Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Malur

Kannur

വി​നോ​ദ​യാ​ത്ര​യ്ക്കി​ടെ മൈ​സൂ​രു​വി​ൽ ബ​സി​ടി​ച്ച് മാ​ലൂ​ർ സ്വ​ദേ​ശി​നി മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: മാ​ലൂ​ർ കു​ണ്ടേ​രി​പ്പൊ​യി​ലി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ സം​ഘ​ത്തി​ലെ സ്ത്രീ ​ബ​സി​ടി​ച്ചു മ​രി​ച്ചു.

മാ​ലൂ​ർ കു​ണ്ടേ​രി​പ്പൊ​യി​ലി​ന​ടു​ത്തു താ​മ​സി​ക്കു​ന്ന കൗ​സു (53) ആ​ണ് മ​രി​ച്ച​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കൗ​സു​വി​ന്‍റെ ചേ​ച്ചി നാ​രാ​യ​ണി (82) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മൈ​സൂ​രു ജെ​എ​സ്എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച​യാ​ണു കു​ണ്ടേ​രി​പ്പൊ​യി​ൽ കോ​ട്ട​യി​ൽ നി​ന്ന് 50 അം​ഗ സം​ഘം മൈ​സൂ​രു​വി​ലേ​ക്കു പോ​യ​ത്.

സ്ഥ​ല​ങ്ങ​ളെ​ല്ലാം ക​ണ്ട് ഞാ​യ​റാ​ഴ്ച രാ​ത്രി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ യാ​ത്രാ​സം​ഘം ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണം ടൂ​റി​സ്റ്റ് ബ​സ് പാ​ർ​ക്ക് ചെ​യ്ത സ്ഥ​ല​ത്ത് നി​ല​ത്തി​രു​ന്ന് ക​ഴി​ക്കുന്പോൾ സ​ഹോ​ദ​രി​മാ​രു​ടെ ദേ​ഹ​ത്ത് മ​റ്റൊ​രു ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രേ​ത​രാ​യ അ​മ്പു-​മാ​തു ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ്: എ​ൻ. സു​രേ​ന്ദ്ര​ൻ (ചെ​ങ്ക​ൽ തൊ​ഴി​ലാ​ളി). മ​ക്ക​ൾ: ഉ​ജി​ത്ത് (ഡ്രൈ​വ​ർ), ഉ​ദി​ന​ന്ദ് (പ്ല​സ്ടു വി​ദ്യാ​ർ​ഥി, കോ​ട്ട​യം മ​ല​ബാ​ർ ഹൈ​സ്കൂ​ൾ). മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കു​ണ്ടേ​രി​പ്പൊ​യി​ലി​ലെ വീ​ട്ടി​ലും മാ​ന​ന്തേ​രി​യി​ലെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം വ​ലി​യ വെ​ളി​ച്ചം ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

Latest News

Up