കോരുത്തോട്: കോരുത്തോട് പഞ്ചായത്ത് ഒന്നാം വാർഡിലെ പട്ടികവർഗ, തോട്ടം മേഖലകളിലൂടെ കടന്നുപോകുന്ന കൊമ്പുകുത്തി സ്കൂൾ ജംഗ്ഷൻ-ചെന്നാപ്പാറ ടോപ് റോഡിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.
വാർഡ് മെംബർ ലത സുശീലൻ അധ്യക്ഷത വഹിച്ചു. പി.കെ. സുധീർ, തോമസ് മാണി കുമ്പുക്കൽ, കെ.ആർ. സെയിൻ, സുരേഷ് ബാബു, അഷറഫ്, ഷെഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് വികസന പദ്ധതി പ്രകാരം 15 ലക്ഷം രൂപ അനുവദിച്ച് റോഡ് കോൺക്രീറ്റ് ചെയ്താണ് ഗതാഗതയോഗ്യമാക്കിയത്.