കൊച്ചി: വണ്ടർലാ കൊച്ചിയിൽ ‘ലോകാ ലാൻഡ് ബൈ വണ്ടർലാ’ ആഘോഷം ഇന്നു മുതൽ നവംബർ രണ്ടു വരെ നടക്കും.
ലോകാ സിനിമ ഒരുക്കിയ വേഫെറർ ഫിലിംസിന്റെ സഹകരണത്തോടെയാണു പരിപാടി രൂപകല്പന ചെയ്തിട്ടുള്ളത്. സന്ദർശകർക്കു സാധാരണ പാർക്ക് ടിക്കറ്റുകൾ ഉപയോഗിച്ച് ‘ലോകാ ലാൻഡ്’ ആസ്വദിക്കാമെന്ന് അധികൃതർ അറിയിച്ചു.