Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Mahatma Gandhi

Thiruvananthapuram

മഹാത്മാഗാന്ധി സഞ്ചരിച്ച റോഡിനോടും അവഗണന

നെ​യ്യാ​റ്റി​ന്‍​ക​ര : മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട്- ഊ​രൂ​ട്ടു​കാ​ല- കൊ​ട​ങ്ങാ​വി​ള റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട്. അ​ങ്ങി​ങ്ങാ​യി പൊ​ളി​ഞ്ഞ റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി പോ​ലും ന​ട​ത്താ​റി​ല്ലെ​ന്ന് ആ​ക്ഷേ​പം.

ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ല്‍ മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും ഊ​രൂ​ട്ടു​കാ​ല വ​ഴി കൊ​ട​ങ്ങാ​വി​ള​യി​ലേ​യ്ക്കു​ള്ള ര​ണ്ടു പാ​ത​ക​ളി​ലൊ​ന്നി​ന് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ലൂ​ടെ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ഊ​രൂ​ട്ടു​കാ​ല​യി​ലെ മാ​ധ​വി മ​ന്ദി​ര​ത്തി​ല്‍ അ​ദ്ദേ​ഹം ഒ​രു ദി​വ​സം ചെ​ല​വ​ഴി​ച്ച വീ​ട് ഇ​ന്ന് മ്യൂ​സി​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു.

സ​മീ​പ​ത്തെ ഊ​രൂ​ട്ടു​കാ​ല ക്ഷേ​ത്ര മൈ​താ​ന​ത്തി​ല്‍ അ​ദ്ദേ​ഹം പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും ച​രി​ത്ര​ത്തി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യ്ക്കും നെ​യ്യാ​റ്റി​ന്‍​ക​ര ബി​ആ​ര്‍​സി യി​ലേ​യ്ക്കു​മു​ള്ള പാ​ത വ​ര്‍​ഷ​ങ്ങ​ളാ​യി പ​ല​യി​ട​ത്തും പൊ​ളി​ഞ്ഞ നി​ല​യി​ല്‍ തു​ട​രു​ന്ന​താ​യി യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
പ​ല​യി​ട​ത്തും ടാ​റും മെ​റ്റ​ലു​മി​ള​കി വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്.

മ​ഴ​ക്കാ​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ര്‍​ക്ക് ഈ ​വ​ന്‍​കു​ഴി​ക​ള്‍ അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്നു. ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ കാ​ല്‍​ന​ട​യാ​യും വാ​ഹ​ന​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കു​ന്ന റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സു​ഗ​മ​മാ​യ ഗ​താ​ഗ​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​ക്ക​ണ​മെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Up