കുറവിലങ്ങാട്: യുവജനങ്ങളുടെ സംഘശക്തിയും സംഘാടകമികവും വ്യക്തമാക്കുന്ന കുറവിലങ്ങാട് യുവജന മഹാസംഗമത്തിന്റെ വിളംബരം നടന്നു. ഇടവക കുടുംബകൂട്ടായ്മ നേതൃസമ്മേളനത്തിലാണ് സംഗമവിളംബരം നടത്തിയത്.
ഇടവക എസ്എംവൈഎം യൂണിറ്റിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് യുവജനമഹാസംഗമം ഒരുക്കിയിട്ടുള്ളത്. ഒരുവർഷം നീണ്ട ജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം മഹാസംഗമത്തിൽ നടക്കും.
വിളംബരസമ്മേളനം ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് സഭയുടെ കരുത്തെന്നും യുവജനമുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ആർച്ച്പ്രീസ്റ്റ് പറഞ്ഞു. സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിളംബരം നടത്തി.
കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി അധ്യക്ഷത വഹിച്ചു. അസി. വികാരിയും എസ്എംവൈഎം യൂണിറ്റ് ഡയറക്ടറുമായ ഫാ. ജോസഫ് ചൂരയ്ക്കൽ, അസി. വികാരിമാരായ ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലായിൽ, ഫാ. തോമസ് താന്നിമലയിൽ, സോൺ ലീഡർ ഫാ. ഷൈജു പാവുത്തിയേൽ എന്നിവർ പ്രസംഗിച്ചു.
എസ്എംവൈഎം യൂണിറ്റ് ഭാരവാഹികളായ സെബാസ്റ്റ്യൻ പൊയ്യാനി, അമല കോച്ചേരി, എബിൻ സജി, റിന്റോ സാബു, അലൻ ജോബ് കോച്ചേരി എന്നിവർ നേതൃത്വം നൽകി.