ഒക്ടോബർ 31-ന് പുറത്തിറങ്ങുന്ന ആര്യൻ സിനിമയിലെ നിന്നും ലിപ് ലോക്ക് രംഗം നീക്കിയ സംഭവം വിവരിച്ച് നായകൻ വിഷ്ണു വിശാൽ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാനസ ചൗധരി ലിപ്ലോക്ക് രംഗത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്നാണ് അത് നീക്കം ചെയ്തതെന്ന് വിഷ്ണു വിശാൽ വെളിപ്പെടുത്തി.
ചിത്രത്തിന്റെ നിർമാതാക്കൾ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് വിഷ്ണു ഇക്കാര്യം തുറന്നുപറഞ്ഞത്.
ഞങ്ങൾ ആര്യൻ സിനിമയ്ക്ക് വേണ്ടി ഒരു ഗാനം പ്ലാൻ ചെയ്തിരുന്നു. അതൊരു റൊമാന്റിക് നമ്പരായിരുന്നു. അതിലൊരു ലിപ് ലോക്ക് സീൻ ഉണ്ടായിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനുശേഷം മാനസ സംവിധായകന്റെ അടുത്ത് പോയി ആശങ്ക പ്രകടിപ്പിച്ചു.
ഇങ്ങനെയൊരു രംഗം പാട്ടിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ സംവിധായകനോട് പറഞ്ഞു. സംവിധായകൻ ഇതെന്നോട് പറഞ്ഞു. മാനസ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായി.
നമ്മൾ അങ്ങനെയൊന്നും ചിത്രീകരിക്കുന്നില്ലെന്നും പാട്ടിനെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമീപിക്കാൻ പോകുന്നതെന്നും ഞാൻ ഉടൻ തന്നെ സംവിധായകനോട് പറഞ്ഞു. വിഷ്ണു വിശാലിന്റെ വാക്കുകൾ.
കൂടാതെ, സിനിമയുടെ എഡിറ്റിംഗിൽ, ആ രംഗം നീക്കി. നിങ്ങൾ പറഞ്ഞതിനെ ഞാൻ ബഹുമാനിക്കുന്നു, ഒരു അഭിനേത്രി എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ആശയങ്ങൾ പങ്കുവച്ചതിനെ ഞാൻ മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. സ്ത്രീകളെയും സിനിമയോടുള്ള അവരുടെ മുഴുവൻ സമീപനത്തെയും ഞാൻ എപ്പോഴും ബഹുമാനിക്കുന്നതുകൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത്. വിഷ്ണു മാനസ ചൗധരിയോട് പറഞ്ഞു.