നിർത്തിയായിരിക്കും അവതരണം. അതേസമയം നിർത്തിവച്ച കലോത്സവം രാവിലെ മുതൽ തുടങ്ങാനും തീരുമാനമായിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞിരുന്നു.