എടക്കര: നാടുകാണിച്ചുരത്തിൽ ലോറി മറിഞ്ഞ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. താഴെ നാടുകാണിയിലാണ് നിലന്പൂരിൽ നിന്ന് വിറക് കയറ്റിപ്പോയ ചന്തക്കുന്ന് സ്വദേശിയുടെ ലോറി അന്തർ സംസ്ഥാന പാതയിലെ കുഴിയിലിറങ്ങി മറിഞ്ഞത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.
ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു. തമിഴ്നാട് പന്തല്ലൂരിലെ തേയില ഫാക്ടറിയിലേക്ക് വിറകുമായി പോവുകയായിരുന്നു ലോറി. ലോറി മറിഞ്ഞതോടെ നാടുകാണിച്ചുരത്തിൽ ഭാരവാഹനങ്ങൾ ഗതാഗത തടസത്തിൽപെട്ടു. പിന്നീട് ലോറി നീക്കം ചെയ്താണ് ഗതാഗതം പുന:സ്ഥാപിച്ചത്.